
അമ്മയെന്ന പുണ്യം ! എളിമയും, ഗുരുത്വവും, വിനയവും !! അമ്മ പഠിപ്പിച്ച നല്ല പാഠങ്ങളെ കുറിച്ച് മകൾ ചിന്മയി !!
കല്പന എന്ന അഭിനേത്രി മലയാള സിനിമയിൽ സൃഷ്ട്ടിച്ച ഓളം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല, നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്ന നമ്മുടെ സ്വന്തം കല്പന. കോമഡിയുടെ തമ്പുരാട്ടി. ഉർവശി, കലാരഞ്ജിനി കൽപന, ഒരു കുടുംബത്തിലെ മൂന്ന് പേരും ഒരു സമയത്ത് മലയാള സിനിമയുടെ മികച്ച അഭിനേത്രിമാർ ആയിരുന്നു, അപ്രതീക്ഷിദിമായി നമ്മളെ വിട്ടകന്ന നടി കല്പനയുടെ ഓർമയിൽ മകൾ ശ്രീമയിയും ‘അമ്മ വിജയലക്ഷ്മിയും സംസാരിക്കുന്നു…
അമ്മയുടെ ഫോണിലെ റിങ് ടോൺ പോലും മകൾ ഇതുവരെ മാറ്റിയിട്ടില്ല, അമ്മായെൻട്രഴൈക്കാത ഉയിരില്ലയേ… അമ്മാവെ വണങ്കാതെ ഉയർവില്ലെയേ. അതായിരുന്നു റിങ് ടോൺ, അത് അമ്മക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണ്. അതുകൊണ്ട് അത് മാറ്റാൻ തോന്നിയിട്ടില്ല.. അത് വെറും ഗാനമായിരുന്നില്ല, അമ്മ തന്നയെന്നായിരുന്നു മീനൂന്റെ ലോകം..
ഞാൻ ഒരിക്കലും അമ്മ എന്നു വിളിച്ചിട്ടില്ല. മിനു എന്നായിരുന്നു അവസാനം വരെ വിളിച്ചിരുന്നത്. ഒരു കൂട്ടുകാരിയെ പോലെ ആയിരുന്നു എനിക്ക് മീനു. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിന്റെ ചുവരിലൊന്നും കൽപനയുടെ ഫോട്ടോ വച്ചിട്ടില്ല. കാരണം, അങ്ങനെ ചുവരിൽ മാലയിട്ടു വയ്ക്കാനായി കൽപന പോയതായി ഇവിടെയാർക്കും തോന്നുന്നില്ല. അമ്മ വിജയലക്ഷ്മിക്കോ മകൾ ശ്രീമയിക്കോ ഫ്ളാറ്റിലെ സുഹൃത്തുക്കൾക്കോ ആർക്കും… ഏതോ ലൊക്കേഷനിൽ നിന്ന് ചിരിച്ച മുഖത്തോടെ ഉറക്കെ വിശേഷം പറഞ്ഞുകൊണ്ട് എപ്പോൾ വേണമെങ്കിലും കൽപന വന്നു കയറുമെന്ന പ്രതീക്ഷയിലാണ് ആ കുടുംബം ഇപ്പോഴും….

അമ്മ എന്നെ ജീവിതത്തിൽ പഠിപ്പിച്ച ഏറ്റവും വലിയ പാഠമാണ് ഗുരുത്വം. അതെപ്പോഴും മനസ്സിൽ വേണമെന്ന് അമ്മ പറഞ്ഞിരുന്നു, എളിമയാണ് ഏറ്റവും വലിയ ഗുണമെന്ന് മിനു പറയുമായിരുന്നു. മൂത്തവരെ കാണുമ്പോ കാലിൽ തൊട്ട് തൊഴണം. അഹങ്കാരിയെന്ന പേര് കേൾപ്പിക്കരുത്. കാരണവ സ്ഥാനത്തുള്ളവർ വീട്ടിൽ കയറി വരുമ്പോൾ കാലിൻ മേൽ കാൽ ക യറ്റി വച്ച് ഇരിക്കരുത്. ഗുരുസ്ഥാനത്തുള്ളവരുടെ ശാപം വാങ്ങരുത് ഇതൊക്കെ. ഭക്തി, ഈശ്വരവിചാരം ഇതെപ്പോഴും മനസ്സിലുണ്ടാകണമെന്നും. വെറും പ്രകടനമായ ഭക്തിയല്ല; ഭക്തിയെന്നാൽ മറ്റുള്ളവരോടുള്ള അലിവും ആർദ്രതയും ഒക്കെയാണെന്നും അമ്മ എന്നെ പഠിപ്പിച്ചിരുന്നു..
അമ്മ പലരെയും ആരും അറിയാതെ സഹായിച്ചിരുന്നു, അമ്മ വിജയലക്ഷ്മിക്കും കല്പനയുടെ കാര്യങ്ങൾ പറയുമ്പോൾ ഹൃദയം പൊടിയുണ്ടായിരുന്നു… ‘മൂന്നു ജന്മത്തിലേക്കുള്ള ‘അമ്മ’ എന്ന വിളി അവൾ ഒരു ജന്മം കൊണ്ട് അവൾ വിളിച്ചു തീർത്തിട്ടുണ്ട് പോയത്. ഒരു കാര്യം പറഞ്ഞു തീർക്കണമെങ്കിൽ ഒരു നൂറ് അമ്മ വിളിക്കും, ഒരു ദിവസം അവൾ എന്നോട് പറഞ്ഞു ‘അമ്മാ, എന്റെ ആയുസ്സിന്റെ പകുതി കൂടി അമ്മയ്ക്കു തരട്ടെ? എന്ന്…. ഞാൻ ചോദിച്ചു എനിക്കിനി എന്തിനാണ് ആയുസ്സ്. എന്റെ കടമകൾ എല്ലാം കഴിഞ്ഞു. അപ്പോൾ പറയും ചുമ്മാ ഇരിക്കട്ടെ അമ്മ എന്ന്, അവൾ എന്തോ മുൻ കൂട്ടി കണ്ടിരുന്നത് പോലെ എനിക്ക് പിന്നീട് തോന്നി..

ശ്രീമയിയെ പ്രസവിച്ചത് മുതൽ ഞാനാണ് അവളെ നോക്കിയിരുന്നത്, അതുകൊണ്ട് അവൾക്കെന്തെങ്കിലും സംഭിച്ചാൽ കൊച്ചിനെ നോക്കാൻ വേറെ ആരുംമില്ല ഒരു പക്ഷെ അവൾ അതുകൊണ്ടാവാം അന്ന് അങ്ങനെ പറഞ്ഞത്. എല്ലാം എന്നോട് പറഞ്ഞിരുന്നു പക്ഷെ വിവാഹ ജീവിതത്തിൽ അവൾ അനുഭവിച്ച വിഷമതകൾ മാത്രം എന്നിൽ നിന്നും മറച്ചുവെച്ചു. തനിക്ക് വിവാഹ മോചനം സംഭവിച്ചാൽ അത് കുടുംബത്തിന് നാണക്കേട് ആകും എന്ന കാരണംകൊണ്ട് എന്റെ കുഞ്ഞ് ഒരുപാട് മാനസിക വിഷമം അനുഭവിച്ചിരുന്നു എന്നും ആ അമ്മ ഓർക്കുന്നു…
അമ്മയെപ്പോലെ മകൾ ശ്രീമയിക്കും അഭിനയ മോഹമുണ്ട്, അത് തനറെ രക്തത്തിൽ ഉള്ളതുകൊണ്ടായിരിക്കും, അമ്മയോട് ഞാൻ ഇതിനെകുറിച്ച് പറഞ്ഞിരുന്നില്ല, പിന്നീടാകട്ടെ എന്നുകരുതി. ഞങ്ങൾ പിള്ളേര് സെറ്റ് എല്ലാം നല്ല കൂട്ടാണ്, കുഞ്ഞാറ്റ, അമ്പാടി പിന്നെ മാമന്റെ മക്കൾ അങ്ങനെ എല്ലാവരും മിക്കപ്പോഴും ഒത്തുകൂടാറുണ്ട്, എല്ലാവരുടെയും ഉള്ളിൽ സിനിമ മോഹമുണ്ട്, പിന്നെ കഴിവും ഈശ്വര അനുഗ്രഹവും ഉണ്ടായാൽ സാധിക്കും എന്നും ശ്രീമയി പറയുന്നു… ഇപ്പോൾ കൽപന നമ്മളോട് വിട പറഞ്ഞിട്ട് അഞ്ച് വര്ഷം ആകുന്നു, ഇപ്പോഴും വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല….
Leave a Reply