‘അമ്മയെ പോലെ സൗന്ദര്യമില്ല’ ! കുട്ടിക്കാലം മുതൽ പരിഹാസവും കളിയാക്കലുകളും ! ഖുശ്‌ബുവിന്റെ മകളുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !

ഒരു സമയത്ത് തെന്നിത്യൻ സിനിമ അടക്കിവാണ താരറാണിയായിരുന്നു ഖുശ്‌ബു. മലയാള സിനിമയിലും ഖുശ്‌ബു വളരെ സജീവമായിരുന്നു. പ്രശസ്ത നടനും സംവിധായകനുമായ സുന്ദറിനെയാണ് ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ, മൂത്ത മകൾ അവന്തിക, ഇളയ മകൾ അനന്തിത. ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ഇളയ മകൾ അനന്തിത പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

താര പുത്രിയുടെ വാക്കുകൾ ഇങ്ങനെ, സൗന്ദര്യ കുറവിന്റെ പേരിൽ ബാല്യകാലം മുതല്‍ താന്‍ നേരിടുന്ന പരിഹാസങ്ങളെക്കുറിച്ച് തുറന്നു അനന്തിത. കുട്ടിക്കാലം മുതല്‍ താന്‍ ബോഡി ഷെയ്മിങ്ങിന്റെ ഇരയാണെന്നാണ് അനന്തിത സുന്ദര്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ ഇതിലൂടെ വരുന്ന പലരുടെയും കമന്റുകള്‍ വേദന ഉണ്ടാക്കുന്നത് ആയിരുന്നു. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. അതുകൊണ്ട് തന്നെ എ കാരണത്താൽ ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹസിക്കപ്പെട്ടു.

അതിൽ കൂടുതലും അമ്മയുമായുള്ള താരതമ്യത്തിന്റെ പുറത്തായിരുന്നു. അമ്മ സുന്ദരിയാണല്ലോ. എനിക്ക് അമ്മയെപ്പോലെ സൗന്ദര്യമില്ല, എനിക്ക് ആകര്‍ഷണമില്ല തുടങ്ങിയ അഭിപ്രായങ്ങള്‍ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും അനന്തിത പറയുന്നു. ഒരു താരകുടുംബത്തിലെ അംഗമായതിനാല്‍ തങ്ങള്‍ എല്ലായ്‌പ്പോഴും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു, ആയതിനാൽ അതിന്റെ നല്ല വശവും മോശ വശവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

എല്ലാത്തിനും ഒടുവിൽ ഞാൻ അടുത്തിടെ കഠിന ശ്രമത്തിലൂടെ എന്റെ ശരീര ഭാരം കുറച്ചിരുന്നു. എന്നാൽ അപ്പോഴും കേട്ടിരുന്നു ഒരുപാട് വിമർശനം. ഞാൻ ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് എന്റെ ലക്ഷ്യത്തിലെത്തിയത്. എന്നാല്‍ ചിലര്‍ പറയുന്നത് ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നാണ്. ഇത് ഇങ്ങനെ വർഷങ്ങളായി ഒരുപാട് മോശം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ ഇതെല്ലാം എനിക്ക് ഒരു പ്രശ്‌നം അല്ലാതായി മാറിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ട് എന്നും അനന്തിത പറയുന്നു.

അതേ സമയം കഴിഞ്ഞ ദിവസം ഖുശ്‌ബു തന്റെ മൂത്ത മകളെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു. തങ്ങളുടെ മൂത്ത മകൾ അവന്തിക സുന്ദർ ലണ്ടനിലെ ആക്ടിങ് സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കി തിരിച്ചെത്തി. ഇനി അവളുടെ പുതിയ മേഖലയിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുകയാണ്, പക്ഷെ തങ്ങൾ അവൾക്ക് യാതൊരു പിന്തുണയും നൽകില്ല, സ്വന്തം കഴിവിൽ നിന്നും ഉയർന്ന് വരണമെന്നാണ് ആഗ്രഹമെന്നും, നിങ്ങളുടെ അനുഗ്രഹവും പ്രാർഥനയും എന്റെ മകൾക്ക് വേണമെന്നും ഖുശ്‌ബു പറഞ്ഞിരുന്നു.

.

Articles You May Like

Leave a Reply

Your email address will not be published.