രണ്ടും അമ്മമാരാണ്, രാ,ഷ്ട്രീ,യ,മായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ അവയുടെ കണ്ണുകളിലേക്കു നോക്കുക ! നിങ്ങൾക്കും അത് തിരിച്ചറിയാൻ സാധിക്കും ! കൃഷ്ണകുമാർ പറയുന്നു !

മലയാള സിനിമയിൽ ഏറെ ശ്രദ്ദേയ വേഷങ്ങൾ ചെയ്ത ആളാണ് നടൻ കൃഷ്ണകുമാർ. ഇന്ന് അദ്ദേഹം ഒരു നടൻ എന്നതിലുപരി ഭാരതീയ ജനത പാർട്ടിയുടെ അംഗം കൂടിയാണ്.  അതുപോലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബം കൂടിയാണ് ഇവരുടേത്. അദ്ദേഹത്തിന്റെ  നാല് പെണ്മക്കൾ അടങ്ങുന്ന സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്, പക്ഷെ കൃഷ്ണകുമാറിന്റെ രാഷ്‌ടീയ പരമായി പലർക്കും അദ്ദേഹത്തോട്  എതിർപ്പുണ്ട്, എങ്കിലും ഏത് കാര്യങ്ങൾക്കും അദ്ദേഹം തനറെ നിലപാടിൽ ഉറച്ച് നിൽക്കാറുണ്ട്, ശക്തമായ രീതിയിൽ പല തുറന്ന് പറച്ചിലുകളും നടത്താറുമുണ്ട്.

സമൂഹ മാധ്യമങ്ങൾ വഴി തന്റെ എല്ലാ സന്തോഷങ്ങളും ദുഖങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പശുക്കളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചാണ് അദ്ദേഹം ഈ കുറിപ്പിൽ പറയുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങള്‍ പറയും. പേരില്‍ തന്നെ കൃഷ്ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോള്‍ പൂര്‍വാധികം ദൃഢമായിരിക്കുന്നു.

നിങ്ങളിൽ ചിലർക്ക് എങ്കിലും രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ എന്നെ ഇതിന്റെ പേരിൽ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം. എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്തൊന്നു ചെന്ന് നില്‍ക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ താങ്കള്‍ക്കും ആ നിമിഷങ്ങളില്‍ മനസ് നിറയുന്നത് അനുഭവിക്കാനാകും. ഞാനും നിങ്ങളും ജനിച്ചുവീണു കഴിഞ്ഞു ജീവന്‍ നിലനിര്‍ത്തിയതും വളര്‍ന്നു വലുതായതും അമ്മയുടെ മുലപ്പാല്‍ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തില്‍ പാലിന്റെ പുണ്യവും പൊലിമയും നമുക്കു തരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. ഉറപ്പിച്ചു പറയട്ടെ, എവിടെ, എപ്പോള്‍ സൗകര്യമുണ്ടായാലും ഞാന്‍ ഇവര്‍ക്കൊപ്പം ഇനിയും സമയം ചിലവിടും.

നിങ്ങളും അങ്ങനെ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാര്‍ക്ക് ഞാൻ നന്ദി പറയുന്നു. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാന്‍ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്‌കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്. മനസ്സുനിറഞ്ഞു നിര്‍ത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ എന്നും അദ്ദേഹം കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *