’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ച് കാത്തിരുന്നു’, മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ…! മോഹൻലാലും മമ്മൂട്ടിയും !
അർജുന്റെ വേർപാട് മലയാളികളിൽ ഉണ്ടാക്കിയ വേദന വളരെ വലുതാണ്, മലയാളികൾ ഓരോരുത്തരും അർജുൻ ജീവനോടെ തിരികെ എത്തും എന്ന ഒരു ചെറിയ പ്രതീക്ഷ നിലനിൽക്കവെയാണ് ഇപ്പോൾ അർജുൻ എന്നേക്കുമായി യാത്രയായ വാർത്ത എത്തുന്നത്. അർജുന്റെ വേർപാടിൽ ദുഃഖം അറിയിച്ച് നിരവധി പേരാണ് എത്തുന്നത്, ആദ്യം വിഷമം അറിയിച്ചത് മഞ്ജു വാര്യർ ആയിരുന്നു, ശേഷം മമ്മൂട്ടിയും തൊട്ടുപിന്നാലെ മോഹൻലാലും എത്തി..
ഏറെ വേദനയോടെയാണ് മൂവരും പ്രതികാരിച്ചത്. അർജുനായി 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ചു എല്ലാവരും കാത്തിരുന്നുവെന്ന് മമ്മൂട്ടി കുറിച്ചു. ’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാള്‍ അർജുന്‍റെ കുടുംബവും… ഒടുവില്‍ ഇന്ന് വിട പറയേണ്ടി വന്നു.. ആദരാഞ്ജലികള്‍ അർജുൻ, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
അതുപോലെ മഞ്ജു കുറിച്ചത്, ‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങള്‍ മലയാളികളുടെ മനസില്‍ ജീവിക്കും. എന്നായിരുന്നു മഞ്ജുവിന്‍റെ വാക്കുകള്‍. അതുപോലെ മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ, “മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരവുമായി പ്രിയപ്പെട്ട അർജുൻ…. പ്രിയ സഹോദരന് കണ്ണീരില്‍ കുതിർന്ന ആദരാഞ്ജലികള്‍.’ മോഹൻലാല്‍ കുറിച്ചു.
ഏറെ വേദന നൽകുന്ന വർത്തയാണെങ്കിലും ഒരു മലയാളി ആയതിൽ അഭിമാനിക്കുന്ന നിമിഷം കൂടിയാണ്, അർജുന്റെ കണ്ടെത്തലിൽ അത്രകണ്ട് ഉറച്ച നിലപാടുകളോട് കേരളവും ആ കുടുംബവും മനാഫും ഒറ്റകെട്ടായി നിലകൊണ്ടതിന്റെ ഫലമാണ്. മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫും ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ടത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്.
Leave a Reply