‘സ്ത്രീധനം കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല’ ! മക്കളോട് തീര്‍ത്തു പറഞ്ഞിട്ടുണ്ട് നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോളാൻ ! കൃഷ്ണകുമാര്‍
നടൻ കൃഷ്‌ണകുമാറും കുടുംബവും മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും വളരെ പെട്ടന്നാണ് ആരാധകർ സ്വീകരിക്കുന്നത്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. മക്കൾ നാലുപേരും ഇന്ന് അച്ഛനെക്കാൾ പ്രശസ്തരാണ്. ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ത്രീധനവും, മക്കളുടെ വിവാഹ പ്രായവും ഒക്കെയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം.
ഇതിനെ കുറിച്ച് വളരെ മുൻകൂട്ടി തന്റെ മക്കളുടെ കാര്യത്തിൽ വളരെ ശക്തമായ ഉറച്ച തീരുമാനങ്ങളും നിലപാടുകളും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ആ വാക്കുകള വീണ്ടും ചർച്ചയായുകയാണ്. പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം, അതുമാത്രവുമല്ല മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷംമതി വിവാഹം….
നമ്മൾ നമ്മയുടെ പെൺമക്കൾക്ക് ചെറുപ്രായത്തിൽ വിവാഹം ആലോചിക്കുമ്പോൾ ചെറുക്കനും ഏകദേശം അതേ പ്രായമായിരുനിക്കും അതുകൊണ്ടുതന്നെ പക്വത കുറവായിരിക്കും, അതുകാരണം അവരുടെ ഭാവി കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരെയുണ്ടാകും, അതിനേക്കാൾ നല്ലതാണ് ജീവിതം എന്താണെന്ന് മനസിലാക്കിയതിനു ശേഷം കുടുംബ ജീവിതം തുടങ്ങിയാൽ മതിയെന്ന് താൻ പറയുന്നതെന്നും അദ്ദേഹം പറയുന്നു….
ഇപ്പോൾ ഉദാഹരണത്തിന് നേരത്തെ അവർ വിവാഹിതരായി അങ്ങനെ വിവാഹ ശേഷം സിനിമയില്‍ നായകന്റെ കൂടെ ഒരു ഇന്റിമേറ്റ് സീന്‍ ചെയ്തെന്ന് ഇരിക്കട്ടെ . ഇത് അവളുടെ ഭര്‍ത്താവും അവന്റെ കൂട്ടുകാരും കുടുംബവും കാണുമ്ബോള്‍, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ ഒരുത്തന്റെ കൂടെ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് അവരിലാരെങ്കിലും അവനോട് പറഞ്ഞാല്‍ അത് അവരുടെ മനസില്‍ ഒരു കരടായി മാറും. ഒരു പ്രായം കഴിയുമ്ബോള്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാള്‍ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത് എന്നും താരം പറയുന്നു…
എന്റെ നാല് മക്കളും നാല് പ്രായത്തില്‍ഉള്ളവരാണ്. മൂത്ത മകള്‍ അഹാനയ്ക്ക് ഇപ്പോൾ 25 വയസുണ്ട്. ഏറ്റവും ഇളയ മകള്‍ ഹന്‍സികയ്ക്ക് 15 വയസും. അഹാനയും മൂന്നാമത്തെ മകൾ ഇഷാനിയുമാണ് എന്നോട് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത്. ഞാൻ എന്റെ മക്കളോട് ഏറ്റവും കൂടുതല്‍ പറഞ്ഞുകൊടുക്കുന്ന ഒരു കാര്യം നമ്മൾ മറ്റുള്ളവരോട് എപ്പോഴും മാന്യമായും സ്‌നേഹത്തോടെയും പെരുമാറണമെന്നാണ്.
മക്കള്‍ക്ക് സ്ത്രീധനം നല്‍കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ കൃഷ്ണകുഅംറിന്റെ മറുപടി… ‘അക്കാര്യത്തെക്കുറിച്ച് ഞാന്‍ മക്കളോട് തീര്‍ത്തു പറഞ്ഞിട്ടുണ്ട്. നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോ എന്ന്’.. എനിക്ക് നാല് പെണ്മക്കൾ ആയതുകൊണ്ട് എല്ലാവരും എന്നോട് ചോദിക്കും ഇവരെയൊക്കെ എങ്ങനെ വളർത്തും, പഠിപ്പിക്കും, വിവാഹം കഴിപ്പിക്കും എന്നൊക്കെ, പക്ഷെ അന്നും ഇന്നും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ഈശ്വര അനുഗ്രഹത്താൽ അവരുടെ ഇതുവരെയുള്ള ഒരു കാര്യങ്ങൾക്കും ഒരു കുറവും ഉണ്ടായിട്ടില്ല, അതുമാത്രവുമല്ല ഇപ്പോൾ ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറയുന്നു….
Leave a Reply