63 മത് ജന്മദിനത്തിന്റെ നിറവിൽ താരരാജാവ് ! പെട്ടി ചുമക്കുന്ന, പാചകം ചെയ്യുന്ന, തുണി ഇസ്തിരി ഇടുന്ന ഒരു മോഹൻലാൽ ഉണ്ട് ! ലിസ്സി പറയുന്നു !

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ എന്ന് സ്നേഹത്തോടെ ഏവരും വിളിക്കുന്ന മോഹൻലാൽ. ഇന്ന് അദ്ദേഹത്തിന്റെ 63 മത് ജന്മദിനമാണ്. ലോകമെങ്ങുമുള്ള മലയാളികൾ അദ്ദേഹത്തിന് ജന്മദിന ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ ലാലേട്ടനെ കുറിച്ച് നടിയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും കൂടിയായ ലിസ്സി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അവരുടെ ആ വാക്കുകൾ ഇങ്ങനെ, എനിക്ക് പറയാനുള്ളത് സൂപ്പർ സ്റ്റാർ മോഹന്ലാലിനെകുറിച്ചല്ല ,മറിച്ച് വീട്ടിലെ സാധാരക്കാനരനായ ഒരു മനുഷ്യനെപ്പറ്റിയാണ്, എന്ന് പറഞ്ഞാണ് ലിസ്സി പറഞ്ഞു തുടങ്ങുന്നത്… വളരെ കുറച്ച് മലയാള സിനിമകളിലേ ഞാനഭിനയിച്ചിട്ടുള്ളൂ എങ്കിലും  അതിൽ കൂടുതൽ തവണയും ലാലേട്ടന്റെ നായികയായിട്ടായിരുന്നു… ആ കംഫർട്ട് ലെവൽ അന്നും ഇന്നും അതുപോലെതന്നെ ഉണ്ടെന്നും കൂടാതെ  അദ്ദേഹത്തിന്റെയത്ര ക്ഷമ മറ്റാരിലും ഞാൻ കണ്ടിട്ടില്ല എന്നും ലിസി പറയുന്നു..

ഒപ്പം അഭിനയിക്കുന്നവർ എന്തെങ്കിലും തെറ്റ് വരുത്തിയാലും ഒരു മടിയുമില്ലാതെ അദ്ദേഹം എത്ര റീടേക്ക് എടുക്കാനും ഒരു മടിയും കാണിക്കില്ല. അതുമാത്രമല്ല, വളരെ ക്ഷമയോടെ അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം, ആ സമയത്തൊക്കെ വളരെ സന്തോഷത്തോടെ സഹകരിക്കുന്ന ലാലേട്ടനെയാണ് ഞാൻ പലപ്പോഴും കണ്ടിട്ടുള്ളത്. കൂടാതെ പലപ്പോഴും നൃത്ത രംഗങ്ങളൊക്കെ  ഷൂട്ട് ചെയ്യുന്നത് കൂടുതലും നട്ടുച്ചയ്ക്കായിരിക്കും. എന്നാലും ഒരു പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെനിൽക്കുന്ന ആളാണ് അദ്ദേഹം എന്നും ലിസ്സി പറയുന്നു.

അദ്ദേഹത്തിന്റെ കുടുംബവുമായി എനിക്ക് വളരെ നല്ല അടുപ്പമാണ്, അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. ഞങ്ങളുടെ കുടുംബങ്ങൾ ഇന്നും ഇടയ്ക്കിടെ പരസ്പരം കാണാറുണ്ട്. രണ്ട് കുടുംബങ്ങളും ചേർന്ന് ഷൂട്ടിങ്ങിനും അവധിക്കാലത്തുമായി ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. ലാലേട്ടൻ ഷൂട്ടിങ്ങ് തിരക്കിലാകുമ്പോൾ ഞാനും സുചിത്രയേയും മക്കളെയുംകൂട്ടി ഞങ്ങൾ യാത്രകൾ നടത്തും. ഞങളുടെ മക്കളും തമ്മിലും അതുപോലെതന്നെ വളരെ നല്ല ബന്ധമാണ് ഉള്ളത്.. ആ ഓർമ്മകൾ ഒക്കെ ഇപ്പോഴും മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കുന്നു എന്നാണ് ലിസ്സി പറയുന്നത്… കുടുംബത്തോടുള്ള അദ്ദേഹത്തിറെ കരുതലും സ്നേഹവും കാണുമ്പോൾ പലപ്പോഴും അസൂയ തോന്നാറുണ്ടനെനും ലിസി പറയുന്നു…

ഇത്രയും വലിയ താര പദവി അദ്ദേഹത്തെ വ്യക്തിപരമായി ബാധിച്ചിട്ടില്ല, കുടുംബത്തോടൊപ്പമുള്ള യാത്രകലയിൽ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം ഒരിക്കലും പെരുമാറിയിട്ടില്ല, ആ നേരങ്ങളിൽ അദ്ദേഹം സുചിത്രയുടെ ഭർത്താവും മക്കളുടെ അച്ഛനും നല്ലൊരു സുഹൃത്തും മാത്രമായിരിക്കും അവിടെ മോഹൻലാൽ എന്ന നടന്നില്ല എന്നും ലിസ്സി പറയുന്നു, ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തിരിയിടാനും പെട്ടിചുമക്കാനുമൊന്നും ലാലേട്ടന് ഒരു മടിയുമില്ല.

യാത്രയിൽ കുട്ടികൾ എല്ലാവരും കൂടി ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ ഇറങ്ങുമ്പോൾ ധാരാളം പെട്ടികളൂം ബാഗുകളും ഉണ്ടാകും ഒരു മടിയുമില്ലാതെ അതെല്ലാം വാരികൊണ്ടു നടക്കുന്നത് ലാലേട്ടനായിരിക്കും അപ്പോഴെല്ലാം ഞങൾ തമാശക്ക് പറയും മലയാളത്തിന്റെ സൂപ്പർതാരത്തെയാണ് നിങ്ങൾ പെട്ടി ചുമപ്പിക്കുന്നതെന്ന്… അത്ര സിംപിളായ മനുഷ്യനാണ് അദ്ദേഹം… കൂടാതെ അദ്ദേഹമൊരു കൈപുണ്യമുള്ള നല്ലൊരു പാചകക്കാരനും കൂടിയാണ്, എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ലന്നും ലിസ്സി പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *