അയോധ്യ ഉയർത്തിയ രാമവികാരം കേരളത്തിലും അലയടിക്കും . അത് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും ! കുമ്മനം രാജശേഖരൻ പറയുന്നു !

രാജ്യം മുഴുവൻ ഇപ്പോൾ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ്, കേരളത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. ഇത്തവണ ബിജെപി യും ശ്കതമായ മത്സരത്തിന് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അത്തരത്തിൽ തിരഞ്ഞെടുപ്പിനെ കുറിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്,   തിരുവനനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസ് 18 ക്യു ലായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു സർപ്രൈസ് സ്ഥാനാർത്ഥിയും തലസ്ഥാന മണ്ഡലത്തിൽ വരില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനസമ്മതിയുള്ള നേതാവായിരിക്കും രംഗത്തിറങ്ങുകയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. അതുപോലെ തന്നെ കേരളത്തിൽ അയോധ്യ വോട്ടാകും. ജനങ്ങൾക്കിടയിൽ ഒരു രാമവികാരമുണ്ട്. കേരളം രാമ കേരളമാണ്. ത്രേതായുഗത്തിൽ ശ്രീരാമൻ കേരളത്തിലൂടെ യാത്ര ചെയ്തതിന് തെളിവുണ്ട്. ആ വിശ്വാസം പുലർത്തുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ അയോധ്യ ഉയർത്തിയ രാമവികാരം കേരളത്തിലും അലയടിക്കും . അത് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

അതുപോലെ തന്നെ ഇത്തവണ കേരളത്തിൽ നിന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പായും ബിജെപിക്ക് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. ബിജെപിയുടെ പദയാത്രക്ക് വലിയ സ്വീകരണമാണ് ക്രൈസ്തവവിഭാഗങ്ങളിൽ നിന്ന് കിട്ടിയത്. കേരളത്തിൽ ക്രൈസ്തവ പുരോഹിതർക്കെതിരെ നിരന്തരം കേസുകളെടുക്കുകയാണ് സംസ്ഥാന സർക്കാർ. സമുദായം നേരിടുന്ന അവഗണന തിരിച്ചറിയുന്ന ക്രൈസ്തവർ ബിജെപിക്കൊപ്പം നിൽക്കുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

അതേസമയം കേരളത്തിലെ ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടിട്ടില്ല എങ്കിലും, ബിജെപി ഏറ്റവും കൂടുതൽ വിജയ സാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് തിരുവനന്തപുരം ആണ്. ഇവിടെ നിന്ന് കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖരനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ദേശീയ നേതാവിനെ തന്നെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കൾ ഉയർത്തുന്നുണ്ട്. അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് യുഡിഎഫിന് വേണ്ടി ശശി തരൂർ തന്നെ നാലാം വട്ടവും ഇറങ്ങിയാൽ ധനമന്ത്രി നിർമല സീതാരാമനെ ഇവിടെ നിന്ന് പരിഗണിച്ചേക്കാനുള്ള സാധ്യതയും ഏറെയാണ്.

അതുപോലെ ആ,റ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. ഇത്തവണ മണ്ഡലത്തിൽ ശോഭയ്ക്ക് പകരം മുരളീധരനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ശോഭ സുരേന്ദ്രന് ജനപിന്തുണയുള്ള മറ്റ് മണ്ഡലം പരിഗണയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *