അർജുന് എന്തോ എവിടെയോ ഒരു പ്രശനമുണ്ട് ! കുഞ്ഞ് ജനിച്ചു കഴിഞ്ഞെങ്കിലും ഇതിനൊരു മാറ്റം വന്നാൽ മതിയാരുന്നു ! ! സൗഭാഗ്യ പറയുന്നു !!

മലയാളികളുടെ ഇഷ്ട ജോഡികളാണ് സൗഭാഗ്യവും അർജുനും. പ്രശസ്ത നർത്തകി താരകല്യാണിന്റെ മകൾ സൗഭാഗ്യ ടിക് ടോക് വീഡിയോകളിലൂടെയാണ് പ്രശസ്തയായത്. ഭർത്താവ് അർജുനും ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ മേഖലയിൽ എത്തിയിരുന്നു എങ്കിലും പിന്നീട് അതിൽ നിന്നും മാറുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവ്സസങ്ങൾക്ക് മുമ്പ് സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ് അത് ഘമഭീരമായി നടന്നിരുന്നു.

ഇപ്പോൾ കഴിഞ്ഞ ദിവസം ജിഞ്ചർ മീഡയയിൽ ചോദിച്ച് ചോദിച്ച് പോകാം എന്ന പരിപാടിയിൽ ഇവരുടെ അഭിമുഖം ഏറെ ശ്രദ്ധ നേടുകയാണ്. അതിൽ വളരെ തുറന്ന് സംസാരിക്കുന്ന അർജുനെയാണ് കാണാൻ സാധിക്കുന്നത്. ഇരുവർക്കും ഒരുപോലെയുള്ള ഇഷ്ടം എന്ന് പറയുന്നത് പെറ്റ്സുകളെ വളർത്തുന്ന കാര്യത്തിലാണ്. ഇരുവർക്കും ഇതിനോടകം എട്ട് ഡോഗുകൾ ഉണ്ടെന്നും ഇവർ പറയുന്നു, അർജുൻ എല്ലാ കാര്യങ്ങളെ വളരെ സിമ്പിളായി കാണുന്ന ആളാണ് എന്നാണ് സൗഭാഗ്യ പറയുന്നത്.

ചെറുപ്പം മുതൽ പരിചയമുള്ളവരായിരുന്നു ഇവർ, അർജുൻ താര കല്യാണിന്റെ അടുത്തുനിന്നും നൃത്തം അഭ്യസിച്ചിരുന്നു. ഇരുകുടുംബങ്ങളും നല്ല പരിചയം ഉണ്ടായിരുന്നു, സൗഭാഗ്യക്ക് മറ്റു വിവാഹ ആലോചനകൾ നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോഴായിരുന്നു എനിക്ക് തോന്നിയത്, ശെടാ, നമുക്ക് ഇത്രയും  പരിചയമുള്ള കൊച്ചിനെ വിട്ടുകളയണ്ട എന്ന്, മാത്രമല്ല രണ്ടുപേർക്കും ഒരേ ഇഷ്ടം, ഒരേ ചിന്താഗതി അങ്ങനെ ഞങ്ങൾ അതങ്ങ് ഉറപ്പിച്ചു എന്നാണ് അർജുൻ പറയുന്നത്.

ഇവർ ഇപ്പോൾ തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അർജുനെ കുറിച്ച് സൗഭാഗ്യ പറയുന്നത്, സന്തോഷം പുറത്തു കാണിക്കുന്ന ഒരാളല്ല, നമ്മൾ ഇപ്പോൾ ഒരു സന്തോഷമുള്ള കാര്യം ഓടിവന്ന് അർജുൻ ചേട്ടനോട് പറയുമ്പോൾ ആ ശരി, അത്രയേ ഉള്ളോ എന്ന ഒരു ഭാവമാണ് എന്നാണ് സൗഭാഗ്യ പറയുന്നത്, ഒരുപാട് ആഗ്രഹിച്ച് സ്വപ്നം കണ്ടാണ് അടുത്തിടെ ഒരു ബൈക്ക് വാങ്ങിയത് അപ്പോഴും മുഖത്ത് ഒരു സന്തോഷവും ഇല്ലാത്ത ഒരു ഭാഗമായിരുന്നു, അതുപോലെ ഇപ്പോൾ ഞാൻ വയറ്റിൽ കുഞ്ഞ് അനങ്ങുന്ന സമയത്ത് ചേട്ടനെ അത് കാണിക്കുമ്പോഴുവും യാതൊരു ഭാവ മാറ്റവും ഇല്ല, എന്തോ എവിടെയോ കുഴപ്പമുണ്ട് എന്നാണ് സൗഭാഗ്യ ഏറെ രസരമായി പറയുന്നത്.

പക്ഷെ അർജുൻ പറയുന്നത് നമുക്ക് സന്തോഷമുണ്ട്, പക്ഷെ എന്തുകൊണ്ടോ അത് മുഖത്ത് വരുന്നില്ല, സത്യത്തിൽ എനിക്ക് പേടിയാണ് സന്തോഷിക്കാൻ, വീട്ടിൽ ഈ മരണമൊക്കെ നടന്നതുകൊണ്ടും ഒരു വല്ലാത്ത മനസാണ് ഇപ്പോൾ (അർജുന്റെ പിതാവും സഹോദരന്റെ ഭാര്യയും അടുത്തിടെ മ രണ പെട്ടിരുന്നു). പക്ഷെ  കുഞ്ഞിനെ എന്റെ കൈയിൽ കിട്ടട്ടെ അപ്പോഴാണ് എന്റെ സന്തോഷം നിങ്ങൾ കാണാൻ പോകുന്നത് എന്നാണ് അർജുൻ പറയുന്നത്, ആ സമയത്തെങ്കിലും ഒരു എക്സ്പ്രെഷൻ വന്നാൽ മതിയായിരുന്നു, അതുകൊണ്ട് ആ സമയം ഒന്ന് വീഡിയോ എടുത്ത് വെച്ചേക്കണേ എന്ന് താൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട് എന്നാണ് സൗഭാഗ്യ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *