‘ദിലീപ് അന്നേ എന്നോട് ആ കാര്യം തുറന്ന് പറഞ്ഞിരുന്നു’ ! ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കെ.പി.എ.സി ലളിതയുടെ തുറന്ന് പറച്ചിൽ ഞെട്ടിക്കുന്നത് !
മലയാള സിനിമയിലെ ജനപ്രിയ നാടാണ് ദിലീപ്, അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരുപാട് സൽ പ്രവർത്തികളും ചെയ്യാറുണ്ട്. സിനിമക്കത്തും പുറത്തുമുള്ള നിരവധിപേരെ സഹായിച്ചിട്ടുള്ള ആളാണ് ദിലീപ്. പലരും അത് തുറന്ന് പറഞ്ഞിരുന്നു. അക്കൂട്ടത്തിൽ ഇപ്പോൾ മലയാള സിനിയമയുടെ സ്വന്തം അമ്മയായ നടി കെ.പി.എ.സി ലളിത പറയുകയാണ്. തന്റെ മകളുടെ വിവാഹത്തിന് ദിലീപ് ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നാണ് ലളിത പറയുന്നത്. ദിലീപ് തനിക്ക് സ്വന്തം മകനെപോലെയാണ് എന്നും അവർ പറയുന്നു.
കൂടാതെ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ചും താരത്തിന്റെ തുറന്ന് പറച്ചിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. കാവ്യയെ കുറിച്ച് ദിലീപ് പലപ്പോഴും തന്നോട് പറയാറുണ്ടായിരുന്നു. കാവ്യയെ എനിക്കിഷ്ടമാണെന്ന് ദിലീപ് എപ്പോഴും പറയാറുണ്ടായിരുന്നു. അവൾ ഭയങ്കര പൊട്ടിയാണ്, ശെരിക്കും ഒരു മന്ദബുദ്ധിയാണ് എന്നൊക്കെ പറയുമായിരുന്നു. ഞാൻ അതൊക്കെ കേട്ട് ചിരിച്ച് തള്ളുമായിരുന്നുവെന്നും കെപിഎസി ലളിത പറയുന്നു. അതുപോലെ ദിലീപും കാവ്യയും തമ്മിലുള്ള വിവാഹത്തിലും കെപിഎസി ലളിതയ്ക്ക് ക്ഷണമുണ്ടായിരുന്നു. നവദമ്പതികളെ അനുഗ്രഹിക്കാനായി നടി നേരിട്ടെത്തിയിരുന്നു.
എന്നാൽ ദിലീപും കാവ്യയും തമ്മിലുള്ള രഹസ്യ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നോ എന്ന ചോദ്യത്തിന് അതേക്കുറിച്ചൊന്നും എനിക്കറിയില്ല എന്നും അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളും തീരുമാനങ്ങളുമാണ്. അതുപോലെ ദിലീപ് മഞ്ജുവുമായി വേർപിരിഞ്ഞ് നിന്നപ്പോഴും രണ്ടാമതൊരു വിവാഹം ചെയ്യാനായി ഞാന്‍ ദിലീപിനോട് പറഞ്ഞിരുന്നില്ല എന്നും, അങ്ങനെയൊരു ഉപദേശം താൻ ആര്‍ക്കും നല്‍കിയിട്ടില്ല എന്നും ലളിത പറയുന്നു. എന്തിന് എന്റെ മകനോട് പോലും ഞാൻ ഒരു രണ്ടാം വിവാഹം ആവിശ്യ പെട്ടിരുന്നില്ല എന്നും നടി പറയുന്നു. കാരണം വിവാഹം എന്നത് അവനവന് സ്വയം ഹോണി തീരുമാനിക്കേണ്ട ഒന്നാണ്, മറ്റൊരാൾ അടിച്ചേൽപ്പിക്കണ്ട ഒന്നല്ല എന്നും ലളിത പറയുന്നു.
ഏവരെയും ഞെട്ടിച്ചുകൊണ്ട് നടന്നൊരു താര വിവാഹമാണ് ദിലീപിനേറെയും കാവ്യയുടെയും. അന്ന് ദിലീപ് പറഞ്ഞത് തനറെ മകൾ മീനാക്ഷിയുടെ ആവിശ്യ പ്രകാരമാണ് താൻ ഇത്തരത്തിലൊരു തീരുമാനം എടുത്തത് എന്നും, പിന്നെ താൻ കാരണം കാവ്യയുടെ ഭാവി ജീവിതം നശിക്കുന്നു, മനസിൽ പോലും കാണാത്ത കാര്യത്തെ ചൊല്ലി പഴികേൾക്കുന്നത് ആ പാവം ആണെന്നും അതുകൊണ്ടു കൂടിയാണ് താൻ ഇത്തരത്തിലൊരു തീരുമാനം എടുത്തത് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്. വിവാഹ ശേഷം കാവ്യ പിന്നെ അഭിനയ രംഗത്ത് എത്തിയിരുന്നില്ല, ഇവർക്ക് ഒരു മകളും ഉണ്ട് മഹാ ലക്ഷ്മി. മീനാക്ഷിയുമൊത്ത് വളരെ സന്തുഷ്ട കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്.
Leave a Reply