
അമ്മ രണ്ടാമത് വിവാഹം കഴിച്ചത് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല ! ഞാനും എന്റെ അമ്മയും തമ്മിൽ കുറച്ച് അകൽച്ച ഉണ്ടായിരുന്നു ! ലിജിമോൾ പറയുന്നു
മലയാളത്തിൽ ഒന്നിലധികം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ജയിഭീം എന്ന ഒരൊറ്റ സിനിമ കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ ആളാണ് നടി ലിജിമോൾ. ഇപ്പോഴിതാ തന്റെ അമ്മ രണ്ടാമത് വിവാഹം ചെയ്തു. കുട്ടിക്കാലത്ത് ജീവിതത്തിലുണ്ടായ ഈ മാറ്റങ്ങളെക്കുറിച്ചാണ് ലിജോമോൾ ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിച്ചത്. ലിജിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒന്നര വയസുള്ളപ്പോൾ എന്റെ അച്ഛൻ മരിച്ചതാണ്.
ആ സമയത്ത് അമ്മ എന്റെ അനിയത്തിയെ മൂന്ന് മാസം ഗർഭിണിയായിരുന്നു. എന്റെ ലെെഫിൽ അച്ഛൻ എന്ന് പറയുന്ന ആൾ ഉണ്ടായിട്ടില്ല. പത്ത് വയസ് വരെ അങ്ങനെ തന്നെയാണ് പോയത്. പിന്നീടാണ് ഇച്ചാച്ഛൻ വരുന്നത്. രണ്ടാനച്ഛൻ എന്ന് പറയാൻ താൽപര്യമില്ല. അനിയത്തിക്ക് അന്ന് എട്ട് വയസാണ്. ആ സമയത്ത് അമ്മയുടെ രണ്ടാം വിവാഹം ഉൾക്കാെള്ളാൻ എനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. അതിന് മുമ്പേ ഞാനും എന്റെ അമ്മയും തമ്മിൽ കുറച്ച് അകൽച്ചയുണ്ട്.
അമ്മ അങ്ങനെ സ്നേഹം വലുതായി പ്രകടിപ്പിക്കുന്ന ആളല്ല, ഞാൻ വല്യമ്മച്ചിയുടെ കൂടെയാണ് ഉറങ്ങിയിരുന്നത്. സ്കൂൾ വിട്ട് വന്ന് പഠിപ്പിക്കുന്നത് അമ്മയാണ്. പക്ഷെ ഉറങ്ങുന്നത് വല്ല്യമ്മച്ചിയുടെ കൂടെയാണ്. ചാച്ചൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ഞങ്ങൾ ആ വീട്ടിൽ നിന്നും മാറുന്നത്. അമ്മ ട്രാൻസ്ഫർ വാങ്ങി പുതിയൊരു സ്ഥലത്തേക്ക് വന്നു. അമ്മ രണ്ടാമത് വിവാഹം ചെയ്തതിൽ എന്റെ അച്ഛന്റെ കുടുംബത്തിൽ കുറേ പേർക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. കസിൻസും ആന്റിയും അങ്കിളുമൊന്നും മിണ്ടില്ല. വെക്കേഷൻ സമയത്ത് എവിടെയും പോകില്ല.

ഞങ്ങൾ അത്രയും കാലം ക്ലോസായിരുന്ന ചേട്ടായിമാരും ചേച്ചിമാരും ആരും ഞങ്ങളോട് മിണ്ടുന്നില്ല. അങ്ങനെ കുറേ കാര്യങ്ങൾ കൊണ്ട് ആ മാറ്റം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. ടീനേജ് കാലത്ത് അമ്മയോട് എന്തെങ്കിലും പങ്കുവെക്കാൻ ബുദ്ധിമുട്ടായി തുടങ്ങി. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ചാച്ചൻ അറിയുമെന്ന ചിന്ത. അമ്മ തിരക്കിലായിരുന്നു. സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ആഗ്രഹിച്ച രീതിയിൽ ആയിരുന്നില്ല. അമ്മ ഞങ്ങളെ തിരിഞ്ഞ് നോക്കിയില്ല എന്നല്ല. പക്ഷെ ഞാൻ ആഗ്രഹിച്ച രീതിയിലുള്ള സപ്പോർട്ട് കിട്ടിയിരുന്നില്ല. അങ്ങനെ കുറച്ച് പ്രശ്നങ്ങൾ ഞങ്ങളുടെ ഇടയിൽ പറയാതെ ഉണ്ടായിട്ടുണ്ട്. ഈയടുത്ത് ഒരു സിനിമ ചെയ്തപ്പോഴാണ് ഓപ്പൺ കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം മനസിലാക്കിയത്. എന്റെ ജീവിതത്തിൽ അതുണ്ടായിട്ടില്ല.
പിന്നെ ഞാൻ ഡിഗ്രിയൊക്കെ ആയപ്പോഴാണ് അവരുടെ ഭാഗത്തുനിന്നുകൂടി ചിന്തിച്ചുനോക്കിയത്., അവർക്ക് വേറെ കുട്ടികൾ വേണ്ടെന്ന് അവർ തീരുമാനിച്ചിരുന്നു. അമ്മ എന്തുകൊണ്ട് രണ്ടാമത് വിവാഹം ചെയ്തു, എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട് എന്നെല്ലാം മനസിലാക്കി. ഇച്ഛാച്ചനെയും അമ്മയെയും ഇപ്പോൾ മനസിലാക്കാനാകുന്നു എന്നും ലിജിമോൾ പറയുന്നു.
Leave a Reply