അവളുടെ തൊഴിലിന് വേണ്ടി ഞാൻ എന്റെ ദാമ്പത്യ ജീവിതവും ബിസിനസ്സും ബലികൊടുക്കുക ആയിരുന്നു ! റോയിസ് തുറന്ന് പറയുന്നു !
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് റിമി ടോമി, ഒരു അഭിനേത്രി, ഗായിക, അവതാരക എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച ആളാണ് റിമി. ഏവരുടെയും പ്രിയങ്കരിയായ റിമി ടെലിവിഷൻ രംഗത്ത് വളരെ സജീവമാണ്. പക്ഷെ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിച്ച ആളുകൂടിയാണ് റിമി, റോയിസ് ആയിട്ടുള്ള വിവാഹവും ശേഷം ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള വിവാഹ മോചനവും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ റിമി ഇതുവരെയും വിവാഹ മോചനത്തിന്റെ കാരണം തുറന്ന് പറഞ്ഞിരുന്നില്ല, പക്ഷെ റോയിസ് റിമിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. റോയിസിന്റെ വാക്കുകൾ ഇങ്ങനെ…
റിമി ഒരു സെലിബ്രറ്റി ആയതുകൊണ്ട് റിമിയുടെ വാക്കുകൾക്കാണ് ഏവരും കാത്ത് കൊടുത്തത്, പക്ഷെ റോയിസിന് എന്താണ് പറയാനുള്ളത് എന്ന് ആരും ചെവി കൊണ്ടില്ല, ഈ വിവാഹബന്ധത്തോടെ തനിക്ക് നഷ്ട്ടമിത് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്‌സ് പറയുന്നു. തനിക്ക് റിമിയെ മോശക്കാരി ആകുന്നതിനോ അവരുടെ പ്രശസ്തി കളങ്കപ്പെടുത്തനോ ഉദ്ദേശമില്ല. അവൾ നല്ല ഒരു ഗായികയാണ് അതേസമയം ഞാൻ അവളുടെ പ്രൊഫഷനു വേണ്ടി നഷ്ടപ്പെടുത്തിയ എന്റെ ദാമ്ബത്യ ജീവിതവും ഒപ്പം സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് വർഷത്തെ കുറിച്ച് റോയ്‌സ് സുഹൃത്തുക്കളോട് വികാരാധീനനായി പറഞ്ഞത്. ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുൻഭർത്താവ് എന്ന ഒരു അനാവശ്യ വിലാസം മാത്രമാണ്.
റിമിയുമായുള്ള വിവാഹ ജീവിതം എനിക്ക് സമ്മാനിച്ചത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ് അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ താൻ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്‌സ് പറയുന്നു, താൻ പറയുന്നത് ഒരിക്കലൂം ഒരു ആരോപണങ്ങളല്ല മറിച്ച് പച്ചയായ സത്യങ്ങൾ ആണെന്നും റോയ്‌സ് പറയുന്നുണ്ട്. അവളുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്. ടെലിവിഷനിൽ അവളിരുന്ന് ഓരോന്ന് പറയുന്നതു പോലെയല്ല യഥാർഥ കാര്യങ്ങൾ. ഞങളുടെ ദാമ്പത്യ ജീവിതം ഒരു പരാജയം ആണെന്ന് എല്ലാവരെയും അറിയിക്കേണ്ടതായിരുന്നു, ആ തകർച്ച കാരണമാണ് ഞങ്ങൾക്ക് ഒരു കുഞ്ഞ് പോലും ജനിക്കാതെ പോയത്.
ആ കാര്യത്തിൽ എന്റെ കുടുംബത്തിന് ഒരുപാട് ദുഖം ഉണ്ടായിരുന്നു. ഭർത്താവ് കോടീശ്വരൻ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്നേഹം കൂടി കൊടുക്കണം എന്ന് റിമി പരസ്യമായി ഒരു ഷോയിൽ പരഞ്ഞിരുന്നു. അത് എന്നെ വേദനിപ്പിച്ചു യെങ്കിലും അതിൽ ഒരു സത്യവുമില്ല. ടെലിവിഷനിൽ ഇരുന്ന് ഉത്തമ ഭാര്യയായി അഭിനയിച്ചാൽ പോരാ ഭർത്താവിന് സ്നേഹവും പരിചരണവും കൊടുക്കണം, വെറുതെയല്ല ഭാര്യ എന്ന് തെളിയിക്കണം. അതിലുപരി ജീവിതത്തിന് ഒരു അർഥവും അന്തസും കൊടുക്കണം എന്നും റോയിസ് പറയുന്നു, റോയ്‌സ് വീണ്ടും വിവാഹം കഴിച്ചിരുന്നു.
Leave a Reply