ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാ ! കേട്ട് കേട്ട് മടുത്തു ! ഞാനില്ലാത്തയാൾ എല്ലാം മാറുമോ ! കൊല്ലം സുധിയുടെ ഭാര്യ രേണു !

മലയാളികളെ ഏറെ ചിരിപ്പിച്ച ആളാണ് കൊല്ലം സുധി. അപ്രതീക്ഷിതമായി സമഭവിച്ച അദ്ദേഹത്തിന്റെ വേർപാട് എല്ലാവരെയും ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഏറെ വിമര്ശിക്കപെടുന്ന ആളാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ പലപ്പോഴും പരിധി വിടാറുണ്ട്. ഈ കുടുംബത്തെ കുറിച്ച് നിരവധി വ്യാജ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

ഇപ്പോഴിതാ ഇതിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് രേണു, താൻ എന്ത്‌ ചെയ്‌താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവർക്കുള്ള മറുപടിയാണ് രേണു പങ്കുവെച്ചിരിക്കുന്നത്. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തൻ്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുകയാണെന്നാണ് രേണു സുധി പറയുന്നത്..

രേണുവിന്റെ പ്രതികരണം ഇങ്ങനെ, ഒന്നിനും ഞാൻ ഇല്ല. എന്നാ തെറ്റാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ, എല്ലാം കുറ്റമാ. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്‌തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്നാ ചെയ്‌താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം.

തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടതെന്നും രേണു പറയുന്നു. വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം തനിക്ക് വേണ്ടെന്നും പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും രേണു പറഞ്ഞു. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്‌താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് രേണു പറയുന്നത്.

പക്ഷെ ഈ പ്രതികരണത്തിന് ശേഷം നിരവധി പേരാണ് രേണുവിനെ സപ്പോർട്ട് ചെയ്ത് വരുന്നത്, അവരോട് നന്ദി പറഞ്ഞതും രേണു എത്തിയിരുന്നു, ഇത്രയധികം പേര് എന്നെ സപ്പോർട്ട് ചെയ്യുന്നതിൽ നന്ദി എന്നാണ് രേണു പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *