നീ തനിച്ചല്ല, ഞങ്ങൾ ഒപ്പമുണ്ട് ! മീനയെ ചേർത്ത് പിടിച്ച് സുഹൃത്തുക്കളായ കുശ്ബുവും, രംഭയും, സംഗീതയും ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിമാരിൽ ഒരാളാണ് മീന, സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം നിരവധി ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച മീന ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. എന്നാൽ അടുത്തിടെ അവരുടെ ജീവിതത്തിൽ വലിയൊരു വേർപാട് സംഭവിച്ചിരുന്നു. മീനയുടെ ഭർത്താവ് വിദ്യാസാഗർ ആരോഗ്യപരമായ പ്രശ്നങ്ങൾ കൊണ്ട് വിദ്യാസാഗർ മരണമടയുക ആയിരുന്നു. ഇവരുടെ ഏക മകൾ നൈനികയും മീനയും ഇപ്പോഴും ആ വേർപാടിൽ നിന്നും മുക്തി നേടിയിട്ടില്ല.

ഇപ്പോഴിതാ വിഷമ ഘട്ടത്തിൽ മീനയെ ചേർത്ത്പിടിച്ചിരിക്കുകയാണ് നടിയുടെ അടുത്ത സുഹൃത്തുക്കൾ, സിനിമയിൽ ഉള്ള മിക്ക താരങ്ങളുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് മീന. ഇപ്പോഴിതാ മീനയ്ക്ക് വേണ്ടി നടനും ഡാൻസറും ആയ പ്രഭുദേവ സുഹൃത്തുക്കൾക്ക് എല്ലാവർക്കും വേണ്ടി ഒരു പാർട്ടി നടത്തിയിരിക്കുകയാണ്, ഇതിൽ വിദേശത്ത് താമസിക്കുന്ന നടി രംഭയും കുടുംബവും വരെ പങ്കെടുത്തു.

അഞ്ചു വർഷത്തിന് ശേഷമാണ് ഇവർ എല്ലാവരും ഇപ്പോൾ ഒത്തുകൂടിയിരിക്കുന്നത്. കൂട്ടത്തിൽ നടി ഖുശ്‌ബു, രംഭ, സംഗീത തുടങ്ങിയ എല്ലാ താരങ്ങളും സജീവമായിരുന്നു. മീനയ്ക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു ഒത്ത് കൂടൽ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് പ്ലാൻ ചെയ്തത്, പ്രഭുദേവയുടെ വീട്ടിൽ ആയിരുന്നു ആ ഒത്ത് ചേരൽ. നീ തനിച്ചല്ല… ഞങ്ങളില്ലേ… കൂടെ എന്നാണ് മീനയെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഖുശ്‌ബു കുറിച്ചത്.

മീന ഒറ്റക്കല്ല എല്ലാ പ്രതിസന്ധികളിലും ഞങ്ങൾ എല്ലാവരും ഒപ്പമുണ്ടാകും, ഇനിയും മുന്നോട്ട് എന്നാണ് പ്രഭുദേവ പറഞ്ഞത്. ഏതായാലും സുഹൃത്തുക്കൾ ആയാൽ ഇങ്ങനെ വേണം എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. ഇവരുടെ ഒത്തുകൂടലിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ശ്വാസകോശ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം നേരത്തെയും ചികിത്സ നേടിയിരുന്നു.

ജൂൺ 28 നാണ് അദ്ദേഹം ഈ ലോകത്തുനിന്ന് വിടപറഞ്ഞത്. പെട്ടെന്ന് ഒരു ദിവസം അദ്ദേഹത്തിന്  രോഗം കലശലായതോടെ ‘ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടർ പറയുക ആയിരുന്നു.  ഭയപ്പെടാനില്ലെന്നും വിജയകരമായി മാറ്റിവെക്കാമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. അതിന് ശേഷം പക്ഷിയിൽ നിന്നുള്ള അണുബാധ വന്നതോടെയാണ് രോഗം ഗുരുതരമായത്.

മീന തന്റെ ഭർത്താവിന്റെ  ജീവൻ രക്ഷിക്കാൻ വലിയ പോരാട്ടമാണ് നടത്തിയത്. പക്ഷെ  ‘അനുയോജ്യരായ ദാതാവിനെ കണ്ടെത്താൻ പരമാവധി ശ്രമിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാൽ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാൽ ഫലമുണ്ടായില്ല. വിദ്യാസാഗർ മരണത്തിന് കീഴടങ്ങുക ആയിരുന്നു. പക്ഷെ അവസാന നിമിഷങ്ങളിൽ പോലും അദ്ദേഹം ആത്മധൈര്യം പാലിച്ചിരുന്നു ഞാൻ തിരികെ വരുമെന്ന് പറയുന്നുണ്ടായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *