
പ്രേം നസീർ അന്ന് വായിലേക്ക് ആസിഡ് ഒഴിച്ചു, അങ്ങനെയാണ് എന്റെ ശബ്ദം പോയത് ! തനിക്കുണ്ടായ അപകടത്തെ കുറിച്ച് കലാരഞ്ജിനി !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയയായ നടിയാണ് കലാരഞ്ജിനി, ഒരു സമയത്ത് ഉർവശി കലാരഞ്ജിനി കല്പന ഈ സഹോദരിമാർ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്നവരായിരുന്നു. കല്പനയും ഉർവശിയും സിനിമയിൽ സജീവമായിരുന്നെങ്കിലും കലാരഞ്ജിനി ചുരുക്കം ചില സിനിമകളിലൂടെയാണ് മലയാളത്തിൽ ശ്രദ്ധ നേടിയത്. സൈജു കുറുപ്പ് നായകനാവുന്ന ‘ഭരതനാട്യം’ ആണ് കലാരഞ്ജിനിയുടെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയിൽ സ്വന്തം ശബ്ദത്തിൽ തന്നെയാണ് കലാരഞ്ജിനി ഡബ്ബ് ചെയ്തിരിക്കുന്നത്. മുൻപ് പ്രേം നസീർ നായകനായ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തിൽ വെച്ചാണ് തനിക്ക് ശബ്ദം നഷ്ടമായതെന്നാണ് കലാരഞ്ജിനി പറയുന്നത്.
നടിയുടെ ആ വാക്കുകൾ ഇങ്ങനെ, എനിക്ക് കുട്ടിക്കാലത്ത് പാപ്പിലോമ എന്നൊരു രോഗമുണ്ടായിരുന്നു. മറുക് പോലുള്ള ചെറിയ തടിപ്പ് ശ്വാസ നാളത്തിൽ വരുന്ന അവസ്ഥയാണത്. ഒരു പ്രായം കഴിയുമ്പോൾ അത് വരുന്നത് നിൽക്കും. പ്രശ്നമൊന്നുമില്ല. അത് മാത്രമല്ല സിനിമയിലേക്ക് വന്നശേഷം ലൊക്കേഷനില്‍ വച്ചുണ്ടായ ഒരു അപകടമാണെന്നാണ് കലാരഞ്ജിനി വെളിപ്പെടുത്തുന്നത്. പ്രേം നസീറിനൊപ്പം ജോഡിയായി ഒരു സിനിമയില്‍ അഭിനയിക്കുകയായിരുന്നു. അതില്‍ എന്റെ കഥാപാത്രത്തിന്റെ വായില്‍ നിന്നും ചോര വരുന്ന രീതിയില്‍ അഭിനയിക്കുന്നൊരു സീനുണ്ട്. അന്ന് ചുവപ്പ് നിറമുള്ള പൗഡറില്‍ വെളിച്ചെണ്ണ ഒഴിച്ചിട്ടാണ് ബ്ലെഡ് ആക്കുന്നത്. അന്നൊക്കെ സിനിമയില്‍ രക്തമായി കാണിക്കുന്നത് അങ്ങനെയാണ്.

അന്ന് അവിടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ബ്ലെഡ് തയ്യാറാക്കാൻ ചായം വെളിച്ചെണ്ണയ്ക്ക് പകരം ആസിറ്റോണിൽ മിക്സ് ചെയ്ത് വെച്ചു. ഇതാണ് ആ സീൻ ഷൂട്ട് ചെയ്തപ്പോൾ നസീർ സാർ എന്റെ വായിലേക്ക് ഒഴിച്ചുതന്നത്. അത് വായിലേക്ക് വന്നത് മാത്രമേ എനിക്കോര്‍മ്മയുള്ളു. പിന്നെ പുകച്ചില്‍ പോലെ എന്തോ ഒന്ന് സംഭവിച്ചു. എല്ലാവരും തുപ്പാനൊക്കെ പറഞ്ഞു. ഞാന്‍ തുപ്പുകയും ചെയ്തു. പക്ഷേ ഒന്നും പുറത്തേക്ക് വരുന്നതായി തോന്നിയില്ല. അതോടെ ശ്വാസനാളം ഡ്രൈയാകാൻ തുടങ്ങി.
പിന്നീടങ്ങോട്ട് എന്റെ അവസ്ഥ വളരെ മോശമായി വന്നു, പ്രായം കൂടുന്തോറും ഡ്രൈ ആകുന്ന അവസ്ഥ അധികമായി. അതാണ് എന്റെ ശബ്ദത്തിനുണ്ടായ മാറ്റത്തിന് കാരണം. അയാൾ മനപൂർവം ചെയ്തതല്ല. അറിയാതെ സംഭവിച്ചതാണ്. ഇങ്ങനെ സംഭവിക്കണമെന്നത് എന്റെ വിധി അത്രമാത്രം എന്നാണ് കലാരഞ്ജിനി പറയുന്നത്.
Leave a Reply