ഇവരെപ്പോലെ ഫ്‌ളുവന്റായി ഇംഗ്ലീഷ് സംസാരിക്കാന്‍ എത്ര പേർക്കറിയാം ! അത് അവളുടെ സ്വാതന്ത്ര്യമാണ് ! പ്രാര്‍ത്ഥന ഇന്ദ്രജിത്തിനെ വിമര്‍ശിച്ചവര്‍ക്ക് ആരാധകരുടെ മറുപടി!

ഇന്ന് മലയാളക്കരയിൽ ഏറ്റവും പ്രശസ്ത താര കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്, മക്കളും മരുമക്കളും എന്തിന് കൊച്ചുമക്കൾ പോലും ഇപ്പോൾ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്, ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മക്കളായ പ്രാർഥന ഇന്ദ്രജിത്തും, നക്ഷത്രയും ഇന്ന് ആരാധകർ ഏറെയുള്ള താര പുത്രിമാരാണ്. അതിൽ മൂത്ത മകൾ പ്രാർഥന ഒരു ഗായികയും ഡാൻസറുമാണ്, സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ സന്തോഷ നിമിഷങ്ങളും ഒപ്പം ഗാനങ്ങൾ ആലപിച്ചും രംഗത്തെത്താറുണ്ട്.പാത്തു എന്ന് വിളിക്കുന്ന പ്രാര്‍ത്ഥന ഇതിനോടകം പുരസ്‌കാരങ്ങൾ വരെ നേടിക്കഴിഞ്ഞു.

ഈ കഴിഞ്ഞ സൈമ അവാര്‍ഡ്‌സില്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് പ്രാര്‍ത്ഥനയായിരുന്നു. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ട എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. വളരെ ഹിറ്റായ ഗാനം താരത്തിന് ആരാധകരെ നേടിക്കൊടുത്തു, ബോളിവുഡില്‍ നിന്നുള്ള അവസരവും പ്രാര്‍ത്ഥനയ്ക്ക് ലഭിച്ചിരുന്നു. യൂട്യൂബ് ചാനലുമായും സജീവമാണ് പ്രാര്‍ത്ഥന. തനറെ പേരിൽ തന്നെയാണ് പ്രാർഥന വിഡിയോകൾ പോസ്റ്റ് ചെയ്യാറുള്ളത്.

എന്നാൽ താര പ്രാർഥനയെ പിന്തുണച്ച് കമന്റ് ചെയ്യുന്നവരും അതുപോലെ ചില വിമർശന കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ടാകാറുണ്ട്. എന്നാൽ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി പ്രാർഥനയുടെ ആരാധകര്‍ തന്നെ രംഗത്തെത്തിയിരുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ, മലയാളികള്‍ക്ക് ഇപ്പോഴും ഒരു പുരോഗമനവും ഇല്ലല്ലോ, ഒരു പെണ്‍കുട്ടി ഷോര്‍ട് ഡ്രസ് ഇട്ടാല്‍ ചോദിക്കും എന്താ ഡ്രസ് അലര്‍ജി ആണോന്ന്, ഇംഗ്ലീഷ് സംസാരിച്ചാല്‍ കമന്റ് ചെയ്യും. ജോസഫേ, കുട്ടിക്ക് മലയാളം അറിയില്ല എന്ന് കമന്റ് ചെയ്യുന്ന എത്ര പേര്‍ക്ക് ഇതേ പോലെ ഫ്‌ളുവന്റായി ഇംഗ്ലീഷ് സംസാരിക്കാന്‍ പറ്റുമെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അത് അവളുടെ സ്വാതന്ത്ര്യമാണ്, അതെന്താണ് എല്ലാവരും മനസ്സിലാക്കാത്തതെന്നായിരുന്നു ഒരാളുടെ ചോദ്യം.

കാശുള്ളവന്റെ മക്കൾക്ക് എന്തുമാകാം, അവർ ഓരോന്ന് കാണിക്കുന്നത്  കാണുമ്പോൾ ശെരിക്കും അസൂയ തോനുന്നു, എന്ന് ഒരാൾ അവകാശപെട്ടപ്പോൾ അത് അവരുടെ രക്ഷിതാക്കൾ അധ്വാനിച്ചിട്ടല്ലേ എന്ന് പറയുമ്പോൾ, അതെ കൂലിപ്പണിക്കാരായ എന്റെ മാതാപിതാക്കള്‍ എത്ര അധ്വാനിച്ചാലും ഇങ്ങനെ ഒന്നും എത്തില്ല, അതിന്റെ ഒരു വിഷമം പറഞ്ഞതാണ്, ശരിക്കും അസൂയ വന്നു, അല്ലാതെ അവരെ കുറ്റം പറഞ്ഞതല്ലെന്നായിരുന്നു കമന്റ് ചെയ്തയാളുടെ വിശദീകരണം. ഏതായാലും ഇതൊന്നും പ്രാർഥനയോ അവരുടെ കുടുംബത്തെയോ ബാധിക്കുന്നതല്ല.

ഇത്തരം വിമർശങ്ങൾക്ക് ആ കുടുംബം തന്നെ കാത്ത് കൊടുക്കാറില്ല എന്ന് അച്ചാമ്മയായ മല്ലിക സുകുമാരനും ഒപ്പം ചെറിയച്ഛനായ പ്രിത്വിരാജൂം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. പ്രാർത്ഥനയെ പോലെ നക്ഷത്ര എന്ന നാച്ചുവിനും ഇന്ന് ആരാധക്ക് ഏറെയാണ്, നച്ചുവിനെ കാണുമ്പോള്‍ ജ്യോതികയുടെ ഫേസ് കട്ട് ഓര്‍മ്മ വരും തുടങ്ങിയ കമന്റുകളും സജീവമാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *