മേനകയുടെ മകൾക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞാൽ അത് അത്രയേയുള്ളു ! പക്ഷെ ചീത്തപ്പേര് അത് വാങ്ങിക്കരുത് ! കാരണം ഞാനത് സമ്പാദിച്ചിരുന്നു ! മേനക പറയുന്നു !
മലയാളികളുടെ ഇഷ്ട നായികയാണ് മേനകയും മകൾ കീർത്തി സുരേഷും. മേനക ഒരു സമയത്ത് മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളായിരുന്നു. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച മേനക ഇന്ന് അറിയപ്പെടുന്നത് പ്രശസ്ത നടി കീർത്തിയുടെ അമ്മ എന്ന പേരിലാണ്. കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യ അടക്കി വാഴുന്ന താര റാണിയാണ്. എല്ലാ ഭാഷകളിലും സൂപ്പർ സ്റ്റാറുകളോടൊപ്പം ബിഗ് ബഡ്ജറ്റ് സിനിമകളുടെ ഭാഗമായ കീർത്തി മലയാളത്തിലും സജീവമാണ്.
ഇപ്പോൾ മേനക പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, തനറെ കുടുംബത്തിൽ ഇപ്പോൾ പുതിയ ആളുകൂടി സിനിമ രംഗത്ത് എത്തിയിരിക്കുകയാണ് എന്നാണ് മേനക പറയുന്നത്. അത് വേറെ ആരുമല്ല തന്റെ അമ്മയാണ്. കൂടാതെ താൻ ഇപ്പോൾ ജീവിക്കുന്ന ഈ ജീവിതം ഞാൻ ആഗ്രഹിച്ച് വാങ്ങിയതാണ്. ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയാണ് ജീവിക്കുന്നത്. കീര്‍ത്തിയൊക്കെ ജനിച്ച സമയത്ത് ഡാന്‍സ് പ്രാക്ടീസൊക്കെ ചെയ്യാന്‍ പോയിട്ടുണ്ട്. പിന്നെ പെയിന്റിങ്ങിനൊക്കെ താന്‍ സമയം കണ്ടെത്തുമായിരുന്നു. അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിതം വളരെ ആസ്വദിച്ചാണ് താൻ മുന്നോട്ട് പോകുന്നതിനും മേനക പറയുന്നു.
എന്റെ ‘അമ്മ ഒരു ന്യൂ ജനറേഷൻ ആളാണ്, കീർത്തിയുടെ തമിഴ് ചിത്രമായ റിമോ യുടെ സെറ്റിൽ എന്റെ അമ്മയാണ് അവൾക്കൊപ്പം പോയത്. അവിടെ അമ്മയെ കണ്ട ആ ചിത്രത്തിന്റെ സ്മവിധായകൻ അമ്മക്ക് വെറുതെ ഒരു വേഷം കൊടുത്തു, കീർത്തിയുടെ അമ്മൂമ്മയായി ഒരു കഥാപാത്രം. ഇത് അന്ന് അവിടെ കുറച്ച് ശ്രദ്ധിക്കപ്പെട്ടു. സിനിമ കണ്ട കുറച്ച് പേർ അമ്മയുടെ അടുത്ത് വന്ന് സെൽഫിയിയൊക്കെ എടുത്ത് റിമോ പാട്ടി എന്ന് പേരുമിട്ടു. അതിനു ശേഷം അമ്മക്ക് ഇപ്പോൾ വീണ്ടും സിനിമ ചെയ്യണം എന്നാണ് ആഗ്രഹം, സുരേഷേട്ടനോട് പോലും ഒരവസരം ചോദിച്ചു.
അങ്ങനെ അമ്മ ചാരു ഹാസന്റെ നായികയായി അമ്മ അഭിനയിച്ചു. അവര്‍ തമ്മില്‍ ഇഞ്ചിയിടിപ്പ് അഴകാ എന്ന പാട്ടില്‍ ഇരുവരും ഫസ്റ്റ് നൈറ്റ് സീനിലും അഭിനയിച്ചിട്ടുണ്ട്. അത് കാണാന്‍ കീര്‍ത്തി അവിടെ പോയിരുന്നു. ഇതോടെ എന്റെ ഫസ്റ്റ് നൈറ്റ് കാണാന്‍ എന്റെ കൊച്ചുമോള്‍ ഇവിടെ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞ് നടക്കാന്‍ തുടങ്ങി. അത് പത്രത്തിലൊക്കെ വാര്‍ത്തയായി വരികയും ചെയ്തതായി മേനക പറയുന്നു. കൂടാതെ മകൾ കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ചും മേനക പറയുന്നു.
അതിൽ ഒന്ന് നമ്മൾ സമയം പാലിക്കുക. രണ്ടാമത്തെ കാര്യം ചെറിയ ആള്‍ മുതല്‍ വലിയ ആളുടെ അടുത്തും ഒരുപോലെ പെരുമാറുക,അഹങ്കാരി എന്ന പേര് കേൾപ്പിക്കരുത് എന്നുമാണ് മകളോട് പറഞ്ഞിട്ടുള്ളത്. പിന്നെ നിനക്ക് അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല, മറ്റുള്ളവർ അത്രയേ പറയുകയുള്ളു. അവള്‍ക്ക് വിദ്യഭ്യാസമൊക്കെ ഉള്ളത് കൊണ്ട് അതൊന്നും പ്രശ്‌നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം വാങ്ങരുത്. കാരണം അത് ഞാന്‍ വേണ്ടുവോളം സമ്പാദിച്ച് വെച്ചതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മേനകപറയുന്നു.
Leave a Reply