തരിണിയെ താലി ചാർത്തി കാളിദാസ് ജയറാം ! വധൂവരന്മാരെ അനുഗ്രഹിച്ച് ജയറാം ! ചിത്രങ്ങൾ വൈറലായതോടെ ചോദ്യങ്ങളുമായി ആരാധകർ ! പക്ഷെ സംഭവം ഇതാണ് !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് ജയറാമിന്റേത്, പാർവതിയും ജയറാമും മാളവികയും കാളിദാസും എല്ലാം നമുക്ക് എപ്പോഴും പ്രിയപെട്ടവര് തന്നെയാണ്. മാളവികയുടെ വിവാഹം ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു. പ്രത്യേകിച്ച് മുന്നറിയിപ്പ് ഒന്നും നൽകിയില്ലെങ്കിലും, ഒരു ദിവസം നേരം പുലർന്നു തുടങ്ങും നേരം ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് നവനീത് ഗിരീഷ് മാളവികയ്ക്ക് താലി കെട്ടിയത്. മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ, കാളിദാസ് ജയറാം താരിണി കലിംഗരായർക്ക് താലികെട്ടുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

തമിഴ് ആചാരപ്രകാരമുള്ള നിലയിൽ ഒരുക്കിയ വിവാഹവേളയാണ് കാണാൻ സാധിക്കുന്നത്. വിവാഹത്തിനായി തയ്യാറായ മകനെ ജയറാം കൈപിടിച്ച് മണ്ഡപത്തിലേക്ക് ആനയിക്കുന്നതും, കാളിദാസ് താരിണിക്ക് താലി കെട്ടുന്നതും, പിന്നിൽ നിന്നും ജയറാം പൂക്കൾ കൊണ്ട് അനുഗ്രഹം ചൊരിയുന്നു. പക്ഷേ ഈ വീഡിയോയിൽ അമ്മ പാർവതിയും സഹോദരി മാളവികയും മാളവികയുടെ ഭർത്താവ് നവനീതും ഇല്ല..

ഇതോടെ ചോദ്യങ്ങൾ കമന്റുകളായി ആരാധകർ പങ്കുവെക്കാൻ തുടങ്ങി, പിന്നീടാണ് യഥാർത്ഥ സംഭവം ഏവർക്കും മനസിലായത്, മകളുടെ വിവാഹത്തിന് പിന്നാലെ മകൻ കാളിദാസിന്റെ വിവാഹവും ഈ വർഷം നടക്കും എന്ന് പറഞ്ഞത് പാർവതിയാണ്. എന്നാൽ ഈ കാണുന്ന ദൃശ്യങ്ങളിലും ചിത്രങ്ങളിലും മറ്റൊരു വശമുണ്ട്. ശരിക്കുമുള്ള വിവാഹത്തിന് മുൻപേ കാളിദാസിന് ഒരു താലികെട്ടൽ റിഹേഴ്‌സൽ മാത്രമാണ് ഇത്. സംഭവം ഒരു പരസ്യ ചിത്രമാണ്. താൻ ബ്രാൻഡ് അംബാസഡർ ആയ വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിന് ആദ്യമായി ജയറാം മകനെയും ഭാവി മരുമകളെയും കൂടെ മോഡലുകളായി കൂട്ടി എന്ന് മാത്രം..

കാളിദാസും തരിണിയും വര്ഷങ്ങളായി പ്രണയിത്തിലാണ്, കാളിദാസ്, താരിണി വിവാഹ നിശ്ചയമാണ് പോയവർഷം ആദ്യം നടന്നത്. അതിനു ശേഷമായിരുന്നു മാളവികയുടെ വിവാഹനിശ്ചയവും വിവാഹവും നടന്നത്, ഇനി ഏവരും ഈ താര വിവാഹത്തിനായി കാത്തിരിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *