ആ കഥാപാത്രത്തിന് ആനിയുടെ അത്ര സൗന്ദര്യമുള്ള കുട്ടി വേണ്ട ! മഞ്ജു വാര്യർ മതി ! അന്ന് ലോഹിതദാസ് അത് തീരുമാനിക്കുക ആയിരുന്നു ! സിദ്ധു ലോഹിതദാസ് പറയുന്നു !

ലോഹിതദാസ് എന്ന പ്രതിഭയുടെ ഒരു അഭാവം മലയാള സിനിമക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്.  കാലങ്ങൾ എത്ര താണ്ടിയാലും അദ്ദേഹത്തിന്റെ കലാ സൃഷ്ട്ടികൾ അങ്ങനെ തന്നെ നിലനിൽക്കും, ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനാണ്. സംവിധായകൻ തിരക്കഥാകൃത്ത് എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച അദ്ദേഹം അകാലത്തിൽ നമ്മെ വിട്ടു പിരിയുകയായിരുന്നു.

അദ്ദേത്തിന്റെ കലാജീവിതം പോലെ ധന്യമായിരുന്നു അദ്യേഹത്തിന്റെ കുടുംബ ജീവിതവും. ഒരു ഭർത്താവിനെ ഇത്രയും അധികം മനസ്സിലാക്കിയിട്ടുള്ള മറ്റൊരു ആൾ വേറെ ഉണ്ടാകില്ല അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ഭാര്യ സിന്ധു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ചലങ്ങൾപോലും സിന്ധുവിന് അടുത്തറിയാമായിരുന്നു, അത്തരത്തിൽ സിന്ധു ലോഹിതദാസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. സിന്ധുവിന്റെ വാക്കുകൾ. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ തീരുമാനിച്ചത്.

അതുപോലെ ഇന്ന് നമ്മൾ കാണുന്ന പല പ്രമുഖ താരങ്ങളുടെയും വളർച്ചയിൽ ലോഹിതദാസ് എന്ന സംവിധയകന്റെ പങ്ക് അത് വളരെ വലുതാണ്. അതിൽ ഒരാളാണ് മഞ്ജു വാര്യർ. മഞ്ജുവിനെ ജെകാരിയാറിലെ മികച്ച ചിത്രങ്ങൾ ലഭിക്കാൻ ഇടയായത് ലോഹിതദാസ് എന്ന സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചിരുന്നു. അത്തരത്തിൽ മഞ്ജു വാര്യർ എന്ന അഭിനേത്രിക്ക് മലയാള സിനിമയിൽ വളരെ വലിയൊരു സ്ഥാനം കൊടുത്ത ചിത്രങ്ങളിൽ ഒന്നായിരുന്നു സല്ലാപം. എന്നാൽ ഈ ചിത്രത്തിൽ ആദ്യം നായികയ്യായി പരിഗണിച്ചത് നടി ആനിയെ ആയിരുന്നു, പക്ഷെ പിന്നീട് ആണ് ആ വേഷം മഞ്ജുവിലേക്കെത്തിയതെന്നും സിന്ധു വിശദീകരിക്കുന്നു. ‘

ഒരു നടിയുടെ  ഭാവി തീരുമാനിക്കുന്നത് സിനിമയിലേക്കുള്ള  ആ  നടിയുടെ  രംഗപ്രവേശമാണ്  . സല്ലാപത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി’. അങ്ങനെയാണ് ചിത്രം മഞ്ജുവിലേക്കെത്തുന്നത്.അതുപോലെ തന്നെ അദ്ദേഹത്തിന്റെ മറ്റൊരു തീരുമാനമായിരുന്നു തൂവൽ കൊട്ടാരം എന്ന ചിത്രത്തിലും മഞ്ജു തന്നെ അഭിനയിക്കണം എന്നത്. അതുപോലെ തന്നെ മഞ്ജു എന്നും വളരെ  ബഹുമാനുമുള്ള കുട്ടിയായിരുന്നു. ഒരു നടിയെ നമ്മള്‍ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനമെന്നും സിന്ധു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *