‘ഒരുപാട് കുറവുകൾ ഉണ്ടായിട്ടും തന്നിലെ നന്മയെ തിരിച്ചറിഞ്ഞ ഒരമ്മയും, ആ അമ്മയെ നെഞ്ചോട് ചേര്‍ത്ത മകളും ! കുറിപ്പ് !!
മലയാളികൾ എന്നും ഒരുപാട് ഇഷ്ടപെടുന്ന നായികമാരിൽ ഒരാളാണ് നടി കാവ്യ മാധവൻ. വിവാഹ ശേഷം സിനിമ ലോകത്ത് നിന്നും വിട്ടുനിൽക്കുകയാണ്. മലയാളികൾ എപ്പോഴും ഇഷ്ടപെടുന്ന താര കുടുംബങ്ങളിൽ ഒന്നാണ് നടൻ ദിലീപും കുടുംബവും, കോമഡി വേദികളിലൂടെ സഹ സംവിധായകൻ ആകുകയും അവിടെ നിന്ന് പിന്നീട് നായക നിരയിലേക്ക് എത്തപെടുകയും ചെയ്ത ആളാണ് ദിലീപ്. സിനിമയിലെ നായികയെ തന്നെ ജീവിത നായികയാക്കുകയും, ആ സമയത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു മഞ്ജുവും ദിലീപും. വളരെ പെട്ടനായിരുന്നു ദിലീപ് എന്ന നടന്റെ വളർച്ച.
ഒരു നടൻ എന്ന നിലയിൽ ദിലീപ് കൂടുതൽ ആക്റ്റീവ് ആയത് മഞ്ജുവുമായുള്ള വിവാഹ ശേഷമാണ്. ഇപ്പോൾ മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന ലേബലിലാണ് താരത്തെ അറിയപ്പെടുന്നത്. അതിനു ശേഷം നമ്മൾ കണ്ട മികച്ച ജോഡികൾ ആയിരുന്നു കാവ്യാ മാധവനും ദിലീപും. പിന്നെയും എന്ന ചിത്രത്തിലായിരുന്നു ഒടുവിലായി ഇവർ ഒരുമിച്ച് അഭിനയിച്ചത്.. ഏറെ കോലാഹലങ്ങൾക്കൊടുവിൽ കാവ്യയും ദിലീപും വിവാഹിതരായിരുന്നു.
ഇപ്പോൾ കാവ്യക്ക് ധാരാളം ഫാൻസ് പേജുകളും ഗ്രൂപ്പുകളും ആക്റ്റീവ് ആണ്, ആ പേജിൽ വന്ന ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാവ്യയുടെ കൈപിടിച്ച് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് എഴുതിയിരിക്കുന്നത്, ‘കുറവുകള്‍ ഉണ്ടായിട്ടും തന്നിലെ നന്മയെ തിരിച്ചറിഞ്ഞ ഒരമ്മയും, ആ അമ്മയെ നെഞ്ചോട് ചേര്‍ത്ത മകളും’ ഇങ്ങനെയായിരുന്നു കുറിപ്പ്. കാവ്യയും മീനാക്ഷിയും തമ്മിൽ സ്വര ചേർച്ചയുണ്ടെന്നുള്ള വാർത്തകൾ തുടക്കം മുതൽ വന്നിരുന്നു, എന്നാൽ അത് പിന്നീട് ,മാറിയത് ഇവരുടെ ചില വിദേശ യാത്രകളുടെ ചിത്രങ്ങൾ പുറത്തുവന്നതുമുതലാണ്. ദിലീപും കാവ്യയും ഇപ്പോൾ എവിടെ പോയാലും മകൾ മീനാക്ഷിയും ഒപ്പമുണ്ടാകും.
പല പ്രതിസന്ധി ഘട്ടത്തിലും അച്ഛനൊപ്പം ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു മീനാക്ഷി. ‘അമ്മ വിട്ടുപോയതിന്റെ യാതൊരു ഭാവ മാറ്റങ്ങക്കും താര പുതിയിൽ കണ്ടിരുന്നില്ല, അച്ഛന്റെ വിവാഹത്തിന് എല്ലാ ഒരുക്കങ്ങൾക്കും മുന്നിൽ മീനാക്ഷി തന്നെയായിരുന്നു, അച്ഛനൊപ്പം പോയതിന് ശേഷം അമ്മയെ കാണാനായും ഇടയ്ക്ക് മീനാക്ഷി പോയിരുന്നു. മുത്തശ്ശനെ അവസാനമായി കാണാനായി മീനാക്ഷിയും ദിലീപും പോയിരുന്നു.
കാവ്യ സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ് എങ്കിലും പൊതു വേദികളിൽ ഫർത്താവ് ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. എന്നാൽ ഈ കുറിപ്പിന് താഴെ അമ്മയുടെ സ്നേഹം കാണാതെ പോകരുതെന്നുള്ള കമന്റുകളും സജീവമാണ്. കൂടാതെ കാവ്യ മാധവനൊപ്പം സന്തോഷമായി കഴിയുമ്പോഴും മഞ്ജു വാര്യരെന്ന അമ്മയെ മറക്കരുത്. മകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ അംഗീകരിക്കുകയായിരുന്നു ആ അമ്മ. മകളെക്കുറിച്ച് ചോദിക്കുമ്പോഴേ വേർപിരിയലിന് പിന്നിലെ കാരണം ചോദിക്കുമ്പോഴും മൗനം പാലിക്കുന്നത് ആ മകളെയോർത്താണെന്നുമാണ് ആരാധകർ പറയുന്നത്. മഞ്ജുവിന് എപ്പോഴും മികച്ച പ്രേക്ഷക പിന്തുണയുണ്ട്…
Leave a Reply