‘അമ്മ ഉണ്ടെങ്കില്‍ ഞാന്‍ ഉമ്മ വയ്ക്കില്ല’ ! ആ രംഗം എടുക്കുമ്പോൾ ആരും ഉണ്ടാകാൻ പാടില്ല ! കാവ്യയുടെ നിബന്ധനയെ കുറിച്ച് സംവിധായകന്‍ കമല്‍ !!
മലയാളികളുടെ കരിമിഴി കുരുവിയാണ് നടി കാവ്യാ മാധവൻ. ഒരു സമയത്ത് അവർ മലയാള സിനിമയുടെ മുൻ നിര നായികയായിരുന്നു. വ്യക്തി ജീവിതത്തിൽ ഒരുപാട് താളപ്പിഴകൾ സംഭവിച്ചു എങ്കിലും അവർ ഇപ്പോഴും ആരാധകരുടെ ഇഷ്ട കഥാപത്രമാണ്. ഇന്ന് കാവ്യക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന പെട്ട ഒരു ദിവസമായിരുന്നു. ഇന്ന് കാവ്യയുടെ 37ാം പിറന്നാളാണ്. പ്രിയപ്പെട്ട താരത്തിന് പിറന്നാള്‍ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്ത് എത്തിയിരുന്നു.
അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മകൾ മീനാക്ഷി പങ്കുവെച്ച പോസ്റ്റായിരുന്നു, ജന്മദിന ആശംസകൾ. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്നുമാണ് മീനാക്ഷി പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് മീനാക്ഷിയുടെ പോസ്റ്റ് ശ്രദ്ധ നേടിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു, മഞ്ജു വാര്യരുടെ ജന്മദിനം അമ്മക്ക് ആശംസകളുമായി മകൾ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു എങ്കിലും പക്ഷെ അത് ഉണ്ടായിരുന്നില്ല. മീനാക്ഷി സോഷ്യൽ മീഡിയിൽ എത്തിയതിന് ശേഷമുള്ള ആദ്യ ജന്മദിനമായിരുന്നു ഇരുവരുടെയും അതുകൊണ്ടു തന്നെ മീനാക്ഷിയുടെ ആശംസകൾ ഏവരും പ്രതീക്ഷിച്ചിരുന്നു, മീനാക്ഷി പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്..
എന്നാൽ ഇന്ന് കാവ്യയുടെ ദിവസമായതുകൊണ്ട് കാവ്യയുടെതായ പല വാർത്തകളും ഇന്ന് ശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ സംവിധയകാൻ കമൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യയുടെ കരിയര്‍ മാറ്റിയ ചിത്രമായിരുന്നു കമന്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍. ഭാനുപ്രിയയുടെ കുട്ടിക്കാലമായിരുന്നു ചിത്രത്തില്‍ കാവ്യാ അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരും രംഗത്തെ കുറിച്ചാണ് കമല്‍ പറയുന്നത്. ‘വെണ്ണിലാ ചന്ദനകിണ്ണം’ എന്ന ഗാനരംഗത്ത് മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന പയ്യന് കാവ്യ കുളക്കടവില്‍ വച്ച് ഒരു ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ടായിരുന്നു.
പക്ഷെ ആ രംഗം ചെയ്യാൻ കാവ്യാ ഒരു തരത്തിലും സമ്മതിക്കുണ്ടായിരുനില്ല എന്നാണ് കമൽ പറയുന്നത്. ഒരുപാട് ഒരുപാട് നിബന്ധവെച്ചാണ് ആ രംഗം നടി അഭിനയിച്ചത്. ഉമ്മ വയ്ക്കുന്ന രംഗം എടുക്കുമ്ബോള്‍ ആരും അവിടെ ഉണ്ടാവാന്‍ പാടില്ല എന്നായിരുന്നു കാവ്യയുടെ ആദ്യത്തെ ആവശ്യം. അത് പറ്റില്ലല്ലോ മോളെ, ഞാനും ക്യാമറ മാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിര്‍ത്താം എന്ന് പറഞ്ഞു. അതും കാവ്യ സമ്മതിച്ചില്ല. അമ്മ ഉണ്ടെങ്കില്‍ എനിക്ക് അത് ഒട്ടും ചെയ്യാൻ സാധിക്കില്ല എന്നാണ് കാവ്യാ പറഞ്ഞത്. ഒടുവില്‍ അമ്മയെ മാറ്റി നിര്‍ത്തിയിട്ടാണ് ആ സീന്‍ എടുക്കുന്നത്, എന്നും അദ്ദേഹം പറയുന്നു. കമലിന്റെ തന്നെ പൂക്കാലം വരവായി എന്ന സിനിമയില്‍ അഭിനയിക്കുന്നത് കാവ്യ ഒന്നാം ക്ലാസില്‍ പടിക്കുമ്ബോഴായിരുന്നു.
Leave a Reply