ഞങ്ങളുടെ മകളെ ഓർത്ത് അഭിമാനിക്കുന്നു, അർപ്പണബോധവും കഠിനാധ്വാനവുമാണ് നിന്നെ ഇവിടെ എത്തിച്ചത് ! മീനാക്ഷിയെ അഭിനന്ദിച്ച് കാവ്യ മാധവൻ !
മലയാളികൾ എക്കാലവും ആരാധിക്കുന്ന താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും, കാവ്യാ ദിലീപുമായി വിവാഹിതയായ ശേഷം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിന്ന് കുടുംബവും കുട്ടികളുമായി ജീവിതം ആസ്വദിക്കുകയാണ്, മീനാക്ഷിയെ കാവ്യാ സ്വന്തം മകളെ പോലെ തന്നെയാണ് നോക്കുന്നത്, മീനാക്ഷിക്കും കാവ്യാ അമ്മ തന്നെ, ഇപ്പോഴിതാ താര പുത്രി ജീവിതത്തിൽ കരസ്ഥമാക്കിയ നേട്ടത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മകളെ അഭിനന്ദിച്ച് എത്തിയിരിക്കുമാകയാണ് കാവ്യാ മാധവൻ. മകൾ മീനാക്ഷി ഡോക്ടറായി. അവളോടുള്ള സ്നേഹവും ബഹുമാനവും എന്നാണ് ദിലീപ് കുറിച്ചത്.
മീനാക്ഷിയുടെ ഗ്രാജുവേശൻ ഫങ്ഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ്, കാവ്യാ മകളെ കുറിച്ച് സംസാരിച്ചത്, കാവ്യയുടെ വാക്കുകൾ ഇങ്ങനെ, അഭിനന്ദങ്ങൾ ഡോ മീനാക്ഷി ഗോപാലകൃഷ്ണൻ.. നീ അതു ചെയ്തു! നിന്റെ അർപ്പണബോധവും കഠിനാധ്വാനവുമാണ് നിന്നെ ഇവിടെ എത്തിച്ചത്. ഇന്ന് ഞങ്ങൾ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, നിങ്ങൾക്ക് ഇനിയും വളരെയധികം കഴിവുണ്ടെന്ന് ഞങ്ങൾക്കറിയാം..
ദൈവം നിന്നെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ഇന്നും എന്നും സ്നേഹത്തോടെയും അഭിമാനത്തോടെയും.. എന്നാണ് കാവ്യാ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.. ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനിടെയുള്ള സമയത്ത് നാട്ടില്‍ വന്നാല്‍ അച്ഛനൊപ്പം പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ എത്താറുണ്ടായിരുന്നു മീനാക്ഷി. ദിലീപിന്‍റെ അവസാനമെത്തിയ ചിത്രം പവി കെയര്‍ടേക്കറിന്‍റെ ഓഡിയോ ലോഞ്ചിലും മീനാക്ഷി എത്തിയിരുന്നു.
നിരവധി പേരാണ് ഡോ മീനാക്ഷിക്ക് അഭിനന്ദനം അറിയിച്ച് എത്തുന്നത്, ഇനിയും ഉയരങ്ങൾ കീഴക്കടക്കാൻ കഴിയട്ടെ എന്നും ആരാധകർ ആശംസിക്കുന്നു, മീനാക്ഷിക്കും തന്റെ മകൾ മഹാലക്ഷ്മിക്കും ഒപ്പം കാവ്യാ ഇപ്പോൾ ചെന്നൈയിലാണ് സ്ഥിരതാമസം. അടുത്തിടെ മീനാക്ഷി പങ്കുവെച്ച ഡാൻസ് വീഡിയോ വളരെ ശ്രദ്ധ നേടിയിരുന്നു, ഈ അവസരത്തിൽ മീനാക്ഷിയുടെ സ്വന്തം അമ്മ മഞ്ജുവിനെ ഓർക്കുന്നവരും ഉണ്ട്… മഞ്ജു വാര്യർ കൂടി വേണമായിരുന്നു.. എന്നാ കമന്റുകളും ഉണ്ട്…
Leave a Reply