പിതാവ് പറഞ്ഞതാണ് ശെരി’ ! ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം ! കൃഷ്ണകുമാറിന്റെ കുറിപ്പ് വൈറലാകുന്നു !

നടൻ കൃഷ്ണകമുമാർ ഏവരും ഇഷ്ടപെടുന്ന ഒരു കലാകാരനാണ്, അദ്ദേഹവും നാല് പെണ്മക്കൾ അടങ്ങുന്ന നടന്റെ കടുംബവും ഇന്ന് ഒരുപാട് ആരാധകർ ഉള്ള ഒരു താര കുടുംബമാണ്, പക്ഷെ അദ്ദേഹത്തിന്റെ രാഷ്‌ടീയ പരമായി പലർക്കും അദ്ദേഹത്തോട് നല്ല രീതിയിൽ എതിർപ്പുണ്ട്, എങ്കിലും ഏത് കാര്യങ്ങൾക്കും അദ്ദേഹം തനറെ നിലപാടിൽ ഉറച്ച് നിൽക്കാറുണ്ട്, ശക്തമായ രീതിയിൽ പല തുറന്ന് പറച്ചിലുകളും നടത്താറുമുണ്ട്, അതര്ഹിൽ ഇപ്പോൾ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി നമ്മൾ കണ്ടു വരുന്ന ഒരു പ്രധാന സാമൂഹ്യ വിഷയമാണ്, പാലാ ബിഷപ്പ് അഭിവന്ദ്യ പിതാവ് ശ്രി ജോസഫ് കല്ലറങ്ങാട്ടു പറഞ്ഞ ചില വിവാദ പ്രസ്താവന, പലരും അദ്ദേഹത്തിന്റെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് നടൻ കൃഷ്ണ കുമാർ പങ്കുവെച്ച കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്, ആ കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ,

ഇത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടമാണ്… പാലാ ബിഷപ്പ് അഭിവന്ദ്യ പിതാവ് ശ്രി ജോസഫ് കല്ലറങ്ങാട്ടു പറഞ്ഞത് ധര്‍മ്മം. എന്നും ധര്‍മ്മത്തിന്റെ കൂടെയാണ് ഭാരതീയര്‍ നിന്നിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെ. പിതാവ് പറഞ്ഞതാണ് ശെരി. അദ്ദേഹത്തിന്റെ വാക്കുകളില്‍ എവിടെ ആണ് മതതീവ്രത. ലോകം മുഴുവന്‍ വരും തലമുറകളെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്നില്‍ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശം.

അദ്ദേഹത്തിന്റെ ഈ സന്ദേശം ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം തന്നെയാണ്. നന്മ ചിന്തിക്കുന്ന ആര്‍ക്കും ഇത് സ്വീകരിക്കാം. വേണ്ടാത്തവര്‍ക്ക് വിട്ടുകളയാം. പക്ഷെ ഒരു നല്ല കാര്യം പറഞ്ഞതിന്റെ പേരില്‍, ഒരു വിഭാഗം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നു, സമൂഹത്തില്‍ ഭയം സൃഷ്ടിച്ചു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കാന്‍ നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളിക്കളയണം. രാജ്യസ്‌നേഹികളായ ഓരോ പൗരന്മാരും ഇത് തിരിച്ചറിയുക. പിതാവിന്റെ നല്ല സന്ദേശത്തെ പിന്തുണക്കുക, പ്രതികരിക്കുക. ഇന്നു ഇന്ത്യ ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ച് വലിപ്പം ഉള്ള, ചങ്കൂറ്റമുള്ള ഭരതത്തിന്റെ അഭിമാനപുത്രന്‍ ശ്രി നരേന്ദ്രമോദിയാണ്. 8 ഇഞ്ച് മോര്‍ട്ടാര്‍ ഇന്ത്യയില്‍ വീണപ്പോള്‍ 80 കിലോമീറ്റര്‍ അകത്തു കയറി പാകിസ്താന്റെ നെഞ്ചില്‍ വെടിപൊട്ടിച്ച ഭരണകൂടമാണ്.

നമ്മളെ വിശ്വസിച്ച്‌ കൂടെ ജീവിക്കുന്ന ദേശസ്‌നേഹികളായ ഭാരതീയ സഹോദരങ്ങള്‍ക്ക്, അത് ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ ആരുമാകട്ടെ, അവരുടെ വിഷമ ഘട്ടങ്ങളില്‍, എന്ത് ത്യാഗം സഹിച്ചായാലും കൂടെ നിന്ന് സഹായിക്കും. സംരക്ഷിക്കും. ഒന്നോര്‍ക്കുക ദേവന്മാരുള്ളിടത്തു അസുരന്മാര്‍ വരും. തുടക്കത്തില്‍ അസുരന്മാര്‍ക്ക് ചെറു വിജയവുമുണ്ടാകും. പക്ഷെ അന്തിമ വിജയം എപ്പോഴും ദേവന്മാര്‍ക്കുള്ളതാണ്. ധര്‍മ്മം ജയിക്കും… ധര്‍മ്മമേ ജയിക്കാവു. ഇന്നു ഞായറാഴ്ച. പിതാവിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക് ശക്തി പകരാനാവട്ടെ ഇന്നത്തെ പ്രാര്‍ത്ഥന. ജയ് ഹിന്ദ്. എന്നുമാണ് കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്. അങ്ങയെ പോലെ ഉള്ള നേതാക്കളെ ആണ് ഇന്നു നാടിന് ആവശ്യം. എന്നാണ് കൂടുതൽ കമന്റുകളും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *