ഈ ദുനിയാവിന്റെ സൗന്ദര്യം ഞാൻ കണ്ടത് എന്റെ മകളിലൂടെയാണ് ! എന്റെ ഹന്നയാണ് എന്റെ ലോകം ! കുറിപ്പ് വൈറലാകുന്നു !

മലയാളികൾക് എന്നും പ്രിയങ്കരനായ മാപ്പിളപ്പാട്ട് ഗായകനാണ് സലിം കോടത്തൂർ. അദ്ദേഹത്തിന്റെ മകൾ ഹന്ന ഇന്ന് ഏവരുടെയും പ്രിയങ്കരിയാണ്. ഇപ്പോൾ മകളുടെ ജന്മദിനത്തിൽ വളരെ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സലിം, തനറെ ലോകവും, സന്തോഷവും എല്ലാം മകളാണ് എന്നാണ് സലിം പറയുന്നത്. മകളെ എപ്പോഴും തനറെ നെഞ്ചോട് ചേർത്താണ് അദ്ദേഹം കൊണ്ട് നടക്കാറുള്ളത്. മകളുടെ ചിരിയിലൂടെയും സന്തോഷത്തിലൂടെയുമാണ് സലിം ജീവിക്കുന്നത് തന്നെ. ഈ അച്ഛനും മകൾക്കും ഇന്ന് ആരാധകർ ഒരുപാടുണ്ട്.

അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് പത്താം പിറന്നാൾ, കുറച്ചു കാലം മുൻപ് വരെ ഇവൾ ഞങ്ങളുടെ മാത്രം മാലാഖയായിരുന്നു ഇന്ന് നിങ്ങളുടെയെല്ലാം മാലാഖയായി സ്വീകരിച്ചതിനോളം മറ്റൊരു സന്തോഷം ഞാൻ കാണുന്നില്ല. ഈ  ദുനിയാവിന്റെ സൗന്ദര്യം ഞാൻ കണ്ടത് എന്റെ മകളിലൂടെയായിരുന്നു.

അതുകൊണ്ട് തന്നെ എന്റെ ലോകവും, സന്തോഷവും എല്ലാം എനിക്ക് എന്റെ ഹന്ന തന്നെ. എന്നാൽ അവളൊരു പട്ടമായിരുന്നു അവൾക് പറക്കാനുള്ളത് വിശാലമായ ആകാശത്തേക്കും. കാറ്റിനോട് പോരാടിയല്ലാതെ ഒരുപട്ടവും ലക്ഷ്യത്തിലെത്താറില്ലല്ലോ. എന്നതുകൊണ്ടുതന്നെ ആ പട്ടത്തിന്റെ ഒരിക്കലും പൊട്ടാത്ത നൂലായി ഞങ്ങൾ മാറിയപ്പോൾ കൊടുങ്കാറ്റിനെപോലും മറികടക്കാനായി എന്നതാണ് ഞങ്ങളുടെ വിജയം.

ഒരു പനിനീർ പൂവിന്റെ ഭംഗി നോക്കി ആസ്വദിക്കാറുള്ള നമ്മളാരും പനിനീർപൂവിന്റെ തണ്ടുകളെ നോക്കി നിരാശപ്പെടുകയോ സഹതപിക്കുകയോ ചെയ്യാറില്ല അതുപോലെ നമ്മുടെ ജീവിതത്തെയും പോസറ്റിവായി കാണാൻ കഴിഞ്ഞാൽ നമ്മളെ പോലെ സന്തോഷിക്കുന്നവർ ഈ ലോകത്ത് വേറെ കാണില്ലെന്ന് എന്നെ പഠിപ്പിച്ച ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ. ഏവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ. ഹന്നയെ ഹൃദയത്തോട് ചേർത്തുവെക്കുമല്ലോ, എന്ന് സ്വർഗം തന്ന മകൾക്കായി വാപ്പ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

നിമിഷനേരംകൊണ്ടാണ് സലീമിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിയിരിക്കുന്നത്, ഹന്ന ഞങ്ങളുടെ കൂടെ മകളാണ്, അവൾ എന്നും ഞങ്ങളുടെ പ്രാർഥനയിൽ ഉണ്ടായിരിക്കും, ഭാഗ്യം ചെയ്ത കുഞ്ഞാണ് അതാണ് നിങളെ പോലെ ഒരച്ഛനെ ആ പൊന്നു മകൾക്ക് കിട്ടിയത്, ഈശ്വരന്റെ അനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ടാകുമെന്നും തുടങ്ങുന്ന ആയിരക്കണക്കിന് ആശിർവാദമാണ് ഈ മകൾക്കും അച്ഛനും ലഭിക്കുന്നത്, ‘ഞാൻ കെട്ടിയപെണ്ണിനിത്തിരി ചന്തം കുറവാണേ’ എന്ന ഗാനത്തോടെയാണ് സലിം പ്രേക്ഷക മനസുകളായിൽ ഇടം നേടിയത്..

Leave a Reply

Your email address will not be published. Required fields are marked *