‘സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ഏതൊരു സ്ത്രീയും സുന്ദരിയാകും’ എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ പറയുന്നു !!

മലയാള സിനിമ പിന്നണി ഗാന രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത അതുല്യ പ്രതിഭയാണ് ഗായകൻ എം ജി ശ്രീകുമാർ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം അന്ന് എം ജി യുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നു. ഇന്നും നമ്മളിൽ പലരും കേൾക്കുന്ന ഗാനങ്ങളിൽ എം ജി യുടെ ഒരു ഗാനമെങ്കിലും ഉണ്ടാകാതിരിക്കില്ല. ഗാന രചയിതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ഇപ്പോൾ ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോകളിൽ നിറ സാന്നിധ്യമാണ്.

എം ജി യെ പോലെ തന്നെ നമുക്ക് വളരെ സുപരിചിതയായ ആളാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, മിക്ക സ്റ്റേജ് ഷോകളിലും, അവാർഡ് നിശകളിലും ശ്രീകുമാർ ഉള്ള സ്ഥലങ്ങൾ അത്രയും അദ്ദേഹത്തിന് കൂട്ടായി ലേഖയേയും കണ്ടിട്ടുണ്ട്. ആദ്യമൊക്കെ ലേഖയെ ചുറ്റി പറ്റി പല അഭിപ്രയങ്ങളും നില നിന്നിരുന്നു, വലിയ ജാഡക്കാരിയാണ്, പത്രാസുകാരിയാണ് എന്നൊക്കെ.

പക്ഷെ താരം അടുത്തിടെ ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു, അതിനു ശേഷമാണ് പ്രേക്ഷകർക്ക് മനസിലായത് ആളൊരു തമാശക്കാരിയാണെന്നുള്ളത്, ലേഖയുടെ മിക്ക വിഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ടോപ് സിംഗർ വേദിയിൽ എത്തവേ ഉണ്ടായ ചില രസകരമായ നിമിഷങ്ങൾ ആണ് വീണ്ടും വർത്തയായിരിക്കുന്നത്. ഇരുവരുടെയും പ്രണയകാലത്ത് ലേഖയ്ക്കായി പാടിക്കൊടുത്ത മനോഹര ഗാനം വീണ്ടും ഞങ്ങൾക്കായി ഒരിക്കൽ കൂടി ആലപിക്കണം എന്ന ദീപക് ദേവിന്റെയും മധു ബാലകൃഷ്ണന്റെയും അഭ്യർത്ഥന മാനിച്ചുകൊണ്ട് എംജി ഒരിക്കൽ കൂടി ആ ഗാനം ലേഖക്ക് വേണ്ടി പാടുകയുണ്ടായി. ‘ഒരു മുഖം മാത്രം കണ്ണിൽ… എന്ന മനോഹരഗാനമാണ് അദ്ദേഹം പാടിയത്. എന്നാൽ എംജി ആ പാട്ടുപാടുമ്പോൾ ലേഖയുടെ മുഖം ശ്രദ്ധിച്ചോ എന്നാണ് ദീപക് ദേവ് പറഞ്ഞത്.

കൂടാതെ എന്താണ് ലേഖയുടെ ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്നും ഏറെ രസകരമായി ദീപക് ചോദിച്ചിരുന്നു, ‘സ്നേഹിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നാണ് ലേഖ മറുപടിയായി പറഞ്ഞത്. താൻ ഒന്നും പറയാതെ, ആവിശ്യപെടാതെ തനിക്കായി വേണ്ടതൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന ആളാണ്‌ അദ്ദേഹം, കൂടാതെ എന്റെ ഭർത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ്’ എന്നും എംജിയെകുറിച്ച് ലേഖ പറയുന്നു.

തന്റെ വിവാഹ കഥയുമായി ഒരിക്കൽ എം ജി എത്തിയിരുന്നു… തങ്ങൾ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചിരുന്ന സമയത്ത് ഒരു മാഗസിനിൽ ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞ് ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോയും വെച്ചുള്ള വാർത്ത വന്നു, അന്ന് ഞങ്ങളുടെ ഈ ബന്ധം അതികം ആർക്കും അറിയില്ലായിരുന്നു, ഇത് വന്നു കഴിഞ്ഞ് അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നായിരുന്നു വിഷയം. ഏതായാലും വീട്ടിലോട്ട് പോവാന്‍ പറ്റില്ല. അവിടിപ്പോൾ ആകെ പ്രശ്നങ്ങൾ തുടങ്ങിക്കാണും, അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം പിന്നെ അവിടെ നിന്നും നേരെ കാറില്‍ മൂകാംബികയ്ക്ക് വിട്ടു. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാവരോടും അങ്ങോട്ട് വരാൻ പറഞ്ഞു, ഞങ്ങൾ എത്തിയപ്പോഴേക്കും അവരും വന്നിരുന്നു. അങ്ങനെ അവിടെയാണ് ആദ്യം ഞങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നും എം ജി ശ്രീകുമാര്‍ പറഞ്ഞിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *