‘അവഗണനകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്’ ! ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുതിയ ഡ്രസ്സ് ഒക്കെ വാങ്ങി കാത്തിരുന്നിട്ടുണ്ട് ! പക്ഷെ എന്നെ ,മാത്രം ആരും വിളിക്കില്ല ! ലാലു അലക്സ് പറയുന്നു !

വളരെ പേഴ്‌സണലായിട്ട് പറയുവാ…. എന്നൊരു ഒറ്റ ഡയലോഗ് മതി ലാലു അലക്സ് എന്ന നടനെ നമ്മൾ എന്നും ഓർക്കാൻ.  നമ്മൾ എന്നും ഞെഞ്ചോട് ചേർത്ത നടന്മാരിൽ ഒരാളാണ് ലാലു അലക്സ്. മലയാളികൾ എന്നും ഞെഞ്ചോട് ചേർത്ത നടമാരിൽ ഒരാളാണ് അദ്ദേഹം. ഏറെ കാലത്തെ ഇടവേളക്ക് ശേഷം അദ്ദേഹം ഇപ്പോൾ ഒരൊറ്റ ചിത്രത്തിൽ കൂടി ശ്കതമായ തിരിച്ചുവരവ് നടത്തിയിരിക്കയാണ്. ബ്രോഡാഡി കണ്ട ഓരോ പ്രേക്ഷകരും ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട ഒരു പേരാണ് ലാലു അലക്സ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശക്തമായ കഥാപാത്രമായിരുന്നു. ചിത്രത്തില്‍ ലാലു അലക്‌സ് അവതരിപ്പിച്ച കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ സിനിമ രംഗത്ത് താൻ നേരിട്ട ചില ദുരനുഭവങ്ങൾ തുറന്ന് പറയുകയാണ് ലാലു അലക്സ്. അദ്ദേഹത്തിന്റെ വാക്കുകൾ, സിനിമ ജീവിതത്തിൽ താൻ ഒരുപാട് അവഗണകൾ നേരിട്ടിട്ടുണ്ട്. സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതൽ അവസരങ്ങല്‍ ലഭിച്ചെങ്കിലും അവഗണനകളെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കാന്‍ തോന്നിയ നിമിഷം വരെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവസരങ്ങള്‍ തേടി താന്‍ ഒരുപാട് വാതിലുകള്‍ മുട്ടിയിട്ടുണ്ട്. അതിൽ മിക്കവരും തുറന്നു തന്നു. സ്വപ്നം കണ്ടതിനേക്കാള്‍ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി. അവഗണനകള്‍ പലതരത്തിലും ഉണ്ടായിട്ടുണ്ട് താന്‍ അഭിനയിച്ച സിനിമയുടെ നൂറാം ദിന ആഘോഷങ്ങള്‍ പലതും പലപ്പോഴും നടക്കാറുണ്ട്.

ഞാനും ആ സിനിമയിൽ ചിലപ്പോൾ പ്രധാന വേഷം ചെയ്ത ആളായിരിക്കും, അതുകൊണ്ട് ആ ആഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി പുതിയ ഡ്രസ്സ് ഒക്കെ വാങ്ങി കാത്തിരുന്നിട്ടുണ്ട്. പക്ഷേ വിളിക്കില്ല. അതൊക്കെ വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട്. സിനിമ ഉപേക്ഷിച്ച് പോരണം എന്ന് വരെ തോന്നിയ പോയ നിമിഷവുമുണ്ട്. ആദ്യകാലത്ത് എന്നെ പോലെയുള്ള താരങ്ങളെ അവഗണിച്ചിട്ടേ ഉണ്ടായിരുന്നുള്ളു, സിനിമയിൽ ആദ്യം തീർക്കുന്നത് പ്രമുഖ താരങ്ങൾ ആയിരിക്കും. തിരക്കുള്ള അവരൊക്കെ പോയി കഴിഞ്ഞ് നമ്മുടെ സീന്‍ വരുകയുള്ളൂ. അതുവരെ വെയിലും മഴയും കൊണ്ട് അങ്ങനെ അവിടെ നില്‍ക്കും.

അന്നൊക്കെ ഇന്നത്തെ പോലെയല്ല മേക്കപ്പ്, വില്ലന്മാർക്ക് താടി വേണം, ആ താടി ആണെങ്കിൽ ഒട്ടിപ്പാണ്, ആദ്യം മുഖത്ത് ഒരു പശ തേക്കും. അപ്പോഴേക്കും പുകച്ചില്‍ തുടങ്ങും. പിന്നെ പാത്രത്തില്‍ കുനുകുനാ അരിഞ്ഞിട്ട് മുടി മേക്കപ്പ്മാന്‍ ഒരു ബ്രഷ് മുക്കി കുത്തി പിടിക്കും. ഹോ ആ സമയത്ത് നീറ്റലും ചൊറിച്ചിലും, പുകച്ചിലും വിട്ടുമാറില്ല. ഈ താടി വച്ച് വൈകുന്നേരം ഷൂട്ടിന് കാത്തു നില്‍ക്കണം. ചിലപ്പോള്‍ അന്ന് കാണില്ല. എല്ലാം കഴുകി കളഞ്ഞു പിറ്റേന്നു അതുപോലെ തന്നെ ആവര്‍ത്തിക്കും. മൂന്നാല് ദിവസം വരെ ഇങ്ങനെ കാത്തു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ദേഷ്യം വന്നാലും അത് പുറത്ത് കാണിക്കാന്‍ പറ്റില്ല.

കാരണം പ്രതികരിച്ചാൽ ചാൻസ് പോകില്ലേ, തിരിച്ചു മുറിയില്‍ എത്തിക്കഴിഞ്ഞാല്‍ ചുവരില്‍ ആഞ്ഞടിച്ചാണ് ആ ദേഷ്യം തീര്‍ക്കുന്നത്. സിനിമ ഉപേക്ഷിച്ച് പോകാം എന്ന് തോന്നിയ സാഹചര്യങ്ങളായിരുന്നു  അതൊക്കെ. പക്ഷേ അന്ന് പിണങ്ങി പോരാത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അദ്ദേഹം  പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *