
എന്റെ മകൾ ഒരു പാവമായിരുന്നു, അവൻ ഒരുപാട് പേരെ സഹായിച്ചിരുന്നു ! രഘുവരൻ കുറിച്ച് ആദ്യമായി അമ്മ പറയുന്നു സ്!
ഒരു പക്ഷെ രഘുവരൻ എന്ന അന്ധന്റെ വരവോടെയാകാം നമ്മൾ ആദ്യമായി വില്ലനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്, കണ്ടു മടുത്ത വില്ലൻ കഥാപാത്രങ്ങളിൽ നിന്നും ഒരു പുതുവ ഉണർത്തുന്ന അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. വില്ലൻ വേഷങ്ങളാണ് അദ്ദേഹം അധികവും ചെയ്തിരുന്നത് എങ്കിലും ആ ശബ്ദത്തിന്റെ വരെ ആരാധകരാണ് മലയാളികൾ, പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ. അദ്ദേഹം ഒരു മലയാളി ആണെന്നുള്ള കാര്യം അധികമാർക്കും അറിയില്ല.
പാ,ലക്കാട് ജില്ലയിലെ കൊല്ലങ്കോട് താലൂക്കിൽ ചുങ്കമന്ദത്ത് എന്ന ഗ്രാമത്തിൽ വി. വേലായുധൻ നായരുടേയും എസ്.ആർ. കസ്തൂരിയുടേയും മൂത്ത മകനായി 1958 ഡിസംബർ പതിനൊന്നിന് ജനിച്ചു. കോയമ്പത്തൂർ സെൻ്റ് ആൻസ് മെട്രിക് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യസം നേടിയ രഘുവരൻ കോയമ്പത്തൂരിൽ തന്നെയുള്ള ഗവ. ആർട്ട്സ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല. അഭിനയത്തിൽ ഡിപ്ലോമ നേടിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം.

ഇപ്പോഴിതാ ആദ്യമായി തന്റ്റെ മകനെ കുറിച്ച് രഘുവരന്റെ അമ്മ കസ്തൂരി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ അമ്മ പറയുന്നത് ഇങ്ങനെ, രഘു വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത് എങ്കിലും ജീവിതത്തിൽ അവൻ ഉറൂബ് പാവമായിരുന്നു, ആരും അറിയാതെ ഒരുപാട് പേരെ സഹായിച്ചിരുന്നു. അവന്റെ അച്ഛന് ഇഷ്ടമല്ലായിരുന്നു എങ്കിലും അവന്റെ ഇഷ്ടപ്രകാരം അവനെ സിനിമയിലേക്ക് വിട്ടത് ഞാനാണ്.
ആദ്യം മദ്രാസിൽ പോയി കുറച്ചു കഷ്ടപ്പെട്ടു, എന്നോട് വലിയ സ്നേഹമായിരുന്നു. അവൻ എന്നെ എവിടെയും വിടില്ലായിരുന്നു. കല്യാണം താനറിയാതെയാണ് നടന്നത്. തിരുപ്പതിയിൽ പോയി മാലയിട്ടു. പേരക്കുട്ടി പിറന്നപ്പോൾ ഞാൻ അടുത്തുണ്ട്. വിവാഹമോചനത്തിന് ശേഷം രഘുവരന് ഭക്ഷണമുൾപ്പെടെ എത്തിച്ചത് താനാണെന്ന് അമ്മ വ്യക്തമാക്കി. ഞാനെപ്പോഴും രഘുവരന്റെ കൂടെയായിരുന്നു. എപ്പോഴും അവിടെ പോയി നിൽക്കുന്നതിന് മറ്റുള്ളവർ വഴക്ക് പറയും. രാവിലെ എട്ട് മണിക്ക് എല്ലാം പാകം ചെയ്ത് ഭക്ഷണം കൊണ്ടു കൊടുക്കും. കാരണം രോഹിണി അപ്പോഴേക്കും പോയല്ലോ. എന്റെ മകൻ കുറച്ച് നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ദൈവം ആയുസ് കൊടുത്തില്ല. താൻ എവിടെ പോയാലും രഘുവരന്റെ അമ്മയെന്ന് പറഞ്ഞ് ആളുകൾ കാലിൽ വീഴുമെന്ന് അമ്മ കസ്തൂരി കരഞ്ഞുകൊണ്ട് പറയുന്നു.
Leave a Reply