തുടരെ തുടരെ സിനിമകൾ പരാജയപ്പെട്ടപ്പോൾ ഞാൻ ആകെ തകർന്നു ! ഡിപ്രഷന്റെ അവസ്ഥയിൽ എത്തി ! പണം സമ്പാദിക്കാനല്ല സിനിമ ചെയ്യുന്നത് ! കീർത്തി സുരേഷ് !
താര പുത്രി കൂടിയായ കീർത്തി സുരേഷ് മലയാളത്തിലാണ് തുടക്കം കുറിച്ചത് എങ്കിലും മികച്ച അവസരങ്ങൾ കീർത്തിയെ തേടി എത്തിയത് മറ്റു ഭാഷകളിലായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് മുൻ നിര നായികയാണ് കീർത്തി. സിനിമാ ജീവിതത്തില്‍ പലതരത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ കീര്‍ത്തിക്ക് ഉണ്ടായിട്ടുണ്ട്. ചില സിനിമകള്‍ വലിയൊരു തെറ്റായി മാറിയപ്പോള്‍ മറ്റ് ചിലത് മികച്ചതുമായി മാറി. നാഷണല്‍ അവാര്‍ഡ് നേടിയപ്പോള്‍ ഏറ്റവും അധികം ട്രോള്‍ നേടി എന്ന ഖ്യാതിയും കീര്‍ത്തിക്ക് മാത്രമുള്ളതാണ്.ഇപ്പോഴിതാ തന്റെ നിലപാടുകളെക്കുറിച്ചും സിനിമയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് കീര്‍ത്തി.
നടിയുടെ വാക്കുകൾ ഇങ്ങനെ, ഞാന്‍ സിനിമയില്‍ വന്ന സമയത്ത് ഏറ്റവും കൂടുതല്‍ പറഞ്ഞ വാക്ക് ‘നോ’ എന്നായിരിക്കും. സിനിമയിലെത്തിയപ്പോള്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. പലതും വലിയ സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാനായിരുന്നു. എന്നാല്‍ ഞാന്‍ എങ്ങനെയാണ് അവരോടെല്ലാം നോ എന്ന് പറഞ്ഞതെന്ന് എനിക്കിപ്പോഴും അറിയില്ല. അന്ന് അത്രക്കും വലിയ തീരുമാനം എനിക്ക് എടുക്കാന്‍ സാധിച്ചു എന്നോര്‍ക്കുമ്ബോള്‍ അഭിമാനമുണ്ട്. എനിക്ക് സിനിമ പാഷനാണ്, അല്ലാതെ പണം സമ്ബാദിക്കാനുള്ള മാര്‍ഗമല്ല.
സിനിമ എനിക്ക് പാഷനാണ്, എനിക്ക് ഓടി നടന്ന് സിനിമകള്‍ ചെയ്യാനിഷ്ടമല്ല. അതിപ്പോഴും താത്പര്യമില്ല. ഒരു സിനിമ ചെയ്തു കഴിഞ്ഞിട്ടേ അടുത്ത സിനിമയെ കുറിച്ച് ആലോചിക്കുള്ളൂ. അതിനാല്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടമായി. എന്നാല്‍ അതില്‍ ദുഖമില്ല. ആ തീരുമാനത്തില്‍ എനിക്ക് അഭിമാനമുണ്ട്. ഇടക്ക് തുടരെ തുടരെ എന്റെ സിനിമകള്‍ പരാജയപ്പെട്ടു കൊണ്ടിരുന്നു. പഠിക്കാനുള്ള ഓരോ പാഠങ്ങളായിരുന്നു ഓരോ സിനിമയും. അതില്‍ അല്‍പം വിഷമം ഉണ്ടായിരുന്നു. ഒരു ഡിപ്രഷന്‍ പോലെ സംഭവിച്ചു. ഞാനപ്പോള്‍ വീട്ടില്‍ തന്നെ ഉണ്ടാവാറുണ്ടായിരുന്നു. മാനസികമായി തകര്‍ന്നു പോകുമ്പോൾ എന്റെ വീട്ടില്‍ പോയി ഇരിക്കും. അതിലും വലിയ, സമാധാനം എനിക്ക് വേറെ എവിടെ പോയാലും കിട്ടില്ല
എനിക്ക് തോന്നുന്നത്, ഒരു പക്ഷേ തെന്നിന്ത്യൻ സിനിമയില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട നടി ഞാന്‍ ആയിരിക്കാമെന്നും നടി പറയുന്നു. രണ്ട് തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉള്ളത്. അതിൽ ഒന്ന്, നമ്മളുടെ ഭാഗത്ത് തെറ്റുകള്‍ വന്നത് കൊണ്ട് വിമര്‍ശിക്കുന്നതാവാം, അത് ശ്രദ്ധിക്കാം, തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാം. മറ്റൊന്ന് അവരുടെ എന്റര്‍ടൈന്‍മെന്റിന് വേണ്ടി നമ്മളെ ഇരയാക്കുന്നതാവാം. അവരോട് ഒന്നും പറയാനില്ല. വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിക്കും. മഹാനടിയ്ക്ക് ശേഷം അഭിനയത്തെ കളിയാക്കി ട്രോളുകള്‍ വന്നില്ല. അതുപോലെ എല്ലാ ഗോസിപ്പുകളും കാലം മായിച്ചോളും എന്നും കീർത്തി പറയുന്നു.
Leave a Reply