25 വര്‍ഷമായി ഞങ്ങള്‍ കല്യാണം കഴിച്ചിട്ട് അതിനിടയില്‍ 18 സിനിമയിലും അഭിനയിച്ചു ! ഞങ്ങളുടെ 25ാമത്തെ വിവാഹ വാര്‍ഷികമാണ് ! സിദ്ധിഖ് പറയുന്നു !

കഴിഞ്ഞ കുറെ വര്ഷങ്ങളായി നമ്മൾ മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് ലെന. നായികയായും സഹനടിയായും ലെന സിനിമ ലോകത്ത് വളരെ സജീവമാണ്. ജയരാജ് ചിത്രമായ സ്‌നേഹത്തിലൂടെയായി അഭിനയ ജീവിതം തുടങ്ങിയ താരമാണ് ലെന. സിനിമയിലും സീരിയലുകളിലും ആല്‍ബങ്ങളിലുമൊക്കെയായി സജീവമാണ് താരം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരത്തിന്റെ പുതിയ സിനിമയാണ് ‘എ്ന്നാലും എന്റെ അളിയാ’. സിദ്ദിഖിന്റെ നായികയായിട്ടാണ് ലെന സിനിമ ജീവിതം തുടങ്ങിയത്. സ്നേഹത്തിൽ ലെനയുടെ നായകൻ സിദ്ദിഖ് ആയിരുന്നു.

ഇപ്പോഴതാ ഈ പുതിയ ചിത്രത്തിലും സിദ്ദിഖിന്റെ നായികയായിട്ടാണ് ലെന എത്തുന്നത്. ആദ്യ സിനിമ മുതല്‍ സിദ്ദിഖിനൊപ്പം അഭിനയിച്ച് തുടങ്ങിയതാണ്. 25 വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ഞങ്ങളൊന്നിച്ചുള്ള 18ാമത്തെ സിനിമയാണിതെന്നായിരുന്നു ലെന പറഞ്ഞത്. ഇപ്പോഴിതാ ഇവർ ഇരുവരും പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഞാൻ സിനിമ ലോകത്ത് എത്തിയിട്ട്  സിനിമയിലെത്തിയിട്ട് 25 വര്‍ഷമായി എന്റെ കരിയറിന്റെ ആദ്യ പത്ത് വര്ഷം ഞാൻ ദുഖപുത്രിയായിരുന്നു. പിന്നെയുള്ള 10 വര്‍ഷം ബോള്‍ഡ് ലേഡിയായി. ഇനിയുള്ള 10 വര്‍ഷം എങ്ങനെയാകുമെന്ന് നമുക്ക് നോക്കി അറിയാം. . ഇപ്പോഴും സജീവമായി നില്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. നല്ല സ്റ്റാര്‍ കാസ്റ്റും പ്രൊഡക്ഷന്‍ ടീമിനുമൊപ്പമായി നില്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ജീവിതത്തിലെ മഹാഭാഗ്യമായാണ് ഞാന്‍ ഇതിനെ ഞാൻ കാണുന്നത്.

ഞാൻ ലെവന്‍ത് സ്റ്റാന്‍ഡേര്‍ഡിൽ പഠിക്കുന്ന സമയത്താണ് എന്റെ ആദ്യ സിനിമ സ്നേഹം.  സിദ്ദിക്കയുടെ കൂടെയാണ് അഭിനയിച്ചത്. കല്യാണം കഴിക്കുന്നൊരു രംഗമുണ്ട്, ആ സമയത്ത് അന്ന് സിദ്ദിഖ് ഇക്ക എന്നോട് പറഞ്ഞിരുന്നു, ഇപ്പോ ഈ താലി ഞാന്‍ മൂന്ന് കെട്ട് കെട്ടിയാല്‍ ഇനിയുള്ള സിനിമകളിലെല്ലാം എന്റെ ഭാര്യയായി അഭിനയിക്കേണ്ടി വരുമെന്ന്.. ഞാൻ സത്യത്തിൽ അത് കേട്ട് ചെറുതായിട്ട് പേടിച്ച് പോയിരുന്നു.

എന്നാൽ അതിനു ശേഷം അതുപോലെയാണ് സംഭവിച്ചതും. അതിന് ശേഷം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ വന്നപ്പോള്‍ അതില്‍ ഞാന്‍ സിദ്ദിക്കയുടെ ഭാര്യയായിരുന്നു. അങ്ങനെ ഒരുപാട് സിനിമകൾ. അങ്ങനെയങ്ങനെ ഞങ്ങൾ ഇപ്പോള്‍ 18 സിനിമയിലായി. 18 എന്റെ ലക്കി നമ്പറാണ്. അതുപോലെ എന്റെ കരിയര്‍ നോക്കുകയാണെങ്കില്‍ എന്റെ ഏറ്റവും നല്ല ചില ക്യാരക്ടര്‍ സിദ്ദിക്കയുടെ കൂടെയാണ്. റ്റു ഹരിഹര്‍ നഗര്‍, ഗോസ്റ്റ് ഹൗസ് ഇന്‍, വെള്ളിമൂങ്ങ, അങ്ങനെ ഒരുപാട് സിനിമകൾ എന്ന് ലെന പറയുമ്പോൾ സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ.

ആദ്യ സിനിമയില്‍ എന്റെ ഭാര്യയി അഭിനയിച്ചു.  ഇപ്പോഴിതാ  25 വര്‍ഷത്തിന് ശേഷം ഈ സിനിമയിലും  എന്റെ ഭാര്യയായി അഭിനയിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇത്  ഞങ്ങളുടെ 25ാമത്തെ വിവാഹ വാര്‍ഷികമാണ്. എല്ലാവരും ആഘോഷിക്കേണ്ട കാര്യമാണ്. കല്യാണം കഴിച്ച് കുടുംബമായി താമസിക്കുന്നയാള്‍ ഇതേക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ അതിന് നല്ല സുഖമുണ്ട് കേള്‍ക്കാന്‍. അതിന് പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. 25 വര്‍ഷമായി ഞങ്ങള്‍ കല്യാണം കഴിച്ചിട്ട് അതിനിടയില്‍ 18 സിനിമയിലും അഭിനയിച്ചെന്നായിരുന്നു സിദ്ദിഖ് പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *