ആ കുട്ടി എന്റെ വീട്ടിലേക്ക് അഭയം തേടിയെത്തിയിട്ട് നാലു വര്‍ഷത്തോളമാകുന്നു ! ഇപ്പോൾ ഞാന്‍ അസ്വസ്ഥനായതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവെച്ചത് ! ലാൽ പറയുന്നു !

ലാൽ എന്നും നമ്മുടെ ഇഷ്ട ഇഷ്ട നടനും മികച്ച സംവിധായകനുമാണ്. സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ  ഒരുപാട് മികച്ച ചിത്രങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്.  എന്നാൽ കഴിഞ്ഞ  കുറച്ച് ദിവസങ്ങളായി നടിയെ ആ,ക്ര,മി,ച്ച വിഷയവുമായി ബന്ധപ്പെട്ട്  ലാലിൻറെ പേരിൽ ഒരുപാട് വാർത്തകൾ വന്നിരുന്നു. അദ്ദേഹം നടൻ ദിലീപിനെ അനുകൂലിക്കുന്നു, സത്യങ്ങൾ തുറന്ന് പറയുന്നില്ല തുടങ്ങിയ പല വിമർശനങ്ങളും ലാലിന് നേരിടേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകളെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും തുറന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ലാൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, നിങ്ങൾക്കും എനിക്കും ഒരുപോലെ  പ്രിയപ്പെട്ട നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാലു വര്‍ഷത്തോളമാകുന്നു.

ആ ദിവസത്തിലും അതുകഴിഞ്ഞുള്ള അതിനടുത്ത ദിവസങ്ങളിലുമായി എന്റെ വീട്ടിലേക്ക് ഇരച്ചു കയറിയ വന്ന മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നും തന്നെ ഇതിനെ കുറിച്ച് ഒന്നും  സംസാരിച്ചിട്ടില്ല.

കാരണം നിങ്ങൾക്ക് ഇതിനെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ മാത്രമേ എനിക്കും അറിയാവൂ എന്നതാണ്. എന്നാല്‍ നാലു വര്‍ഷം മുമ്പ്  ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു.  ഇപ്പോൾ ഞാൻ ഈ കുറിപ്പ് എഴുതാൻ കാരണം അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ എന്റെ ശബ്ദം മാത്രമായി അത്  ഞാന്‍ ഇപ്പോൾ  പറയുന്ന അഭിപ്രായമെന്ന രീതിയിൽ വ്യാപകമായി  സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുകയും, അതിനെ തുടർന്ന്  ഒരുപാടു പേര്‍ എന്നെ അനുകൂലിച്ചും വിമർച്ചും, ചിലര്‍ നല്ല വാക്കുകളും മറ്റു ചിലർ  വളരെ മോശമായും  മറ്റു ചിലര്‍ അസഭ്യ വര്‍ഷങ്ങളും എന്റെ മേല്‍ ചൊരിയുന്നതില്‍ ഞാന്‍ ഇപ്പോൾ ആകെ  അസ്വസ്ഥനായതുകൊണ്ടുമാണ്  ഈ കുറിപ്പ് പങ്കുവെച്ചത്.

ഈ കേസിൽ ആരാണ് കുറ്റക്കാർ ആരാണ് നിരപരാധി എന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊ,ലീ,സു,ണ്ട്, നിയമമുണ്ട്. കോ,ട,തിയുണ്ട്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷെ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ട് തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാന്‍ വരികയുമില്ല.

ഇനി എന്റെ  ഈ കുറിപ്പ് കണ്ടതിനു ശേഷം ‘അന്ന് സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു’ എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാര്‍ത്തകളില്‍ കുത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊണ്ട്, യഥാര്‍ത്ഥ കു,റ്റ,വാ,ളി അതാരായാലും ശിക്ഷിക്കപ്പെടട്ടെ,  ഇരയ്ക്ക് നീതി ലഭിക്കട്ടെ. പ്രാര്‍ത്ഥനകളുമായി ലാല്‍ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *