അത്രയധികം വിയോജിപ്പിലാണ് ഞങ്ങള്‍ ! വിവാഹ ജീവിതത്തെ അതിജീവിച്ച ആളാണ് ഞാൻ ! ആ സന്തോഷ വാർത്ത പങ്കുവെച്ച് ഖുശ്‌ബു !

ഖുശ്‌ബു എന്ന അഭിനേത്രിയെ സിനിമ ആസ്വാദകർക്ക് ഒരിക്കലും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ അടക്കിവാണ താര റാണി ആയിരുന്നു കുശ്ബു.തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സജീവമായിരുന്നു കൂടാതെ സൗത്ത് സിനിമയിലെ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. പ്രശസ്ത നടനും സംവിധായകനുമായ സുന്ദർ ആണ് ഖുശ്ബുവിന്റെ ഭർത്താവ്.

ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും അതുപോലെ മറ്റൊരു സന്തോഷ വാർത്തയും  എത്തിയിരിക്കുകയാണ് ഖുശ്‌ബു. ഖുശ്ബുവിന്റെ വാക്കുകൾ ഇങ്ങനെ..  ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത്, വിവാഹ ജീവിതത്തില്‍ അതിജീവിച്ചവരെയാണ്. സുഹാസിനി മണിരത്‌നം, പൂര്‍ണിമ ഭാഗ്യരാജ്, രജനികാന്ത് ലത രജനികാന്ത് അങ്ങനെ ഒരുപാട് പേര്‍. വിവാഹ ജീവിതം അതിജീവിയ്ക്കുക തന്നെയാണ്. ഒരു ദാമ്പത്യവും പെര്‍ഫക്ട് അല്ല. സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും എല്ലാം ജീവിതം അങ്ങനെയാണ്. ഞങ്ങളെ മൈക്രോസ്‌കോപ്പ് വച്ച് ആളുകള്‍ നിരീക്ഷിക്കുകയാണ് എന്ന് മാത്രം.

ഇപ്പോൾ എന്റെ കുടുംബ ജീവിതം തന്നെ എടുക്കുക ആണെങ്കിൽ  ഞങ്ങൾ രണ്ടുപേരും രണ്ടു വിവരീത ദിശയിൽ സഞ്ചരിക്കുന്നവർ ആണ്. അതുകൊണ്ടാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതം ഇത്ര മനോഹരമായി പോകുന്നത്. എന്റെ ഭര്‍ത്താവ് ഒരിക്കലും ഒരു പബ്ലിക് പേഴ്‌സണ്‍ അല്ല. ഇപ്പോൾ പബ്ലിക് ആയി എന്തെങ്കിലും ഒരു ഫങ്ഷന്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ വാതില്‍ അടച്ച്, പനിയ്ക്കുന്നു എന്ന് പറഞ്ഞ് കിടക്കുന്ന മനുഷ്യനാണ്. അതിന് നേരെ വിപരീതമാണ് ഞാന്‍. അതുപോലെ ഞാൻ വളരെ റൊമാന്റിക് ആയിട്ടുള്ള വ്യക്തിയാണ്.

എന്നാൽ എന്റെ ഭർത്താവിന് ഈ  റൊമാന്റിക്കിന്റെ ആദ്യത്തെ അക്ഷരം ‘ആര്‍’ ആണെന്ന് പോലും അറിയില്ല. പിന്നെ നമുക്ക് ഒരുമിച്ച് ഒരു കാന്റില്‍ ലൈറ്റ് ഡിന്നറിന് പോകാം എന്ന് പറഞ്ഞാല്‍, ശരിക്ക് മുഖം പോലും പരസ്പരം കാണില്ല, അതിനെന്തിനാ പോകുന്നത് എന്ന് ചോദിയ്ക്കും. റൊമാന്റിക് ഡ്രൈവ് പോകാം എന്ന് പറഞ്ഞാല്‍, അതിലും സുഖം വീട്ടിലല്ലേ എന്ന് ചോദിയ്ക്കും. വാ നമുക്ക് മഴ നനയാം എന്ന് പറഞ്ഞാല്‍, അയ്യോ എനിക്ക് ജലദോഷമുണ്ട് എന്ന് പറയും. അത്രയധികം വിയോജിപ്പിലാണ് ഞങ്ങള്‍.

എന്റെ  ഭർത്താവിന് ആകെ ഉള്ള ഒരു സന്തോഷം എന്റെ ഭാര്യയെയും കൂട്ടി ഏതെങ്കിലും ഒരു  ബീച്ചില്‍ പോയിരുന്ന് കടല കൊറിക്കണം. മുല്ലപ്പൂവ് വാങ്ങി കൊടുക്കണം. പക്ഷെ അത് സാധ്യമല്ല. ആദ്യത്തെ കാര്യം എനിക്ക് മുല്ലപ്പൂ അലര്‍ജിയാണ്. രണ്ടാമത്തെ കാര്യം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ബീച്ചില്‍ പോയി സ്വസ്തമായി ഇരിയ്ക്കാന്‍ സാധ്യമല്ല. അവിടെ ഞങ്ങൾക്ക് പ്രൈവസി കിട്ടില്ല..  അപ്പോള്‍ എന്ത് റൊമാന്‍സ്, വീട്ടില്‍ തന്നെ ഇരിയ്ക്കാം എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപാട്. പരസ്പരം മനസിലാക്കാൻ ശ്രമിക്കുക  ഞങ്ങൾ ഇത്രയും നാൾ. തിരിച്ചൊന്നും കിട്ടാത്ത പ്രണയം എന്ന് പറയില്ലേ, അതാണ് ഞങ്ങളുടേത്. ഒന്നും പരസ്പരം പ്രതീക്ഷിക്കാത്ത പ്രണയമാണ് ഞങ്ങൾ തമ്മിൽ..

അതേ സമയം തങ്ങളുടെ മൂത്ത മകൾ അവന്തിക സുന്ദർ ലണ്ടനിലെ ആക്ടിങ് സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കി തിരിച്ചെത്തി. ഇനി അവളുടെ പുതിയ മേഖലയിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുകയാണ്, പക്ഷെ തങ്ങൾ അവൾക്ക് യാതൊരു പിന്തുണയും നൽകില്ല, സ്വന്തം കഴിവിൽ നിന്നും ഉയർന്ന് വരണമെന്നാണ് ആഗ്രഹമെന്നും, നിങ്ങളുടെ അനുഗ്രഹവും പ്രാർഥനയും എന്റെ മകൾക്ക് വേണമെന്നും ഖുശ്‌ബു പറയുന്നു….

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *