പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു മുന്നിലും പലതിനും വഴങ്ങേണ്ടിവരും ! സിനിമയിൽ അവസരങ്ങൾ കുറയാൻ കാരണം മിത്രയുടെ വെളിപ്പെടുത്തൽ ശ്രദ്ധനേടുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ്  മിത്ര കുര്യൻ, ഒരുപാട് ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല എങ്കിലും ചെയ്ത ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തമിഴിലും തിളങ്ങി നിന്ന നായിക  ബോഡി ഗാർഡ് എന്ന സിദ്ധിഖിന്റെ ഹിറ്റ് ചിത്രത്തിൽ കൂടിയാണ് അതിൽ നായികയുടെ കൂട്ടുകാരിയായി എത്തിയ സേതുലക്ഷ്മി എന്ന കഥാപാത്രം നായികയോളം പ്രാധാന്യം ഉള്ള വേഷം തന്നെയായിരുന്നു.. ആ ചിത്രത്തിന്റെ വിജയം മിത്രയെയും പ്രശസ്തിയിൽ എത്തിച്ചു. പക്ഷെ അതിനു ശേഷവും പറയത്തക്ക മികച്ച വേഷങ്ങളൊന്നും താരത്തെ തേടി വന്നിരുന്നില്ല.

എന്തുകൊണ്ടാണ് സിനിമയിൽ നല്ല  അവസരങ്ങൾ ലഭിക്കാത്തത് എന്ന് തുറന്ന് പറയുകയാണ് മിത്ര, സിനിമാ മേഖലയെന്നാല്‍ അഡ്ജസ്റ്റ്മെന്റുകളുടെ ലോകമാണെന്ന് ഇതിനു മുമ്പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു മുന്നിലും പലതിനും വഴങ്ങേണ്ടിയും വരും. അതിനാല്‍ തന്നെ ധാരാളം സ്ത്രീകളാണ് ഷൂഷണം ചെയ്യപ്പെടുന്നത്’ എന്നാണ് മിത്ര പറഞ്ഞത്. ഒരുപരിധി വരെ അത് തന്നെയാണ് തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണമെന്നാണ് താരം പറയുന്നത്. ‘പലപ്പോഴും അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ താന്‍ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെയാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയത്’ എന്നുമാണ് മിത്ര പറയുന്നത്.

മിത്ര തമിഴിലും ചിത്രങ്ങൾ ചെയ്തുട്ടെങ്കിലും അതൊന്നും അത്ര വിജയകരമായിരുന്നില്ല, എന്നാൽ ബോഡി ഗാർഡിന്റെ തമിഴ് പതിപ്പിൽ സേതുലക്ഷ്മി എന്ന വേഷം ചെയ്തിരുന്നത് മിത്ര തന്നെയായിരുന്നു. അങ്ങനെ വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിനുലഭിച്ചു. നയന്‍‌താരയുടെ അടുപ്പമുള്ള ഒരു ബന്ധു കൂടിയാണ് താരം. അങ്ങനെയാണ് സിനിമയിലേക്കൊക്കെ എത്തിപ്പെടുന്നത്. ഇരുവരും ഇപ്പോഴും നല്ല കൂട്ടാണ്.

തെന്നിന്ത്യൻ താര സുന്ദരി നയൻതാര നായികയായ വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിൽ ഒരു ചെറിയ സീൻ ചെയ്തായിരുന്നു മിത്രയുടെ തുടക്കം. പിന്നട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു എങ്കിലും അതൊന്നും അത്ര വിജകരമായിരുന്നില്ല, ഗുലുമാൽ എന്ന ചിത്രത്തിൽ നായിക ആയിരുന്നു പക്ഷെ ആ ചിത്രം പൊട്ടിപോയിരുന്നു, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന മോഹൻലാൽ ചിത്രത്തിലും മിത്ര അഭിനയിച്ചു അതും അത്ര വിജയകരമായിരുന്നില്ല.

1989 ല്‍ പെരുമ്പാവൂരാണ് താരം ജനിച്ചത്. ദല്‍മാ എന്നാണ് മിത്രയുടെ യഥാര്‍ത്ഥ പേര്. ബേബിയുടെയും കുരിയന്റെയും മൂത്തമകളായി ആണ് താരം ജനിച്ചത്. താരത്തിന് ഡാനി എന്നുപേരുള്ള ഒരു ഇളയ സഹോദരനും ഉണ്ട്. ബി ബി എ ആണ് മിത്രയുടെ വിദ്യാഭ്യാസം..  വില്യം ഫ്രാന്‍സിസിനെ മിത്ര വിവാഹം ചെയ്യുന്നത് 2015 ലാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത് ഇദ്ദേഹം ഒരു മ്യൂസിക് ഡിറക്ടറാണ്. നീണ്ട നാളത്തെ പ്രണയം വീട്ടിൽ അവതരിപ്പിച്ച് അവരുടെ ഇരു കുടുംബങ്ങളുടെയും സമ്മതം വാങ്ങിയാണ് മിത്ര പള്ളിയിൽ വെച്ച്  വിവാഹിതയായത്. വിവാഹ ശേഷം അവർ സിനിയിൽ നിന്നും വിട്ടുനിന്നിരുന്നു.. അതിനു ശേഷം തമിഴ് സീരിയലിൽ താരം അഭിനയിച്ചുതുടങ്ങി, അങ്ങനെ അവിടെ കുറച്ചധികം സീരിയലുകൾ താരം ചെയ്തു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *