ശോഭനയെ നായികയാക്കാതിരിക്കാൻ കഴിയുമോ എന്നാണ് മമ്മൂട്ടി എന്നോട് ചോദിച്ചത് ! ആനിയെ കാണാൻ ആണ്‍കുട്ടിയെ പോലെയെന്നും ! കമൽ പറയുന്നു !

മലയാള സിനിമ രംഗത്ത് ഏറെ പ്രശസ്തനായ സംവിധായകനാണ് കമൽ, എക്കാലവും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപിടി മികച്ച സിനിമകൾ നമുക്ക് സമ്മാനിച്ച അദ്ദേഹം ഇപ്പോഴിതാ തന്റെ പഴയ സിനിമ ഓർമ്മകൾ പങ്കുവെക്കുകയാണ്. മമ്മൂട്ടി, ശോഭന, ആനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1995-ല്‍ പുറത്തിറങ്ങിയ കമലിന്റെ ചിത്രമാണ് ‘മഴയെത്തും മുൻപെ’. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ . ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങില്‍ മമ്മൂട്ടി ഇടപ്പെട്ടതിനെ കുറിച്ച്‌ തുറന്ന് പറയുകയാണ് കമൽ.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മഴയെത്തും മുൻപെ എന്ന ചിത്രത്തിന്റെ കഥ ശ്രീനി മമ്മൂക്കയോട് ഫോണിലാണ് പറഞ്ഞത്. ഇന്നത്തെ പോലെ നേരിട്ട് പോയി കഥ പറയുന്ന രീതിയൊന്നും അന്നില്ല. പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ മമ്മൂക്കയ്‌ക്ക് ഇഷ്‌ടമായി. ഫാമിലിയേയും യൂത്തിനേയും പിടിക്കുന്ന സിനിമയായിരിക്കുമെന്ന് മമ്മൂക്ക പറഞ്ഞു. കോളേജിലേയും ഹോസ്റ്റലിലേയുമൊക്കെ തമാശകള്‍ ആളുകള്‍ക്ക് ഇഷ്‌ടമാകുമെന്ന് പറഞ്ഞു.

നല്ല കഥ, അതുപോലെ ഇമോഷണല്‍ ട്രാക്ക്. അന്നത്തെ മമ്മൂക്കയുടെ സിനിമകളിലെ ഏറ്റവും വലിയ വിജയം ഇമോഷണല്‍ ട്രാക്കുകളായിരുന്നു. സ്ക്രിപ്റ്റ് ഓക്കെ ആയപ്പോള്‍ പിന്നെ കാസ്റ്റിങ് ആയിരുന്നു പ്രശ്നം. ശ്രീനിവാസന്റേയും മമ്മൂക്കയുടേയും വേഷം ആദ്യമേ തീരുമാനിച്ചു. ശോഭനയെയാണ് ആദ്യം തന്നെ നായികയുടെ റോളിലേക്ക് പരിഗണിച്ചിരുന്നത്. അതിനു പല കാരണങ്ങളുണ്ട്. പക്ഷെ മമ്മൂക്ക ചോദിച്ചത് എന്റെ നായികയായി ശോഭനയെ മാറ്റാൻ കഴിയുമോ എന്നാണ്..

കാരണം, ഞാനും ശോഭനയും നേരത്തെ തന്നെ കുറേ പടത്തില്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ചില സിനിമകളിലും ശോഭന തന്നെയാണ് നായിക. വേറെ ഏതെങ്കിലും നടിമാരെ ഇടാൻ പറ്റുമോ എന്ന് ചോദിച്ചു. കുറച്ചു നടിമാരുടെ പേരുകളും അദ്ദേഹം നിർദേശിച്ചു. പക്ഷേ ശോഭനയല്ലാതെ മറ്റൊരാളെ പരിഗണിക്കാൻ ഞങ്ങള്‍ക്കാവുമായിരുന്നില്ല.

അതിനുപ്രധാന കാരണം ഈ കഥാപാത്രം ഒരു ഡാൻസറാണ്. മാത്രമല്ല നൃത്തം ചെയ്യുന്ന ഒരാള്‍ അവരുടെ ശരീരം തളർന്നുപോകുന്ന പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ശോഭന അത് ചെയ്യുമ്പോൾ അത് ആളുകള്‍ക്ക് പെട്ടെന്ന് ഐഡൻ്റിഫൈ ചെയ്യാൻ പറ്റും. എന്നാല്‍ മമ്മൂക്കയ്‌ക്ക് അത് അത്രയും തൃപ്‌തിയുണ്ടായിരുന്നില്ല. പക്ഷേ ഒടുവില്‍ ശോഭനയെ തന്നെ തീരുമാനിച്ചു.

അതിനുശേഷം ആനിയുടെ കാര്യം പറഞ്ഞു. ഇയാളുടെ പിറകെ നടക്കുന്ന ഒരു പെണ്‍കുട്ടിയാണ്. ആനി അന്ന് ‘അമ്മയാണെ സത്യം’ എന്ന ബാലചന്ദ്രമേനോന്റെ പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം വേറെ പടത്തിലൊന്നും അഭിനയിച്ചില്ല. എനിക്ക് ആ സിനിമ കണ്ടപ്പോള്‍ തന്നെ ആനിയുടെ അഭിനയം ഇഷ്‌ടപ്പെട്ടു. അങ്ങനെയാണ് ആനിയുടെ കാര്യം പറയുന്നത്.

എന്നാൽ  മമ്മൂക്ക ആദ്യം പറഞ്ഞത് ആ പെണ്ണിനെ കണ്ടാല്‍ ആണാണെന്നല്ലേ തോന്നുക എന്നായിരുന്നു. തമാശയായി പറഞ്ഞതാണ്. അങ്ങനത്തെ ഒരു പെണ്‍കുട്ടിയെ എങ്ങനെ ഈ കഥാപാത്രത്തിലേക്ക് പറ്റുമെന്നാണ് മമ്മൂക്ക ചോദിച്ചത്, അപ്പോൾ ഞാൻ പറഞ്ഞു നമുക്കും ആണത്തമുള്ള ഒരു പെണ്ണിനെയാണ് വേണ്ടതെന്ന്, ഇന്ന് അത് പറയുന്നത് പൊളിറ്റിക്കലി ഇൻകറക്‌ടാണ്. പക്ഷേ അന്ന് ഞാൻ അങ്ങനെയാണ് പറഞ്ഞത്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *