പ്രധാനമന്ത്രിയുടെ ‘ഹര്‍ ഘര്‍ തിരംഗ’, സുരേഷ് ഗോപിക്ക് പിന്നാലെ വീടുകളിൽ പതാക ഉയർത്തി മോഹൻലാലും മമ്മൂട്ടിയും ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !

ഓരോ ഭാരതീയനും അഭിമാനം കൊള്ളുന്ന നിമിഷം, സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം രാജ്യം ഇപ്പോൾ ‘ആസാദി കാ അമൃത് മഹോത്സവ്‌’ എന്ന പേരില്‍ ആഘോഷമാക്കുകയാണ്. പ്രധാനമന്ത്രിയുടെ ഈ പരിപാടിയുടെ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയും സംഘടിപ്പിച്ചിരുന്നു, ഈ ക്യാമ്ബയിനിലൂടെ 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് വിലകൊടുത്ത് കേരളത്തിലെ മിക്ക വീടുകളിലും ഇപ്പോൾ പതാക ഉയർന്നു കഴിഞ്ഞു.

ഇതിൽ പങ്കുചേർന്ന സൂപ്പർ താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സ്മൂഹ മാധ്യമങ്ങളിൽ ഏറെശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്ബയിനിന്റെ ഭാഗമായി മമ്മൂട്ടി. താരത്തിന്റെ വസതിയില്‍ വച്ചാണ് ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. മമ്മൂട്ടിയോടൊപ്പം നിര്‍മ്മാതാവ് ആന്റൊ ജോസഫും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. സുരേഷ് ഗോപിയും മോഹന്‍ലാലും രാവിലെ പതാക ഉയര്‍ത്തിയിരുന്നു.

കൂടാതെ ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്നും ‘ഹര്‍ ഘര്‍ തിരംഗ’ രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹന്‍ലാലും അഭിമാനമെന്ന് സുരേഷ് ഗോപിയും പറഞ്ഞിരുന്നു. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിൽ പതാക ഉയര്‍ത്തിയത്. ‘ആസാദി കാ അമൃത്’ മഹോത്സവത്തില്‍ അഭിമാനത്തോടെ പങ്കെടുക്കുകയാണെന്നും രാജ്യത്ത് 365 ദിവസവും വീടുകളില്‍ ദേശീയപതാക പാറണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതുമാത്രമല്ല ഇത് ഓരോ ഭാരതീയന്റെ അഭിമാന നിമിഷം ആണെന്നും, 1999 കളില്‍ പോലും യുഎസിലെ വീടുകളിലെ ദിനചര്യയുടെ ഭാഗമായിരുന്നു ദേശീയ പതാക. അന്ന് അത് ഇന്ത്യയിലായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. അതുമാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍മാരും ഇത് ഏകോപിപ്പിക്കും.’ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി സംസ്ഥാനത്തെ രാഷ്ടീയ സാമൂഹിക പ്രവര്‍ത്തകരും മന്ത്രിമാരും അവരവരുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി.

കൂടാതെ ഇതിനൊപ്പം തന്നെ എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ എല്ലാ പ്രമുഖ താരങ്ങളും ഈ വാക്കുകൾ ഏറ്റെടുത്ത് അവരുടെ പ്രൊഫൈല്‍ ചിത്രമായി ദേശീയ പതാകയാണ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *