എന്റെ അനുവാദം ഇല്ലാതെ വളരെ അപ്രതീക്ഷിതമായി കമൽ ആ രംഗം ചെയ്യുകയായിരുന്നു ! ചുംബന രംഗത്തെ കുറിച്ച് രേഖ പറയുന്നു !
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നായികമാരിൽ ഒരാളാണ് നടി രേഖ. . 1989 ൽസിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന റാംജി റാവ് സ്പീക്കിംഗ് ആണ് രേഖയുടെ ആദ്യ മലയാള ചിത്രം. ആദ്യ ചിത്രം തന്നെ മലയാളത്തിൽ സൂപ്പർ ഹിറ്റായതോടെ രേഖയെ തേടി കൂടുതൽ അവസരങ്ങൾ വന്നു തുടങ്ങി. അതുകൊണ്ടു തന്നെ ദശരഥം, രണ്ടാം വരവ്, ഇൻ ഹരിഹർനഗർ, ഏയ് ഓട്ടോ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. അതിൽ മോഹൻലാൽ നായകനായ ഇവർ ഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രം ദശരഥം ഇപ്പോഴും മലയാളികൾക്കിടയിൽ സൂപ്പർ ഹിറ്റാണ്. ആ ചിത്രം അന്ന് അത്രക്കും വിജയം കൈവരിച്ച ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. ആ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു എന്നും രേഖ പറയുന്നു.
രേഖ ഇപ്പോഴും അഭിനയ ജീവിതത്തിൽ വളരെ സജീവമാണ്. ഒരു കാലത്ത് സൗത്തിന്ത്യയിലെ വളരെ തിരക്കുള്ള അഭിനേത്രിമാരിൽ ഒരാളായിരുന്നു രേഖ. അന്നത്തെ മിക്ക സൂപ്പർ സ്റ്റാറുകൾകൊപ്പവും രേഖ അഭിനയിച്ചിരുന്നു. എന്നാൽ തനറെ സിനിമ ജീവിതത്തെ സംബന്ധിച്ച് അടുത്തിടെ രേഖ ചില തുറന്ന് പറച്ചിൽ നടത്തിയിരുന്നു. നടിയുടെ ആ വെളിപ്പെടുത്തൽ സിനിമ ലോകത്ത് വലിയ പ്രശ്നങ്ങൾ ശ്രിഷ്ട്ടിച്ചിരുന്നു. അതും ഒരു പ്രമുഖ നടനെതിരെയാണ് രേഖ തുറന്ന് പറഞ്ഞത്. ആ സംഭവം ഇങ്ങനെ.
1986 ല്‍ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘പുന്നഗെെ മന്നന്‍’. ആ ചിത്രത്തിൽ നായികയായ രേഖ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നതിനുമുമ്പ് നായകൻ കമല്‍ഹാസന്‍ നടിയെ ചുംബിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തെ കുറിച്ചായിരുന്നു രേഖയുടെ വെളിപ്പെടുത്തല്‍. സിനിമയിൽ താൻ ജീവിതം അവസാനിപ്പിക്കാൻ തയാറാകുന്ന രംഗമാണ്, എന്നാൽ ആ രംഗത്തിന് മുമ്പ് കല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം രേഖയുടെ കഥാപാത്രത്തെ ചുംബിക്കുന്ന രംഗത്തെ കുറിച്ചായിരുന്നു രേഖയുടെ തുറന്ന് പറച്ചിൽ.
അതായത് ആ ചുംബന രംഗത്തെ കുറിച്ച് തന്നോട് മുൻകൂട്ടിഒന്നും പറഞ്ഞിരുന്നില്ലെന്നാണ് രേഖ പറയുന്നത്. ആ രംഗം എടുത്ത് കഴിഞ്ഞാണ് താന്‍ ഇതേക്കുറിച്ച് അറിയുന്നത്. വളരെ അപ്രതീക്ഷിതമായി കമൽ പെട്ടന്ന് ബലം പ്രയോഗിച്ച് ആ സീൻ ചെയ്യുകയായിരുന്നു. ഷൂട്ടിങ്ങിനു ശേഷം ആ ചുംബന രംഗത്തെ കുറിച്ച് ഞാൻ സംവിധായകനോട് ചോദിച്ചപ്പോള്‍ അതില്‍ മോശമായൊന്നുമില്ലെന്നും കഥാപാത്രങ്ങള്‍ക്കിടയിലെ ശക്തമായ പ്രണയം കാണിക്കാൻ വേണ്ടിയാണ് അത്തരരമൊരു ചുംബനം ഉള്‍പ്പെടുത്തിയതെന്നായിരുന്നു അയാളുടെ മറുപടിയെന്നും രേഖ പറഞ്ഞു. തുടര്‍ന്ന് ഈ രംഗം ഒഴിവാക്കണമെന്ന് താൻ സംവിധയകനോടു ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നും രേഖ തുറന്ന് പറയുന്നു.
രേഖയുടെ ഈ തുറന്ന് പറച്ചിൽ സിനിമ മേഖലയിൽ വളയിട്ട കോലാഹലങ്ങൾ ശ്രിഷ്ട്ടിച്ചിരുന്നു. തൊഴിലിടത്തിൽ സ്ത്രീകൾക്ക് അവരുടേതായ സ്വാതന്ത്ര്യം നല്കണമെന്നും, അവരുടെ അഭിപ്രയങ്ങളെ മാനിക്കണമെന്നും തുടങ്ങിയ പല വാദങ്ങളും അന്ന് ഉയർന്നു വന്നിരുന്നു. കൂടാതെ നടൻ കമൽ ഹാസൻ നടിയോട് മാപ്പ് പറയണം എന്ന തരത്തിൽ പല സംഘടനകളും രംഗത്തുവന്നിരുന്നു പക്ഷെ ഇത്രയുമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും കമൽ ഹാസൻ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave a Reply