ആ വലിയ സ്വപ്നം സാധിക്കാതെയാണ് അച്ഛൻ യാത്രയായത് ! അച്ഛന്റെ സിനിമകളിൽ ചിലത് കൈവിട്ട് പോയിട്ടുണ്ട് !

ലോഹിതദാസ് എന്ന പ്രതിഭ. മലയാളികളെ സിനിമ കാണാൻ പഠിപ്പിച്ച കലാകാരൻ. അദ്ദേഹം ഒരു ദീർഹ വീക്ഷണമുള്ള ആളായിരുന്നു കാരണം അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു തന്നെ ലോകം വിലയിരുത്താൻ പോകുന്നത് എന്റെ അഭാവത്തിൽ ആയിരിക്കുമെന്ന്. ആ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് എന്ന് കാലം തെളിയിച്ചുതന്നു. മക്കളായ ഹരികൃഷ്ണനും വിജയ് ശങ്കറും അച്ഛൻ എന്ന നിലയിലുപരി, ഒരു തിരകഥാകൃത്തിന്റെ  പല തരത്തിലുള്ള ഭാവവ്യത്യാസങ്ങൾ നേരിൽ കണ്ടവരാണ്. ആ അനുഭവങ്ങൾ അവർ പങ്കുവെക്കുകയാണ്.

ഞങ്ങളുട ചെറുപ്പകാലത്ത് അച്ഛനെ ഞങ്ങൾക്ക് അതികം കാണാൻ കിട്ടിയിരുന്നില്ല ഒരു വർഷം   തന്നെ അഞ്ചും ആറും സിനിമകൾ അദ്യേഹം ചെയ്തിരുന്നു. അച്ഛന്റെ  കഥാപാത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാൽ അത് കിരീടത്തിലെ സേതുമാധവനും, തനിയാവർത്തനത്തിലെ ബാലൻ മാഷുമാണ്. കൂടാതെ അമരത്തിലെ അച്ചു, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ, കമലദളത്തിലെ നന്ദ ഗോപനും.. ഇതെല്ലം പ്രേക്ഷകർക്ക് ഒരുപാട്  നൊമ്പരം നൽകിയ കഥാപാത്രങ്ങളാണ്. അച്ഛന്റെ ചില കഥാപത്രങ്ങൾ അദ്ദേഹത്തിന്റെ വിയോഗം വരെ വേട്ടയാടിയിട്ടുണ്ട്. ഈ കിരീടവും തനിയാവർത്തനവുമെല്ലാം.. ഇതെല്ലാം അച്ഛന് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചിരുന്നത്, കാരണം സേതുമാധവനോട് ചെയ്‌തത്‌ വലിയ ക്രൂരതയായിപ്പോയി, അയാളുടെ കുടുംബം തകർത്തു,  സ്വപ്നങ്ങൾ തകർത്തു. ഒരു മനുഷ്യനോട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തു, ആ കുറ്റബോധം അച്ഛന് ഒരുപാടുണ്ടായിരുന്നു.

അതുപോലെ തന്നെ അച്ഛനെ വേട്ടയാടിയ മറ്റൊരു കഥാപാത്രമായിരുന്നു തനിയാവർത്തനത്തിലെ ബാലൻ മാഷ്.  ഈ കഥാപാത്രങ്ങൾ പലപ്പോഴും അച്ഛന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. നല്ല മൂഡിൽ ഇരിക്കുമ്പോൾ പോലും, അച്ഛൻ അത് ഓർത്ത് കരയുമായിരുന്നു.  ഒരിക്കൽ ഓണത്തിന് ഞങ്ങൾ എല്ലാവരും ഭക്ഷണമൊക്കെ കഴിഞ്ഞ് ഇരുന്ന നേരത്ത് അച്ഛൻ അൽപ്പം ഓവർ ആയിരുന്നു, അപ്പോൾ പെട്ടന്ന് അച്ഛന് തനിയാവർത്തനത്തിലെ ബാലൻ മാഷിനെ ഓർമ വന്നു, അതു പറഞ്ഞ് ഒരുപാട് വിഷമിച്ചു.

അച്ഛന്റെ ഹിറ്റ് ചിത്രമായ കന്മദത്തിലെ ഒരു രംഗത്തിനെതിരെ അന്ന് വലിയ വിമർശനം ഉയർനിന്നിരുന്നു, ഭാനുമതിയെ വിശ്വനാഥൻ ചുംബിക്കുന്ന ഒരു രംഗം, അതിലെന്താണ് അവർക്ക് തെറ്റായി തോന്നിയത് എനിക്ക്  ഇപ്പോഴും മനസിലാകുന്നില്ല, അതുപോലെ അന്ന് കന്മദത്തിൽ ആദ്യം ആലോചിച്ചത് നടി ആനിയെ ആയിരുന്നു, പക്ഷെ പിന്നീട് അദ്ദേഹം പറഞ്ഞു അത്ര സൗന്ദര്യവും നിറവും ഉള്ള കുട്ടി വേണ്ട എന്ന്, പിന്നീടാണ് അത് മഞ്ജുവിലേക്ക് എത്തുന്നത്.    കൂടാതെ അച്ഛന്റെ സിനിമകളിൽ ചിലത് കൈവിട്ട് പോയിട്ടുണ്ട്. നിവേദ്യം, ചക്കരമുത്ത് ഇതൊക്കെ അച്ചന്റെ സിനിമകളിൽ പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നൊക്കെ അന്ന് കേട്ടിരുന്നു.

പിന്നെ വലിയൊരു സ്വപ്നം സഭലമാകാതെയാണ് അച്ഛൻ യാത്രയായത്. മോഹൻലാലിനെ നായകനാക്കി ഭീഷ്മർ എന്ന ചിത്രം ഒരുക്കാനിരിക്കുമ്പോഴാണ്. അത്  നടക്കാതെ പോയ അച്ഛന്റെ വലിയൊരു സ്വപ്നമാണ്. അമ്മയും അച്ഛനും തമ്മിലുള്ള സ്നേഹബന്ധം അത് അതി തീവ്രമായിരുന്നു, അമ്മ എപ്പോഴും പ്രാധാന്യം നൽകിയത് അച്ചനിലെ എഴുത്തുകാരനാണ്, മറ്റൊരു ടെൻഷനും അച്ഛന് കൊടുത്തിരുന്നില്ല.. അച്ഛനെ അദ്ദേഹത്തിന്റെ സ്വാതന്ത്യത്തിന് വിട്ടിരുന്നു. അങ്ങനെ ചെയ്താൽ മാത്രമേ നല്ല സൃഷ്ട്ടികൾ ഉണ്ടാകുമായിരുന്നുള്ളു. അമ്മയായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ നട്ടെല്ല്. അച്ചനോട്  എല്ലാ കാര്യത്തിലും അമ്മക്ക് ഒരുപാട് കരുതലായിരുന്നു, ഇപ്പോൾ അതെ കരുതലാണ് ഞങ്ങളോടും, അമ്മയാണ് ഞങ്ങല്കും അച്ഛനും വളരാനുള്ള മണ്ണായി ഉറച്ച് നിന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *