ഒരുപാട് പ്രണയങ്ങൾ ഉണ്ടായിരുന്നു ! എല്ലാവരെയും വിവാഹം കഴിക്കാൻ സാധിക്കില്ലല്ലോ ! അതുകൊണ്ട് കുറച്ച് പേരെ തേച്ചിട്ടുണ്ട് ! നടി കാർത്തിക കണ്ണൻ പറയുന്നു!
മലയാള സിനിമ സീരിയൽ രംഗത്ത് വളരെ പരിചിതയായ അഭിനേത്രിയാണ് കാർത്തിക കണ്ണൻ. ബാലതാരമായി അഭിനയ മേഖലയിൽ എത്തിയ കാർത്തിക നിരവധി സിനിമകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നു. 1992 ൽ പുറത്തിറങ്ങിയ പതിമൂന്ന് എപ്പിസോഡ് സീരിയലുകളുടെ കാലത്ത് നായികയായി എത്തിയതാണ് കാർത്തിക. ഇപ്പോൾ സീരിയലുകളിൽ മികച്ച കഥാപാത്രമായി തന്റെ അഭിനയ ജീവിതം നയിക്കുന്ന കാർത്തിക ഇപ്പോൾ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ഛായാഗ്രാഹകനായ കണ്ണനാണ് കാർത്തികയുടെ ഭർത്താവ്. ഭർത്താവും മകളും ഉൾപ്പെടുന്ന ഒരു ചെറിയ കുടുംബമാണ് കാർത്തികയുടേത്. ഭർത്താവ് കണ്ണൻ പ്രവർത്തിച്ച സിനിമകൾ ഓട്ട് ഓഫ് സിലബസ്, ദളമർമ്മരങ്ങൾ, രാമൻ, കരയിലേയ്ക്കൊരു കടൽദൂരം തുടങ്ങിയവയാണ് കണ്ണന്റെ പ്രധാന ചിത്രങ്ങൾ. ‘ഏക് അലക് മൗസം’ എന്നൊരു ഹിന്ദി ചിത്രവും അദ്ദേഹത്തിന്റെതായുണ്ട്. ഇവർക്ക് ഒരു മകളാണ് ഉള്ളത്. നിരുപമ. ഇപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്നു.
തന്റെ പതിനാലാം വയസിലാണ് അഭിനയ രംഗത്ത് എത്തിയത് എന്ന് പറയുകയാണ് കാർത്തിക, അതുകൊണ്ട് എന്റെ പ്രായം എത്രയാണെന്ന് നിങ്ങൾ തന്നെ ഊഹിച്ച് എടുത്തോളാനാണ് കാർത്തിക പറയുന്നത്. ഭ്രമണം എന്ന സീരിയൽ മുതൽ അപ്പച്ചി കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. അന്ന് അത് ക്ലിക്ക് ആയിരുന്നു. അതിനു ശേഷം കിട്ടുന്നത് ഒക്കെയും അപ്പച്ചി കഥാപാത്രങ്ങൾ ആണ്. ഇപ്പോൾ ആളുകൾ എന്നെ വിളിക്കുന്നത് അപ്പച്ചി എന്നാണ് കാർത്തിക പറയുന്നു.
പ്രണയം ഒരു മനോഹരമായ വസ്തുതയാണ് എന്നാണ് എന്റെ അഭിപ്രായം. എനിക്ക് ഒരുപാട് പ്രണയങ്ങൾ ഉണ്ടായിരുന്നു. തേപ്പ് കിട്ടിയിട്ടില്ല. ഞാൻ ഒരുപാട് ആളുകളെ തേച്ചിട്ടുണ്ട്. എനിക്ക് പിന്നെ എല്ലാവരെയും കൂടി കല്യാണം കഴിക്കാൻ ആകുമോ ചിരിച്ചുകൊണ്ട് കാർത്തിക പറയുന്നു, ഒരു കാമുകന്റെ കൈയ്യിൽ നിന്നും മറ്റൊരു കാമുകന്റെ കൈയിലേക്ക് കത്തൊക്കെ കൊടുത്തുവിട്ടിട്ടുണ്ട്. അതൊക്കെ ആ കാലം. അതൊക്കെ ആ കാലഘട്ടത്തിലെ തമാശയാണ്. നമ്മൾ നമ്മുടെ അവസാന നിമിഷം വരെയും പ്രണയിക്കണം എന്നാണ് ഞാൻ പറയുന്നത്. ഞാൻ ഇപ്പോഴും പ്രണയിക്കുന്നുണ്ട്, കാർത്തിക പറയുന്നു..
ഞാൻ ഏഴാം ക്‌ളാസിൽ വച്ചിട്ട് പ്രേമിച്ച ആളാണ്. ഒരുപാട് ആളുകൾ ഇഷ്ടം ആണെന്ന് ഒക്കെ പറയാറുണ്ട്. ഒരുപാട് പ്രേമം ഒക്കെ ഉണ്ടായിരുന്നു. വൺ സൈഡായതും അല്ലാത്തതുമായ പ്രണയങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. പിന്നെ എന്റെ ഭർത്താവ് കണ്ണൻ ആണ് ഹതഭാഗ്യൻ ആയത്. ചിരിച്ചുകൊണ്ട് തമാശയായായി കാർത്തിക പറയുന്നു. പ്രണയം വല്ലാത്തൊരു ഫീലാണ്. നമ്മുടെ മനസ്സൊക്കെ നല്ല ഫ്രഷ് ആകും.
എന്ന് കരുതി പ്രണയം മറ്റൊരു രീതിയിലേക്ക് കൊണ്ട് പോകരുത്. ഒരാളുടെ ജീവൻ ഇല്ലാതാക്കുക, സ്വയം ജീവിതം അവസാനിപ്പിക്കുക എന്ന നിലയിലേക്ക് ഒന്നും പോകാതെയുള്ള പ്രണയം ആണ് വേണ്ടത്. നമുക്ക് ഏതിനെയും പ്രണയിക്കാം. പ്രകൃതിയെ പ്രണയിക്കാം വസ്ത്രങ്ങളെയും ഒക്കെയും പ്രണയിക്കാം. പോസീസീവ്നെസ്സ് ഇല്ലാതെയുള്ള പ്രണയം ആയിരിക്കണം എന്നുമാത്രം. കൊച്ചിനെ കളഞ്ഞിട്ട് കാമുകന്റെ കൂടെ പോകുന്ന ചീപ്പ് പ്രണയങ്ങൾ. അതിനോടൊന്നും യോജിക്കുന്നില്ല. മനസ്സിൽ പ്രണയം ഏതൊരു മനുഷ്യനും നല്ലതാണ്.എന്നും കാർത്തിക പറയുന്നു.
Leave a Reply