ശ്രീനിയേട്ടന്റെ ആ ഒരു വാക്കിന്റെ പുറത്താണ് ഞാൻ സംവിധായകൻ ആയത് ! എന്റെ ഗുരുവാണ് ! പക്ഷെ അതേ ചിത്രത്തിന്റെ പേരിൽ അദ്ദേഹം എന്നോട് പിണങ്ങി ! ലാൽജോസ് പറയുന്നു !

മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്. സഹ സംവിധായകൻ ആയിരുന്ന അദ്ദേഹം സ്വതന്ത്ര സംവിധായകനായത് ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ കൂടിയാണ്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് ലാൽജോസ് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തിരക്കഥ ശ്രീനി ഏട്ടന്റെ ആയിരുന്നു.

അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചു എന്ന് കരുതി ഈ സിനിമയുടെ കൂടെ അധികനാൾ നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞരുന്നില്ല, കാരണം ആ സമയത്തായിരുന്നു അദ്ദേഹത്തിന്റെ ചിന്താവിഷ്ടയായ ശ്യാമള ചെയ്തുകൊണ്ടിരുന്നത്. അങ്ങനെ സിനിമ ഷൂട്ടിങ് പൂർത്തിയായ ശേഷം സിനിമയിൽ ഉള്ളവരും അല്ലാത്തവരുമായ ചിലർ ശ്രീയേട്ടനോട് പറഞ്ഞു കൊടുത്തു,  ഈ വേണ്ടത്ര എഫക്ടീവായല്ല ചെയ്തിരിക്കുന്നത് എന്ന്. അത് കൂടാതെ ഒരു സീനിലെ ഡയലോ​ഗിൽ ഞാൻ വരുത്തിയ കറക്ഷൻ ആരോ അത് പൊലിപ്പിച്ച് വേറെ രീതിയിൽ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ മനസിനെ വേദനിപ്പിച്ചു.

ഞാനിത് അറിയുന്നില്ല, അദ്ദേഹം ഡബ്ബിങ്ങിന് വന്നപ്പോഴും എന്നോട് വലിയ അടുപ്പമൊന്നും കാണിച്ചില്ല, ഡബ്ബ് ചെയ്തു പോയി.. അദ്ദേഹത്തിന്റെ ഒരു വാക്കാണ് ലാൽ ജോസ് എന്ന അസോസിയേറ്റ് ഡയരക്ടർ സംവിധായകനാവാൻ കാരണം. ​ഗുരു തുല്യനാണ്. ഞാനിത് കാര്യം അറിഞ്ഞപ്പോഴും വൈകി, എനിക്ക് അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ കഴിഞ്ഞില്ല. ഞാൻ പറഞ്ഞെങ്കിലും അദ്ദേഹത്തിനത് വേണ്ട വിധത്തിൽ ബോധ്യപ്പെട്ടില്ലായിരുന്നു. സിനിമ റിലീസ് ചെയ്ത് ​ഹിറ്റായപ്പോൾ അദ്ദേഹത്തിന്റെ പിണക്കം മാറിക്കാണുമെന്നാണ് ഞാൻ കരുതിയത്.

പക്ഷെ അത് മാറിയില്ല, അങ്ങനെ പടം 83ാം ദിവസം ഓടവെ ഞാൻ ശ്രീനിയേട്ടനെ കണ്ടു, അദ്ദേഹവും ഒരു സുഹൃത്തും കൂടി സിനിമ കാണാൻ പോകുക ആയിരുന്നു, ഞാൻ പറഞ്ഞു താങ്കളെഴുതിയ സിനിമയല്ലേ, ഞാനെത്ര മോശമായിട്ട് ചെയ്താലും ഇത് ആൾക്കാർക്ക് ഇഷ്ടപ്പെട്ടല്ലോ’ ‘തെറ്റെന്തായിരുന്നെന്ന് പടം കണ്ട ശേഷം എന്നോട് പറയണമെന്ന് പറഞ്ഞു. സിനിമ കണ്ട് തിരിച്ച് വന്നപ്പോൾ അദ്ദേഹം പറഞ്ഞു നന്നായിട്ടുണ്ട്, ഞാൻ ഭയന്നത് പോലെ ആളുകൾക്ക് പ്രശ്നമൊന്നും തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ സിനിമയിൽ ഒരു തെറ്റുണ്ട്, പക്ഷെ അത് പ്രേക്ഷകർക്ക് മനസ്സിലായില്ലെങ്കിൽ നമ്മൾ വിജയിച്ചു. ആ തെറ്റ് നമുക്ക് രണ്ട് പേർക്കുമല്ലാതെ മറ്റാർക്കാണ് മനസിലായതെന്ന് ഞാൻ ചോദിച്ചു. ഒരാൾക്കങ്ങനെ തോന്നിയെന്ന് ശ്രീനിയേട്ടൻ പറഞ്ഞു, പെട്ടെന്ന് എന്റെ മനസ്സിൽ അത് ഓര്മ വന്നു, ആ രംഗത്തെ കുറിച്ച് ഞാൻ വേറെ ഒരു നടനോട് പറഞ്ഞിരുന്നു. അത് കുഴപ്പമില്ല എന്ന് പറഞ്ഞ അയാള് തന്നെ ശ്രീനിയേട്ടന്റെ മുന്നിൽ വലിയ ആളാകാൻ വേണ്ടി ആ സീൻ കല്ലുകടിയായി എന്ന് പറഞ്ഞു. ഞാൻ പിന്നെ കാര്യങ്ങൾ വിശദമായി ശ്രീയേട്ടനോട് പറഞ്ഞു കൊടുത്ത ശേഷമാണ് ആ പിണക്കം മാറിയത് എന്നും ലാൽജോസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *