
“അഹാനയുടെ സന്തൂർ ഡാഡി ഇനി 53 ലേക്ക്” !! കൃഷ്‌ണ കുമാറിന്റെ ജന്മദിനം ആഘോഷമാക്കി മക്കളും ഭാര്യയും !! ചിത്രങ്ങൾ വൈറൽ !!
മലയാളി പ്രേക്ഷകർ ഇന്ന് വളരെയധികം ഇഷ്ടപെടുന്ന ഒരു താര കുടുംബമാണ് നടൻ കൃഷ്‌ണ കുമാറും കുടുംബവും, നാല് പെണ്മക്കൾ അടങ്ങുന്ന അദ്ദേഹം ഇന്ന് ഒരു രാഷ്‌ടീയ പ്രവർത്തകൻ കൂടിയാണ്. മൂത്ത മകൾ അഹാന ഇന്ന് മലയാള സിനിയിലെ പ്രശസ്തയായ മുൻ നിര നായികമാരിൽ ഒരാളാണ്. രണ്ടാമത്തെ മകൾ ദിയ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്, ലക്ഷകണക്കിന് ആരാധകരാണ് ഇവരെ ഫോളോ ചെയ്യുന്നത്..
മൂന്നാമത്തെ മകൾ ഇഷാനിയും അച്ഛന്റെയും ചേച്ചിയുടെയും പാത പിന്തുടർന്ന് സിനിമ പ്രേവേശനം നടത്തിയിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം വണ്ണിൽ ഇശാനി അഭിനയിച്ചിരുന്നു. ഏറ്റവും ഇളയ മകൾ ഹൻസികക്കും ഇന്ന് ഒരുപാട് ആരധകർ ഉണ്ട്, അവരുടെ കുടുംബത്തിൽ എല്ലാവർക്കും യുട്യൂബ് ചാനലും ഉണ്ട്.. ഇപ്പോൾ കൃഷ്‌ണകുമാറിന്റെ 53 മത്തെ ജന്മദിനമാണ്.
തനറെ ജന്മദിനത്തിൽ കൃഷ്ണകുമാർ കുറിച്ചത് ഇങ്ങനെ ആയിരുന്നു.. ‘അനുഗ്രഹീതമായ 52 വര്‍ഷങ്ങള്‍ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാന്‍ കഴിഞ്ഞു.. ദൈവത്തിനു നന്ദി.. 53 ലേക്ക് ഇന്നു കടക്കുന്നു… ഏവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ’ കൂടാതെ മക്കളും അച്ഛന് ആശംസകളുമായി എത്തിയിരുന്നു, എല്ലാ സാഹചര്യങ്ങളിലും എന്തെങ്കിലും പോസിറ്റീവ് കണ്ടെത്തുന്നത് എങ്ങനെയെന്ന് എന്നും കൂടാതെ നമുക്ക് ചുറ്റുമുളവരോട് നന്ദിയും സ്നേഹവും ഉള്ളവരിക്കണം എന്നും ഞങ്ങളെ പഠിപ്പിച്ചതിനും ഒരുപാട് നന്ദി.. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷവും നല്ല ആരോഗ്യവും വിജയവും നേരുന്നു.. എന്നാണ് അഹാന സോഷ്യൽ മീഡിയിൽ കുറിച്ചിരുന്നത്..

നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്നത്, കൂട്ടത്തിൽ ചാണകം എന്നൊക്കെയുള്ള കമന്റുകളും സജീവം.. ദിയ അച്ചനൊപ്പമുള്ള രാകരമായ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.ഇവർ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും ഇപ്പോൾ വൈറലായി മാറിയിരിക്കയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം തന്റെ മക്കളുട വിവാഹ കാര്യവും മറ്റും തുറന്ന് പറഞ്ഞത് ഏറെ ചർച്ചകൾ ഉണ്ടാക്കിയിരുന്നു..
പെണ്‍മക്കള്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം, അതുമാത്രവുമല്ല മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷംമതി വിവാഹം….
ചെറുപ്രായത്തിൽ വിവാഹം ആലോചിക്കുമ്പോൾ ചെറുക്കനും ഏകദേശം അതേ പ്രായമായിരുനിക്കും അതുകൊണ്ടുതന്നെ പക്വത കുറവായിരിക്കും, അതുകാരണം അവരുടെ ഭാവി കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരെയുണ്ടാകും, അതിനേക്കാൾ നല്ലതാണ് ജീവിതം എന്താണെന്ന് മനസിലാക്കിയതിനു ശേഷം കുടുംബ ജീവിതം തുടങ്ങിയാൽ മതിയെന്ന് താൻ പറയുന്നതെന്നും, കൂടാതെ ഇപ്പോൾ ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറയുന്നു….
Leave a Reply