‘നിങ്ങളുടെ അനുഗ്രഹം ഉണ്ടായിരിക്കണം’ ! അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി !
മലയാളികളുടെ ഇഷ്ട താര ജോഡികളാണ് കാവ്യയും ദിലീപും. സിനിമയിൽ നമ്മൾ ആരാധിച്ചിരുന്ന താരങ്ങൾ ഏറെ കോലാഹലങ്ങളൊക്കൊടുവിലാണ് ഒന്നായത്. ഇപ്പോഴും വിമർശനത്തിന്റെ മുൾമുനയിൽ നിൽക്കുന്നവരാണെങ്കിലും ഇവരുടെ വർത്തകളും വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് താല്പര്യം കൂടുതലാണ്. അത്തരത്തിൽ ഇപ്പോൾ തനറെ കുടുംബത്തിലെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ദിലീപ്.
മകൾ മഹാലക്ഷ്മിയെ ഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടാണ് ദിലീപ് എത്തിയിരിക്കുന്നത്. ദിലീപും കാവ്യയും മകളെ മകളെ എഴുത്തിന് ഇരുത്തിയത് ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അമ്മ കാവ്യയും ദിലീപിനൊപ്പമുണ്ടായിരുന്നു. മകള്‍ക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും ദിലീപ് പോസ്റ്റില്‍ കുറിക്കുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ, ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം എന്നാണ് ദിലീപ് കുറിച്ചത്.
നിരവധിപേരാണ് താരപുത്രിക്ക് ആശംസകൾ അറിയിച്ച് രംഗത് എത്തിയിരിക്കുന്നത്, ഇവരുടെ ഫാൻസ് പേജിലും ചിത്രങ്ങൾ എത്തിയിട്ടുണ്ട്, ഇപ്പോൾ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ഇന്ന് ഒരുപാട് ആരാധകരുള്ള കുട്ടി താരമാണ് മഹാലക്ഷ്മി, ഈ മാസം 20 നാണ് മഹാലക്ഷ്മിയുടെ മൂന്നാമത്തെ ജന്മദിനം, വളരെ വലിയ ആഘോഷ പരിപാടികളാണ് താര കുടുംബത്തിൽ നടക്കാൻ പോകുന്നത് എന്നാണ് ഇവരുടെ ഫാൻസ് പേജുകൾ അവകാശപ്പെടുന്നത്.
മകൾ മീനാക്ഷിയാണ് ഇവരുടെ കുടുംബ ചിത്രങ്ങളുടെ മാറ്റ് കൂട്ടുന്നത്. ഇത്തവണയും അതിനൊരു മാറ്റവും വന്നിട്ടില്ല, കാവ്യയുമായി മീനാക്ഷിക്കുള്ള അടുപ്പം ഇവരുടെ കുടുംബ ചിത്രങ്ങളിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും. ദിലീപും കാവ്യയുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് മീനാക്ഷിയാണ്. കൂടാതെ അടുത്തിടെ ദിലീപ് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു.
പല രീതിയിലും അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം.
എന്റെ ജോലി എന്ന് പറയുന്നത് ചിരിപ്പിക്കുക ചിന്തിപ്പിക്കുകയെന്നതാണ്, ഒരിക്കലും ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, ഒരാൾ പോയത് കൊണ്ട് ഭാഗ്യം പോയി എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ലന്നും അദ്ദേഹം പറയുന്നു. വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു.
Leave a Reply