യു,ദ്ധ ഭൂമിയിൽ സഹായ ഹസ്തവുമായി മമ്മൂട്ടി ! ഇതാദ്യാമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍സംഘര്‍ഷബാധിതര്‍ക്ക് സഹായവുമായി എത്തുന്നത് ! കയ്യടിച്ച് ആരാധകർ !

ലോകമെങ്ങും ഇന്ന് വളരെ വിഷമ അവസ്ഥയിൽ കൂടിയാണ് കടന്ന്പോയികൊണ്ടിരിക്കുന്നത്,  റഷ്യ – യുക്രൈൻ യു,ദ്ധ,ത്തിൽ ലോകമെങ്ങും പ്രാർത്ഥനയിലാണ്, അഞ്ചു ദിവസമായി നടക്കുന്ന യു,ദ്ധ,ത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മി,സൈ,ലും ഡ്രോ,ണും ഉപയോഗിച്ചുള്ള ആ,ക്ര,മ,ണം ഇപ്പോഴും തുടരുകയാണ്. റഷ്യയെ പിന്തിരിപ്പിക്കാന്‍ അമേരിക്കയും മറ്റു സഖ്യകക്ഷികളും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. യുക്രൈന്‍ തലസ്ഥാനമായ കീവ് പൂര്‍ണമായും നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് റഷ്യ. യുക്രൈനിൽ മലയാളികൾ അടക്കുമ്മുള്ള നിരവധി വിദ്യാർഥികൾ അകപ്പെട്ടിരിക്കുകയാണ്, അതുകൊണ്ടു തന്നെ മലയാളികളും ഭീതിയിലാണ്. എംബസിയില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. സമാധാന സാഹചര്യം വരുമെന്ന് കരുതിയാണ് മിക്കവരും അവിടെ തന്നെ നിന്നത്. എന്നാല്‍ റഷ്യ ആ,ക്ര,മണം തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോക്കുകയായിരുന്നു.

മാധ്യമങ്ങളിൽ എങ്ങും സങ്കടം നൽകുന്ന വാർത്തകളാണ്, സഹായം അഭ്യർഥിക്കുന്ന വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങൾ ഏതൊരു മനുഷ്യന്റെയും ഹൃദയം ഭേദിക്കുന്ന കാഴ്ചയാണ്. ഈ സാഹചര്യത്തിൾ, യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നും അയല്‍രാജ്യമായ മൊള്‍ഡോവ വഴി പതിനായിരങ്ങളാണ് പാലായനം ചെയ്യുന്നത്. ഇപ്പോഴിതാ പാലായനം ചെയ്യുന്നവര്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മൊള്‍ഡോവ ഘടകം.

അതായത്  മൊള്‍ഡോവയിലെ മമ്മൂട്ടി ഫാന്‍സിന്റെ പ്രവര്‍ത്തകരാണ് ഇപ്പോള്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചിരിക്കുന്നത്. മൊള്‍ഡോവയില്‍ താല്‍ക്കാലിക താമസവും ഭക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സഹായങ്ങളുമാണ് പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസാണ് ഇപ്പോൾ ഈ കാര്യം അറിയിച്ചിരിക്കുകയാണ്.  ആവശ്യമുള്ളവർ ബന്ധപെടാൻ അമീന്‍ +37367452193,അനസ് +373 67412025എന്നീ നമ്പറുകളും അവർ പങ്കുവെച്ചിട്ടുണ്ട്. റഷ്യന്‍ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതു കൊണ്ട് മൊള്‍ഡോവ സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലം ആണ്.

കുറച്ച് രാഷ്ട്രയ് സംഘടനകൾ നേരത്തെ ഇത്തരം ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍ യുക്രൈന്‍ സംഘര്‍ഷബാധിതര്‍ക്ക് സഹായവുമായി എത്തുന്നത്. ജീവകാരുണ്ണ്യ പ്രവര്‍ത്തനരംഗത്ത് എന്നും സജീവമാണ് നമ്മുടെ ഏവരുടെയും അഭിമാന താരമായ മമ്മൂട്ടിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള ഫാന്‍സ് പ്രവർത്തകരും. സമൂഹ മാധ്യമങ്ങളിലും മറ്റും അദ്ദേഹത്തിന്റെ സഹായഹസ്തം വളരെ വലിയ വാർത്തയായി മാറിയിരിക്കുകയാണ്. കയ്യടിച്ച് നന്ദി പറഞ്ഞ് മറ്റു ഫാൻസുകാരും ഈ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തുണ്ട്.

ഇതിനു മുമ്പും ഇത്തരം മാതൃകാപരമായ പ്രവർത്തികൾ ചെയ്ത് നമ്മളെ വിസ്മയിപ്പിച്ചുട്ടുള്ള ആളാണ് മമ്മൂക്ക, ഇതിനുമുമ്പ് കോവിഡ് സമയത്ത് ആസ്‌ട്രേലിയയില്‍ കുടുങ്ങിപോയവരെ ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്ത് നാട്ടില്‍ എത്തിച്ചവരാണ് മമ്മൂട്ടി ഫാന്‍സ്. അതേസമയം
യുക്രൈനില്‍ നിന്ന് ഇതുവരെ റുമേനിയ, ഹംഗറി രാജ്യങ്ങള്‍ വഴി 907 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിട്ടുണ്ട്. മോള്‍ഡാവ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇന്ത്യയുടെ ശ്രമവും തുടരുകയാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *