സോഷ്യൽ മീഡിയ ഇളക്കിമറിച്ച് കീർത്തി സുരേഷിൻറെ ‘ഡോൺ റഷ്’ ചലഞ്ച് !! വീഡിയോ വൈറൽ !!
സൗത്ത് സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ തിരക്കുള്ള നടിയാണ് കീർത്തി സുരേഷ്, നമ്മൾ മലയാളികളുടെ പ്രിയങ്കരിയായ മീന്കയുടെയും നിർമാതാവ് സുരേഷ് കൃഷ്ണയുടെയും മകളാണ് കീർത്തി, ബാലതാരമായി മലയത്തിൽ തുടക്കം കുറിച്ച കീർത്തി ആദ്യമായി നായികയായതും മലയാളത്തിലാണ് ബാലതാരമായി എത്തിയത് കുബേരൻ എന്ന ചിത്രത്തിലും ആദ്യ നായിക ആയത് ഗീതാഞ്ജലി എന്ന മോഹൻലാൽ ചിത്രത്തിലും അതിനു ശേഷം തമിഴിൽ ചേക്കേറിയ നടിയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു, മഹാനടി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശിയ അവാർഡും കീർത്തി ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു, താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാൻ ഇപ്പോൾ ഉള്ളത് അതിൽ മലയത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹവും ഉണ്ട്..
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കീർത്തിക്ക് നിരവധി ആരാധകരുണ്ട്, താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിഡിയോകളും നിമിഷേനേരംകൊണ്ടാണ് വൈറലായി മാറുന്നത്, അത്തരത്തിൽ ഇപ്പോൾ പുതിയ ഒരു വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ്, ‘ഡോൺ റഷ്’ ചലഞ്ചിന്റെ ഭാഗമായാണ് തരാം ഈ വീഡിയോ ചെയ്തിരിക്കുന്നത്..
സോഷ്യൽ മീഡിയ ട്രെൻഡുകൾ പാലിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ ഇപ്പോൾ കീർത്തി സുരേഷ് ചേർന്നു. സമന്ത അക്കിനേനി അടുത്തിടെ ട്രെൻഡായ ‘ഡോൺ റഷ്’ ചലഞ്ചിന്റെ പതിപ്പ് പങ്കിട്ടപ്പോൾ, ഇപ്പോൾ കീർത്തി വൈറൽ ചലഞ്ച് ഏറ്റെടുത്തിരുന്നു. വീഡിയോയിൽ, എഡ്വേർഡോ ലുസ്‌ക്വിനോസിന്റെ ഡോൺ റഷ് റീമിക്‌സിനാണ് കീർത്തി ഡാൻസ് ചെയ്തിരിക്കുന്നത്… മനോഹരമായ ചുവടുകൾ കൊണ്ട് സോഷ്യൽ മീഡിയ ഇളക്കിമറിച്ചിരിക്കുകയാണ് ഇപ്പോൾ താരം, നിരവധിപേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്..
ഈ ഡാൻസിന് കീർത്തിക്ക് പങ്കാളിയായി എത്തിയിരിക്കുന്നത് പവൻ അലക്‌സാണ്, ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ കീർത്തിയുടെ ഈ രസകരമായ വീഡിയോ ആണ് ചർച്ച വിഷയം, മികച്ച ഡാൻസർ എണ്ണത്തില്ഏപ്രി അവർ വളരെ കഴിവുള്ള ഒരു ഗായിക കൂടിയാണ്, വിജയ്‌യുടെ ജന്മദിനത്തിൽ, കീർത്തി തന്റെ വയലിനിൽ ജന്മദിനാശംസകൾ ആലപിക്കുന്നതിന്റെ സന്തോഷകരമായ വീഡിയോ പങ്കുവചിരുന്നു, അതും ഇതുപോലെ വളരെ ഹിറ്റായിരുന്നു..
ഫിറ്റ്നെസ്സിൽ വളരെയധികം ശ്രദ്ധിക്കുന്ന കീർത്തി തന്റെ വ്യായാമ വിഡിയോകളും ഇടക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്, മഹേഷ് ബാബുവിനൊപ്പം സർക്കാരു വാരി പാറ്റ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം കീർത്തി അടുത്തിടെ ദുബായിൽ നിന്ന് മടങ്ങിയെത്തുകയും ചെയ്തു. പരശുരം സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷം പ്രഖ്യാപിക്കുകയും നിർമ്മാതാക്കൾ ജനുവരിയിൽ ഷൂട്ടിംഗ് പ്രക്രിയ ആരംഭിക്കുകയും ചെയ്തു. തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം രജനീകാന്തിന്റെ അന്നാത്തെയാണ് കീർത്തിയുടെ മറ്റ് ബിഗ്ഗ് ബജറ്റ് ചിത്രം അത് ഉടൻ ഷൂട്ടിംഗ് പുനരാരംഭിക്കും എന്നാണ് റിപ്പോർട്ട്. സെൽവരാഘവനുമൊത്ത് സാനി കൈധാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലും തിരക്കിലായിരുന്നു താരം . ടോളിവുഡ് ചിത്രമായ രംഗ് ദേ വിത്ത് നിതിൻ നായകനായി എത്തുന്ന ചിത്രം റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ഇപ്പോൾ കീർത്തി….
Leave a Reply