സിന്ധുവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ! ആ സന്തോഷ വാർത്ത പങ്കുവെച്ച് കൃഷ്ണകുമാർ ! ആശംസകളുമായി ആരാധകർ !

കൃഷ്ണകുമാറും കുടുംബവും ഇന്ന് ഏറെ പ്രശസ്തരായ താര കുടുംബങ്ങളിൽ ഒന്നാണ്, അദ്ദേഹത്തിന്റെ നാല് മക്കളും ഇന്ന് ഏറെ പ്രശസ്തരാണ്. മൂത്ത മകൾ അഹാന ഇന്ന് യുവ താര നിരയിൽ ഏറെ തിരക്കുള്ള നായികമാരിൽ ഒരാളാണ്. കൃഷ്ണ കുമാർ ഇന്ന് ഒരു പൊതു പ്രവർത്തകൻ കൂടിയാണ്, തന്റെ കുടുംബത്തിലെയും ജീവിതത്തിലെയും ഓരോ വിശേഷങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച ഒരു വിശേഷമാണ് ഏറെ ശ്രദ്ധ നേടുന്നത്, ഏത് കാര്യങ്ങളും വളരെ വിശാലമായി തുറന്ന് എഴുതുന്ന അദ്ദേഹത്തിന്റെ ഓരോ കുറിപ്പുകളും വൈറലായി മാറാറുണ്ട്.

കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ, കൃഷ്ണകുമാറിന്റെ വീട്ടുപേര് സ്ത്രീ എന്നാണ്.  സ്ത്രീ’യിലെ ഐശ്വര്യത്തിന് ഇന്ന് 50.  93 ല്‍ എപ്പോഴൊ ആണ് സിന്ധുവും ഞാനും തമ്മില്‍ കാണാന്‍ തുടങ്ങിയത്. എന്റെ  ആദ്യ സിനിമയായ കാഷ്മീരം റിലീസിന് മുന്‍പ്. പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും.. അന്ന് സിന്ധു സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെയും ഞാന്‍ അത്ര സാമ്പത്തിക ശേഷി ഇല്ലാത്ത ഒരു കുടുംബത്തിലെ അംഗവും. ജാതിയും വ്യത്യസ്തം.. പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. ഇതെല്ലാം മറികടന്നാണ് ഞങ്ങൾ പുതു ജീവിതം ആരംഭിച്ചത്.

ഈശ്വരന്റെ അനുഗ്രഹം കൊണ്ട് പുന്നോട്ട് ജീവിക്കാൻ ഞങ്ങൾക്ക് ശക്തി തന്നു. എല്ലാ രണ്ടര വര്‍ഷത്തിലും ഓരോ നക്ഷത്രങ്ങള്‍ക്ക് സിന്ധു ജന്മം നല്‍കി. ആഹാന, ദിയ, ഇഷാനി.. എല്ലാവരും വാടക വീട്ടില്‍ ജനിച്ചവരാണ്. ഒടുവില്‍ ഞങ്ങളുടെ സ്വന്തം വീടായ ‘സ്ത്രീയി’ലും ഒരു താരം പിറന്നു. സുന്ദരിയായ ഹാന്‍സിക. എല്ലാ അമ്മമാരെയും പോലെ സിന്ധുവിനും മക്കളെ വളര്‍ത്താന്‍ വലിയ ഇഷ്ടമാണ്. സ്‌കൂള്‍, ട്യൂഷന്‍, ഡാന്‍സ് ക്ലാസ്സ് എല്ലായിടത്തും കൂടെ കാണും. സ്ത്രീകള്‍ ആണ് നല്ല മാനേജര്‍സ്. അതേ അവര്‍ ആണുങ്ങളെക്കാള്‍ കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്യുമെന്നാണ് എന്റെ വിശ്വാസം..

എന്റെ വരുമാനത്തിന് അനുസരിച്ച് കുടുംബം നോക്കാൻ അവൾക്ക് നന്നായി അറിയാം, അത് ഇച്ചിരി കുറഞ്ഞാലും വീട് നടത്തി കൊണ്ടുപോകാന്‍ ഒരു പ്രത്യേക കഴിവ് സിന്ധുവിനുണ്ട്. ഇതൊക്കെ പറയുമ്പോൾ നിങ്ങൾക്ക് തോന്നും ഞങ്ങള്‍ക്കിടയില്‍ സ്‌നേഹം മാത്രമേ ഉള്ളു എന്ന്. അല്ല.. ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും നല്ല വഴക്കും ഉണ്ടാകാറുണ്ട്. വലിയ പ്രശ്‌നങ്ങള്‍ ഒക്കെ നിസ്സാരമായി പരിഹരിക്കും, എന്നാല്‍ നിസ്സാര കാര്യങ്ങളില്‍ കേറി പിടിച്ചാണ് വഴക്കുണ്ടാവുന്നത്.. പക്ഷെ ഒന്നോര്‍ത്താല്‍ ഇതെല്ലാം കൂടി ചേരുന്നതിനെയാണല്ലോ കുടുംബ ജീവിതം എന്ന് പറയുന്നത്.

എന്റെ 26 വയസിലും സിന്ധുവിന്റെ 22 മത്തെ വയസിലുമാണ്  ഞങ്ങളുടെ വിവാഹം നടക്കുന്നത്.  വിവാഹ ജീവിതം 27-ാം വര്‍ഷത്തിലേക്കു കടക്കുന്നു. മാതാപിതാക്കളുടെ കൂടെ കഴിഞ്ഞതിനേക്കാള്‍ കാലം ഭര്‍ത്താവിന്റെയും കുട്ടികളുടേയും കൂടെ. ഈ വിജയത്തിന്റെ ഒക്കെ പിന്നില്‍ ഒരു വ്യക്തിയുണ്ട്, കുടുംബത്തിന്റെ അച്ചുതണ്ട് എന്ന് പറയുന്നതാവും ശരി, കാരണം എല്ലാവരും എല്ലാ കാര്യങ്ങള്‍ക്കും സിന്ധുവിനെ ആണ് ആശ്രയിക്കുന്നത്. സിന്ധു ഇന്ന് ഈ സുന്ദര ലോകത്തില്‍ വന്നിട്ട് 50 വര്‍ഷം. സിന്ധുവിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാണ്, കൂടെ പഠിച്ചവര്‍, സ്‌നേഹിതര്‍, മക്കള്‍ എല്ലാവരും സിന്ധുവിനാല്‍ സന്തുഷ്ടരാണ്. ഞാനും. തുടര്‍ന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ‘സ്ത്രീ’യിലെ ഐശ്വര്യമായ സിന്ധുവിനു അന്‍പതാം പിറന്നാള്‍ ആശംസകള്‍ നേരുന്നു. കൃഷ്ണകുമാര്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു..

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *