കാർത്തിക സിനിമ ഉപേക്ഷിക്കാന്‍ കാരണം കമൽ ഹാസൻ ! തൊട്ട് പിടിച്ച് അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് നടനെ മുഖത്ത് നോക്കൂ കാർത്തിക പറഞ്ഞു ! ആ സംഭവം !

കാർത്തിക എന്ന അഭിനേത്രിയെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. വളരെ കുറച്ച് സിനിമകൾ മാത്രമേ അവർ മലയാള സിനിമ രംഗത്ത് ചെയ്തിരുന്നുള്ളു എങ്കിലും അവയെല്ലാം ഏറെ ഹിറ്റായിരുന്നു. ഇന്നും നമ്മൾ കാർത്തിക എന്ന അഭിനേത്രിയെ മറന്നിട്ടില്ല എന്നത് തന്നെ ആയിരുന്നു അവരുടെ വിജയവും. ബാഡ്മിന്റണ്‍ താരമായിരുന്ന കാര്‍ത്തികയെ ബാലചന്ദ്ര മേനോൻ ആണ് മണിച്ചെപ്പ് തുറന്നപ്പോൾ എന്ന മലയാളചലച്ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കാർത്തിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്.

സിനിമയിൽ കൈ നിറയെ അവസരങ്ങൾ വരുമ്പോഴും കാർത്തിക സിനിമ മേഖല അതികം ഇഷ്ടപെട്ടിരുന്നില്ല, തനിക്ക് തുടർന്ന് പഠിക്കണം, ബാഡ്മിന്റണ്‍ രംഗത്ത് ശോഭിക്കണം ഇതൊക്കെ ആയിരുന്നു കൂടുതൽ ഇഷ്ടങ്ങൾ. സുന്ദന്ദ നായർ എന്നാണ് നടിയുടെ യഥാർഥ പേര്. ഇന്നും പുതു തലമുറയുള്ള പ്രേക്ഷകരും കാർത്തികയേ ആരാധിക്കുന്നു എന്നത് ഒരു അഭിനേത്രി എന്ന നിലയിൽ അവരുടെ വിജയമാണ്.

പക്ഷെ മലയാളികൾ കാർത്തികയേ കണ്ടു കൊതിതീരും മുമ്പ് തന്നെ അവർ സിനിമ ലോകത്തോട് വിടപറഞ്ഞിരുന്നു. എന്നാൽ അതിനു പിന്നിൽ മറ്റൊരു കാരണമുണ്ടെന്നുള്ള വാർത്ത വളരെ ശ്രദ്ധ നേടിയിരുന്നു.  കാർത്തിക സിനിമ ഉപേക്ഷിക്കാന്‍ കാരണം തെന്നിന്ത്യയിലെ സൂപ്പര്‍താരം കമലഹാസന്‍ ആണെന്നാണ് സിനിമ ലോകത്തെ സംസാരം. അതിനൊരു കാരണവും പറയപെടുന്നു. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് കാർത്തികക്ക് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.

കാർത്തികക്ക് തുടക്കം മുതൽ തന്നെ നായകന്മാർ തൊട്ട് അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഈ സമയത്താണ് കമലാഹസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത നായകനില്‍ അഭിനയിക്കാൻ കാർത്തിക എത്തുന്നത്.. ഈ സിനിമക്ക് മുമ്പായി കമലഹാസൻ ഒരു ഫോട്ടോ ഷൂട്ട് പ്ലാൻ ചെയ്തു. കാര്‍ത്തികയുടേയും നായകനായ രവിയുടേയും തോളത്ത് കമല്‍ കൈവച്ചു നില്‍ക്കുന്ന ഫോട്ടോയാണ് കമൽ ഉദ്ദേശിച്ചത്. ഒരു പ്രത്യേകതരം ഫോട്ടോ ഷൂട്ടാണ് നടൻ ഉദ്ദേശിച്ചത്. ഈ കാര്യം കാര്‍ത്തികയേയും രവിയേയും നേരത്തെ പറയുക്കുകയും ചെയ്തിരുന്നു. ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുക്കാൻ പോകുന്ന സമയത്ത് കമല്‍ കാര്‍ത്തികയുടേയും രവിയുടേയും തോളില്‍ കമൽ കൈവച്ചു.

എന്നാൽ വളരെ പെട്ടെന്ന് തന്നെ കാർത്തിക കമലിന്റെ ആ കൈ തട്ടി മാറ്റുക ആയിരുന്നു. ആദ്യം അത് കമല്‍ കാര്യമാക്കിയില്ല. രണ്ടാമത് കാർത്തിക ഇത് തന്നെ ആവർത്തിചു. തൊട്ട് അഭിനയിക്കുന്നത് ഇഷ്ടമല്ല എന്ന് മുഖത്ത് നോക്കി പറയുകയും ചെയ്തു. അതോടെ കമലിന് ദേഷ്യം കൂടി. അതോടെ ഫോട്ടോസ് എടുക്കാതെ കമൽ ഇറങ്ങി പോകുകയായിരുന്നു. ഇതിനു ശേഷമാണ് സിനിമയിൽ കമലും കാർത്തികയും തമ്മിലുള്ള സീൻ ഷൂട്ട് ചെയ്‌തത്‌.

ആദ്യ രംഗം തന്നെ കമൽ കാർത്തികയേ അടിക്കുന്ന രംഗമാണ് ഷൂട്ട് ചെയ്തത്, ഷൂട്ട് ആരംഭിച്ചതും കൈ ഊക്കത്തിൽ കാർത്തികയുടെ കരണത്ത് കമൽ ആഞ്ഞടിക്കുകയായിരുന്നു. അടികൊണ്ട കാര്‍ത്തികനിലത്തുവീണ് വേദനയോടെ നിലവിളിച്ചു. ആകെ ബഹാമളമായിരുന്നു.. അതിനു ശേഷമാണ് താനിനി ഒരിക്കലും തമിഴ് സിനിമ അഭിനയിക്കുന്നില്ല എന്ന് തീരുമാനിച്ചതെന്നുമാണ് അന്നത്തെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡോ. സുനിൽ കുമാറിനെയാണ് കാർത്തിക വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകനാണ് വിഷ്ണു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *