കീർത്തി സുരേഷ് സെറ്റിൽ വരുന്നത് വളർത്ത് നായക്കൊപ്പം ! നയൻതാരയുടെ രണ്ടുമക്കളുടെ രണ്ടു ആയമാർക്കും ശമ്പളം നിർമ്മാതാവ് കൊടുക്കണം ! ഇത് അംഗീകരിക്കാൻ കഴിയാത്തത് ! വിമർശനം !
മലയാള സിനിമ രംഗത്ത് രേവതി കലാമന്ദിർ എന്ന നിർമ്മാണ കമ്പനിയുടെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്, സുരേഷ് കുമാറും മേനകയും ചേർന്ന് നടത്തുന്ന ഈ കമ്പനി ഇപ്പോഴും സജീവമാണ്, താരങ്ങൾ പ്രതിഫലം കുറക്കണം എന്ന ആവശ്യമായി സുരേഷ് കുമാർ പലപ്പോഴും രംഗത്ത് വന്നിരുന്നു, എന്നാൽ ഇപ്പോഴിതാ കീർത്തി സുരേഷിനെ കുറിച്ചും നയൻതാരയെ കുറിച്ചും തമിഴിലെ നിർമ്മാതാക്കൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ തമിഴ് സിനിമാ ലോകത്ത് പുതിയ നിയമങ്ങള്‍ നടപ്പിലാക്കാൻ ഒരുങ്ങി തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗണ്‍സില്‍. ഇതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്ന് മുതല്‍ പതിനാറ് വരെ പുതിയ സിനിമാ സംബന്ധമായ വർക്കുക്കളെല്ലാം തടയാൻ തീരുമാനിച്ചിരിക്കുകയാണ് പ്രൊഡ്യൂസേർസ്. അതിന്റെ ഭാഗമായി താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം ഫിലിം പ്രൊഡ്യൂസേർസ് കൗണ്‍സില്‍ നടൻ ധനുഷിനെതിരെയാണ് പ്രധാന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ധനുഷിനെയാണ് പേരെടുത്ത് പറഞ്ഞത്. കോടികളാണ് ധനുഷിന്റെ പ്രതിഫലമെന്നും നിരവധി പ്രൊഡ്യൂസർമാരില്‍ നിന്നും ധനുഷ് അഡ്വാൻസായി പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും നിർമാതാക്കള്‍ പറയുന്നു.
എന്നാൽ ഇത്തരത്തിൽ വലിയ തുക പ്രതിഫലം വാങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇതുവരെയും ഷൂട്ടിംഗിന് വരുന്നില്ലെന്നാണ് നടനെതിരെ വരുന്ന പ്രധാന ആരോപണം, അതേസമയം തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗണ്‍സില്‍ കീർത്തി സുരേഷിന്റെയും നയൻതാരയുടെയും പേരുകൾ എടുത്ത് പറഞ്ഞിട്ടില്ല എങ്കിലും ഇരുവർക്കുമെതിരെ പല നിർമ്മാതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. തമിഴ് ഫിലിം ജേർണലിസ്റ്റ് സുബൈർ ഇതിനെ കുറിച്ച് പറഞ്ഞതിങ്ങനെ..
ബിഗ് ബഡ്‌ജറ്റ് മൂവികളുടെ ഭാഗമാണ് കീർത്തിയും നയൻതാരയും, എവിടെ പോയാലും കീർത്തി സുരേഷിനൊപ്പം വളർത്ത് നായയുണ്ടാകും. ഇതിനാൽ ഷൂട്ടിംഗിന് വരാൻ നടിക്ക് വേണ്ടി പ്രത്യേക ഫ്ലെെറ്റുകൾ വേണ്ടി വരുന്നു. ഇത് നിർമാതാവിന് അധിക ചെലവുണ്ടാക്കുന്നു എന്ന ഗോസിപ്പുണ്ട്. ഇത് സത്യമാണെന്ന് സുബൈർ പറയുന്നു. എല്ലാ നടിമാരും അങ്ങനെയാണ്. നയൻതാരയുടെ രണ്ട് കുട്ടികളെ നോക്കാൻ നാല് സ്റ്റാഫുണ്ട്. ഷൂട്ടിംഗ് സ്ഥലത്തും അവരെത്തും. അവരുടെ ചെലവ് പ്രൊഡക്ഷൻ ഹൗസ് വഹിക്കണം. അതുപോലെ അടുത്തിടെ ഒരു നടി ഹെയർ ഡ്രസറെ വിളിച്ചു. ഒരു ദിവസത്തേക്ക് 25,000 രൂപ. ഒപ്പം താമസ ചെലവും. ഇത്തരം രീതികൾ ശരിയല്ലെന്നും സുബൈർ പറയുന്നു.
Leave a Reply