തന്നെ മോശക്കാരിയാക്കിയവർക്കുള്ള മറുപടിയുമായി അഭയ ! പിന്തുണയുമായി ഗോപി സുന്ദറും !

ഇന്ന് സൗത്തിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സംഗീത സംവിധയകനാണ് ഗോപി സുന്ദർ. മലയാളത്തിൽ ഒരുപിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗോപി ഇപ്പോൾ മറ്റു ഭാഷകളിലും ഹിറ്റ് സിനിമകളുടെ ഭാഗമാണ്. എന്നാൽ ചിലർ അദ്ദേഹത്തെ കളിയാക്കി കോപ്പി സുന്ദർ എന്ന് വിളിക്കാറുണ്ട്, അദ്ദേഹം ചില ഗാനങ്ങൾ കോപ്പിയടിക്കാറുണ്ട് എന്ന് ആരോപിച്ചാണ് ആ വിളിപ്പേര് വീണത്. കൂടാതെ മിക്കവാറും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഗോപി ഇന്ന് സൗത്തിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരിൽ ഒരാളാണ്.

ഗോപി സുന്ദർ മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചാ വിഷയമാകാറുണ്ട് വളരെ സജീവമായ അദ്ദേഹം തനറെ സന്തോഷ നിമിഷങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അത്തരത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗോപി തനറെ ഇപ്പോഴത്തെ പങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിയോടൊപ്പമുള്ളൊരു ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. “എന്‍റെ പവർ ബാങ്ക്” എന്ന് കുറിച്ചുകൊണ്ടാണ് ഗോപിസുന്ദർ ചിത്രം പങ്കുവെച്ചിരുന്നത്.

ഇളം നീല നിറത്തിലുള്ള ബ്ലേസർ ധരിച്ചെത്തിയിരിക്കുന്ന ഗോപിയോടൊപ്പം കടും നീല നിറത്തിലുള്ള മിനി പാർട്ടിവെയർ ഡ്രസ്സ് ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലായിരുന്നു അഭയ എത്തിയിരുന്നത്, താരത്തിന്റെ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ നിരവധി വിമർശങ്ങൾ നേരിട്ടിരുന്നു , എന്നാൽ ഇപ്പോൾ തന്നെ വിമർശിച്ചവർക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ. അതേ പരിപാടിയിലെ കൂടുതല്‍ ചിത്രങ്ങളും കുറിക്കുകൊള്ളുന്ന വാചകവുമായി അഭയ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.

തന്നെ അഭിസാരിക പ്രയോഗം നടത്തിയവരെയാണ് പ്രധാനമായും അഭയ ഉദ്ദേശിച്ചിട്ടുള്ളത്. More ‘slut’ photos എന്ന ക്യാപ്‌ഷനോടെയാണ് തുടക്കം. ‘എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകള്‍ എനിക്ക് അയയ്ക്കുകയും എന്റെ ഫോട്ടോകളെക്കുറിച്ച്‌ വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന അസംഘ്യം ആളുകള്‍ക്ക് വേണ്ടിയും’ എന്നുകൂടി പറഞ്ഞു കൊണ്ടാണ് അഭയ അത്തരത്തിലുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എപ്പോഴത്തെയും പോലെ ഗോപി സുന്ദര്‍ അഭയക്ക് പിന്തുണയുമായി വന്നിട്ടുണ്ട്. എന്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്നേഹം എന്നാണ് ഗോപിയുടെ മറുപടി.

ഗോപി സുന്ദർ പുതിയതായി വർക്ക് ചെയ്ത സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുത്തപ്പോഴുള്ള ചിത്രമാണിത്. അല്ലു അര്‍ജുന്‍ പരിപാടിയിൽ അതിഥിയായെത്തിരുന്നു. ചടങ്ങിൽ അല്ലു ഗോപിയെ പുകഴ്ത്തി പറഞ്ഞിരുന്നു. ഗോപി തനറെ ആദ്യ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിട്ടാണ് അഭയയോടൊപ്പം കഴിയുന്നത്, സ്വന്തം മക്കളെയും ഭാര്യയെയും ഉപേക്ഷിച്ചിട്ട് ഈ ഒൻപതിന്റെ കൂടെ ജീവിക്കാൻ നിനക്ക് നാണമില്ലേ എന്നായിരുന്നു ഗോപി നേരിട്ട കൂടുതൽ വിമർശനങ്ങൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *