‘തകർപ്പൻ നൃത്ത ചുവടുകളുമായി ബിന്ദു പണിക്കരുടെ മകൾ കല്യാണി’ !! വീഡിയോ വൈറലാകുന്നു !!
നടി ബിന്ദു പണിക്കരെ മലയാള സിനിമ പ്രേമികൾക്ക് പ്രത്യേകിച്ച് പരിചയ പെടുത്തേണ്ട കാര്യമില്ല, ഏറ്റവും അഭിനയ സമ്പത്തുള്ള അതുല്യ പ്രതിഭകളാണ് ബിന്ദു പണിക്കരും സായി കുമാറും. കോമഡി വേഷങ്ങളും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ബിന്ദു പണിക്കർ ചെയ്തിട്ടുണ്ട്, സൂത്രധാരൻ എന്ന ചിത്രത്തിൽ ബിന്ദു ചെയ്തിരുന്ന ദേവുമ്മ എന്ന കഥാപാത്രം അവരുടെ സിനിമ ജീവിതത്തിൽ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ്, കമലദളം ആയിരുന്നു ബിന്ദുവിന്റെ ആദ്യ ചിത്രം..
അതിനു ശേഷവും അവർ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു, കോമഡി അനായാസം കൈകാര്യം ചെയ്യുന്ന ബിന്ദു നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു.. 1992 മുതൽ ഇപ്പോൾ വരെ സിനിമയിൽ നിറ സാന്നിധ്യമാണ് ബിന്ദു, 120 ൽ കൂടുതൽ ചിത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു…. 1998 ൽ ബിജു എന്ന് പറയുന്ന ആളെ വിവാഹം ചെയ്തിരുന്നു, 2003 ൽ അദ്ദേഹത്തിന്റെ മരണത്തോടെ ആ ബന്ധം അവസാനിച്ചു.. അതിനു ശേഷം 2009 ൽ നടൻ സായി കുമാറിനെ വിവാഹം ചെയ്തു…
വിവാഹത്തോടെ അവർ സിനിമയിൽ നിന്നും കുറച്ചു നാൾ മാറിനിന്നിരുന്നു.. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിൽ അവർക്കൊരു മകൾ ഉണ്ടായിരുന്നു കല്യാണി എന്നു വിളിക്കുന്ന അരുന്ധതി.. ഇപ്പോൾ സായ്‌കുമാറിന്റെയും ബിന്ദുവിന്റേയും മകൾ എന്നാണ് പൊതുവെ കല്യാണിയെ അറിയപ്പെടുന്നത്, ഇവർ ഒരുമിച്ചുള്ള നിരവധി ടിക് ടോക് വിഡിയോകളും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, കല്യാണിക്ക് നിരവധി ആരധകരുണ്ട് താരത്തിന്റെ ഡാൻസ് വിഡിയോകളെല്ലാം നേരത്തെതന്നെ ആരാധകർ ഏറ്റെടുത്തിരുന്നു…
സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് അരുന്ധതി, മനോഹരമായി ഡാൻസ് ചെയ്യുന്ന കല്യാണിക്ക് ആരാധകരുടെ ഒരു നിര തന്നെയുണ്ട്, അവർക്കായി മിക്ക ദിവസങ്ങളിലും തനറെ യേറ്റവും അടുത്ത സുഹൃത്ത് ഡി ഫോർ ഡാൻസ് താരം അന്നയും ഒരുമിച്ച് ചെയ്തിരിക്കുന്ന ഒരു സ്‌റ്റൈലും ട്രെന്‍ഡും അടങ്ങിയ ഒരു ഫ്യുഷൻ ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്..
ഇതുനുമുമ്പും താരം ഇത്തരം വിഡിയോകൾ പങ്കുവെച്ചിരുന്നു, താരപുത്രിയുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് ആരാധകർ എപ്പോഴും തിരക്കയിരുന്നു, ഇപ്പോൾ തനിക്കതിനു താല്പര്യമില്ലെന്നും ഭാവിയിൽ ചിലപ്പോൾ വന്നേക്കാം എന്നും അരുന്ധതി പറയുന്നു, അടുത്തിടെയായിരുന്നു കല്യാണിയുടെ ബ്രൈഡല്‍ ലുക്കിലെ ചിത്രങ്ങള്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ടിക് ടോകിനും ഡാന്‍സിനും അപ്പുറത്ത് ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി. 20 വയസ്സുകാരിയായ കല്യാണിയുടെ സംരംഭമാണ് ലഷ് ബൈ കല്യാണി എന്ന സ്ഥാപനം.. കല്യാണിയുടെ സിനിമ പ്രേവേശനിതിനായി കാത്തിരിക്കുകയാണ് ആരധകർ.. സായികുമാറിന്റെ മകൾ വൈഷ്‌ണവി ഇപ്പോൾ അദ്ദേഹവുമായി നല്ല ബന്ധമല്ല ഉള്ളത്. അവർ ഇപ്പോൾ സീ കേരളത്തിലെ ഹിറ്റ് സീരിയലിൽ കൈയെത്തും ദൂരത്ത് എന്ന പരമ്പരയിൽ ദുർഗ എന്ന വേഷം ചെയ്യുന്നു….
Leave a Reply