മഞ്ജുവിനെക്കാൻ ഒരൽപ്പം ഇഷ്ടക്കൂടുതൽ എനിക്ക് ശോഭനയോടാണ് ! അതിനൊരു കാരണമുണ്ട് ! മോഹൻലാൽ പറയുന്നു !

താര രാജാവ് മോഹൻലാലിൻറെ നായികമാരായി എത്താത്ത നടിമാർ കുറവാണ്, വർഷങ്ങൾ പിന്നിട്ടിട്ടും ആ താര പദവിക്ക് യാതൊരു കുറവും വന്നിട്ടില്ല.  ഇന്ന് ലോകം മുഴുവൻ ആരാധിക്കുന്ന താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും ആരാധകർ വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

മോഹന്ലാലിനോടൊപ്പം ഒരുപാട് നായികമാർ അഭിനയച്ചിട്ടുണ്ട് അതിൽ പല ജോഡികൾ എന്നും നമ്മുടെ പ്രിയങ്കരരായി മാറാറുണ്ട്, അതിൽ മലയാളികൾ അന്നും ഇന്നും സ്നേഹിക്കുന്ന ഇഷ്ടപെടുന്ന ഒരു ജോഡിയാണ്‌, മോഹൻലാലും ശോഭനയും, ഇരുവരും ഒന്നൊച്ച ചിത്രങ്ങൾ മലയാളികൾ മനസുകൊണ്ടാണ് സ്വീകരിച്ചത്, ഇന്നും മായാതെ നിൽക്കുന്നു, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, നാടോടികാറ്റ്, പവിത്രം, വെള്ളാനകളുട നാട്, ഉള്ളടക്കം, പക്ഷെ, അഴിയാത്ത ബന്ധങ്ങൾ, അവിടുത്തെ പോലെ ഇവിടെയും തുടങ്ങി എത്രയോ ചിത്രങ്ങൾ.

മലയാള സിനിമയിൽ വിജയ ജോഡികൾ എന്ന് കണ്ണും പൂട്ടി പറയാൻ നമുക്ക് കഴിയും, അതുപോലെ ഒരുപാട് സിനിമകൾ ഒന്നും ഇല്ലങ്കിലും പോലും ‘ആറാം തമ്പുരാൻ’ എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളക്കര നെഞ്ചേറ്റിയ  താര ജോഡിയാണ്‌ മോഹൻലാലും മഞ്ജു വാര്യരും, ശേഷം കന്മദം, പിന്നെ ഇപ്പഴത്തെ ഒന്ന് രണ്ടു ചിത്രങ്ങൾ.. എന്നിരുന്നാലും ഇവരും വിജയ ജോഡികൾ തന്നെയാണ്, ഒരിക്കൽ അവതാരകൻ ലാലേട്ടനോട് ചോദിച്ച ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം ലാലേട്ടൻ നിശബ്ദനായിരുന്നു…

ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടം,അതിനുള്ള കാരണം എന്നതായിരുന്നു ആ ചോദ്യം. ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അദ്ദേഹം പറഞ്ഞു, ശോഭന എനിക്കൊപ്പം ഏകദേശം  അമ്പത്തിനാലോളം സിനിമകളിൽ അഭിനയിച്ച നടിയാണ്. അതുപോലെ മഞ്ജു എന്നോടൊപ്പം ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് വളരെ  പ്രയാസമുള്ള കാര്യമാണ്. എങ്കിലും ശോഭന എന്നാണ് എന്റെ ഉത്തരം.. അതിനു കാരണം ശോഭനക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ്.

മഞ്ജു ഇപ്പോഴും ശോഭനയോളം എത്തിയിട്ടില്ല, അവരുടെ കരിയറിൽ  ഇനിയും മികച്ച  കഥാപാത്രങ്ങളും സിനിമയും കിട്ടാനിരിക്കുന്നതെ ഉളളു. ഇപ്പോൾ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ  മഞ്ജു വാര്യർ ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യൻ സിനിമയുടെ തന്നെ  മികച്ച നടിമാരിൽ ഒരാളായി മാറും എന്നും മോഹൻലാൽ പറയുന്നു.

കൂടാതെ മറ്റൊരു സന്തോഷ വാർത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോഴിതാ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്ത ആരാധകരെ ഏറെ സന്തോഷോപ്പിച്ചിരുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *