വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും ഞാൻ ഇന്നും അവൾക്കുവേണ്ടിയാണ് കാത്തിരിക്കുന്നത് !
ബാലതാരമായി മലയാള സിനിമയിൽ തുടക്കംകുറിച്ച അഭിനേത്രിയാണ് കാവേരി.. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ആയിരുന്നു കാവേരിയുടെ പുറത്തിറങ്ങിയ ആദ്യ ചിത്രം. നമ്മൾ മലയായികൾ ഇന്നും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇത്… അതിനു ശേഷം വേമ്പനാണ്, മറുപുറം, വിഷ്ണുലോകം, സദയം തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം കാവേരി ബാലതാരമായി അഭിനയിച്ചിരുന്നു.. അതിനുശേഷം ചമ്പക്കുളംതച്ചൻ എന്ന ചിത്രത്തിലൂടെയാണ് നായികനിരയിലേക്ക് താരം എത്തിയത്, അതിനു ശേഷം അങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളിൽ നായികയായും, സഹ താരമായും കാവേരി എത്തിയിരുന്നു..
മലയത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും മികച്ച നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്ന കാവേരി പക്ഷെ ആ വിജയം തുടർന്നുകൊണ്ടുപോകാൻ താരത്തിന് സാധിച്ചിരുന്നില്ല, താരം സിനിമയിൽ സജീവമായിരുന്ന സമയത്തുതന്നെയാണ് താരം വിവാഹിതയായത്. 2010 ലാണ് നീണ്ട നാളത്തെ പ്രണയത്തിനു ശേഷം തെലുങ്ക് സിനിമ സംവിധായകൻ സൂര്യ കിരണുമായി കാവേരി പ്രണയത്തിലാകുന്നതും, പിന്നീട് വീട്ടുകാരുടെ സമ്മത പ്രകാരം ഇരുവരും വിവാഹിതർ ആകുന്നതും…
പക്ഷെ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല ജീവിതത്തിൽ പൊരുത്തക്കേടുകൾ തുടങ്ങിയതോടെ ഇരുവരും തമ്മിൽ എല്ലാ കാര്യത്തിലും അഭിപ്രയ വ്യത്യാസങ്ങൾ നേരിട്ടിരുന്നു അതിനെ തുടർന്ന് ആ വിവാഹബന്ധം വളരെ പെട്ടെന്ന്തന്നെ വേര്പിരിയലിൽ കലാശിക്കുകയായിരുന്നു.. സൂര്യകിരൺ, സിനിമ സീരിയൽ താരം സുജിതയുടെ ഇളയ സഹോദരനാണ്..
കുറച്ച് നാളുകൾക്ക് ശേഷം സൂര്യ കിരൺ തെലുങ്ക് ബിഗ് ബോസ്സിൽ മത്സരാർഥിയായി എത്തിയിരുന്നു. അതിൽ അദ്ദേഹം തന്റെവ്യക്തി ജീവിതത്തെ കുറിച്ച് നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്… വിവാഹ ബന്ധം വേർപിരിഞ്ഞത് എന്റെ താല്പര്യ പ്രകാരം ആയിരുന്നില്ല, അത് അവളുടെ തീരുമാനമായിരുന്നു… അവളെ ഞാൻ ഇപ്പോഴു ഒരുപാട് സ്നേഹിക്കുന്നു, ഇന്നും ഞാൻ അവൾക്ക് വേണ്ടിയാണു കാത്തിരിക്കുന്നത്, എന്റെ ജീവിതത്തിൽ അവൾ അല്ലാതെ ഇനി മറ്റൊരു പെണ്ണും ഉണ്ടാകില്ല.. അവൾ എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് തിരികെവരുമെന്ന പ്രതീക്ഷയിലാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്നും സൂര്യ കിരൺ നിറകണ്ണുകളോടെ പറയുന്നു..
പക്ഷെ ബിഗ്‌ബോസിന്റെ ആദ്യ റൗണ്ടിൽ തന്നെ അദ്ദേഹം പുറത്തുറക്കുകയും ചെയ്തിരുന്നു, ഇപ്പോൾ സിനിമയികളൊന്നും അത്ര സജീവമല്ല സൂര്യ കിരൺ, ഒരു സമയത്ത് തെലുങ്കിലെ ഏറ്റവും മികച്ച സംവിധായകനായിരുന്നു അദ്ദേഹം.. കാവേരിയും ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ഒരു സംവിധായകയാകാൻ ഒരുങ്ങുകയാണ് താരം ഇപ്പോൾ, അത് തന്റെ ഒരുപാട് നാളത്തെ സ്വപ്‍നമാന്നെനും.. താൻ ഇപ്പോൾ അതിന്റെ പുറകേയാന്നെനും കാവേരി തുറന്ന് പറഞ്ഞിരുന്നു…. ആ സ്വപനം ഏകദേശം പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ… കാവേരിയുടെ ചിത്രത്തിലെ നായകൻ ചേതൻ ചീരുവാണ്..ഇതൊരു റൊമാന്റിക് ത്രില്ലർ ആകുമെന്നും കാവേരി പറഞ്ഞിരുന്നു.. തെലുങ്കിൽ യാത്ര എന്ന ചിത്രമാണ് അവസാനമായി കാവേരി അഭിനയിച്ച ചിത്രം..
Leave a Reply