പാവങ്ങളാ മോനേ.. അവരു വന്നു ചോദിക്കുമ്പോ ഇക്ക എങ്ങനെയാ കൊടുക്കാണ്ടിരിക്ക്യാ, ഇക്ക ഇനി സമ്പാദിച്ചിട്ട് പോകുമ്പൊ കൊണ്ടുപോവ്വാ !

മലയാള സിനിമക്ക് മറക്കാൻ കഴിയാത്ത ഒരു അഭിനേതാവാണ് നടൻ ബഹദൂർ. മലയാള സിനിമയിൽ അടൂർ ഭാസിയുമായി ചേർന്ന് സിനിമയിൽ ഒരു ഹാസ്യ തരം‌ഗം തന്നെ ബഹദൂർ സൃഷ്ടിച്ചു. നാടക വേദികളിൽ നിന്നുമാണ് ബഹദൂർ സിനിമ രംഗത്തെത്തിയത്. ഒരുപാട് ജീവിത ദുരിതങ്ങൾ അനുഭവിച്ചു വളർന്ന അദ്ദേഹം ഉപജീവനത്തിനായി ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്. ഒരു ബന്ധു വഴി നടൻ തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുക്കുന്നത്. ശേഷം ഒരുപാട് സിനിമകൾ ഹാസ്യനടനായി അദ്ദേഹം നിറഞ്ഞാടുകയായിരുന്നു.

അവസാനമായി അഭിനയിച്ചും ഇന്നും നമ്മുടെ ഉള്ളിൽ ഒരു  നോവായി നിലനിൽക്കുന്ന കഥാപാത്രവുമാണ് ലോഹിതദാസ് സംവിധാനം ചെയ്ത  ‘ജോക്കർ’ എന്ന സിനിമയിലെ അബൂക്ക എന്ന കഥാപാത്രം. ഇന്നും ആ കഥാപാത്രം നമ്മുടെ ഉള്ളിൽ നിന്നും മാഞ്ഞിട്ടില്ല,  ലോഹിതദാസ് ഈ ചിത്രത്തിലെ  ബഹദൂറിക്കയെ കുറിച്ചുള്ള തന്റെ  ഓർമ്മകൾ അദ്ദേഹം  തന്റെ ആത്മകഥാംശമുള്ള ‘കാഴ്ചവട്ടം’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ടായിരുന്നു. ജോക്കറിന്റെ ഷൂട്ടിങ്ങിനിടയിൽ തങ്ങൾ തമ്മിൽ ഉണ്ടായ ചില പിണക്കങ്ങൾ കുറിച്ചുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ലോഹിയുടെ വാക്കുകൾ ഇങ്ങനെ, ജോക്കര്‍ ഷൂട്ടിങ്ങിന്റെ സമയത്ത് പത്തിരുപത് ദിവസത്തോളം ബഹദൂറിക്ക തനിക്കൊപ്പമായിരുന്നു. ആ സമയത്ത് ബഹദൂറിക്കക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഞാൻ അദ്ദേഹം മ,ദ്യ,പി,ക്കരുതെന്ന് കർശന നിര്‍ദേശം നല്‍കിയിരുന്നു. രാവിലെയും വൈകിട്ടും ഞാൻ അദ്ദേഹത്തെ പോയി കാണും, ആ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ പറയും. ‘ഇല്ല മോനെ, ഇക്ക തൊട്ടിട്ടില്ല’ വല്ലപ്പോഴും ഒരു പെഗ്ഗ് കഴിക്കാന്‍ ഞാന്‍ അനുവദിച്ചിരുന്നു. അതും രാവിലെ ചിലപ്പോള്‍ എന്റെ മുറിയില്‍ വന്നു ചോദിക്കും.

അതിനിടയിൽ ബഹദൂറിക്കയെ കാണാൻ വരുന്ന പരിചയക്കാർക്ക് അദ്ദേഹം നിർമ്മാതാവിന്റെ കയ്യിൽ നിന്നും രണ്ടായിരവും, മൂവായിരവും വാങ്ങി കൊടുക്കുന്നുണ്ട് എന്ന് ഞാനറിഞ്ഞു, അങ്ങനെ ഞാൻ നിര്‍മാതാവിനോട് പറഞ്ഞു. ബഹദൂറിക്ക സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായതിനാല്‍ കൊടുക്കാനുള്ള പണം ഷൂട്ടിങ് കഴിഞ്ഞുപോവുമ്പോള്‍ ഡ്രാഫ്റ്റ് എടുത്ത് കൊടുത്താല്‍ മതിയെന്ന്. ഇത് ബഹദൂറിക്കയെ വല്ലാതെ ചൊടിപ്പിച്ചു, അന്ന് രാത്രി അദ്ദേഹം നന്നായി മദ്യപിച്ച ശേഷം തന്റെ അടുത്തേക്ക് വന്ന് ദേഷ്യപ്പെട്ടെന്നും ലോഹിതദാസ് പറയുന്നു.

അന്ന് രാത്രി ഞാൻ ഷൂട്ടിങ് കഴിഞ്ഞു ഞാന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ  മുഖം അത്ര പന്തിയല്ല. മുഖത്തേക്ക്  ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ധിക്കാരത്തോടെ പറഞ്ഞു. ആ ഞാൻ ‘അടിച്ചിട്ടുണ്ട്. മൂന്നാലെണ്ണം അടിച്ചിട്ടുണ്ട്. ആരും എന്നെ പഠിപ്പിക്കണ്ട. ഞാന്‍ ജോലി ചെയ്യുന്ന പണം ഞാന്‍ എനിക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും. അതിലാരും ഇടപെടണ്ട. എനിക്കത് കേട്ടപ്പോൾ വലിയ വിഷമം തോന്നി. പിറ്റേന്ന് രാവിലെ അദ്ദേഹം എന്റെ മുറിയിൽ വന്നു, മുഖത്തുനിന്ന് ആ ധിക്കാരഭാവം മാറിയിരിക്കുന്നു പകരം ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ മുഖമായിരുന്നു, എന്നിട്ട് എന്നോട് പറഞ്ഞു…

‘പാവങ്ങളാ മോനേ.. അവരു വന്നു ചോദിക്കുമ്പോ ഇക്ക എങ്ങിന്യാ കൊടുക്കാണ്ടിരിക്ക്യാ.. ഉണ്ടായിട്ടു കൊടുത്തില്ലെങ്കി ഇക്കയ്ക്ക് മനസ്സിനു സമാധാനമുണ്ടാവില്ല, അപ്പോൾ ഞാൻ പറഞ്ഞു കിട്ടുമെന്നറിയാവുന്നതുകൊണ്ട് ഓരോരുത്തര്‍ സൂത്രം പറഞ്ഞു വരികയാണ്,’ അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ‘കൊണ്ടുപോട്ടെ മോനേ.. ഇക്ക ഇനി സമ്പാദിച്ചിട്ട് പോകുമ്പൊ കൊണ്ടുപോവ്വാ…. എന്ന് എനിക്കുത്തരമില്ല .. എന്നും ലോഹി കുറിച്ചിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *