അങ്ങനെ സംഭവിച്ചാൽ സുരേഷ് ഗോപി തൃശൂരിൽ തോൽക്കുമൊ എന്ന ഭയമുണ്ട് ! ജയിച്ചാൽ തൃശൂരിന്റെ മുഖച്ഛായ തന്നെ അദ്ദേഹം മാറ്റും ! മേജർ രവി !
മുൻ ഇന്ത്യൻ ആർമി ഓഫീസറും നടനും സംവിധായകനും ഇപ്പോൾ ബിജെപി നേതാവുമായ മേജർ രവി സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി സിനിമ പ്രതിഫലം വലിയ രീതിയിൽ വാങ്ങിക്കുന്നുവെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ വാങ്ങിക്കുന്ന പൈസയുടെ പകുതിയും തന്റെ മകളുടെ പേരിലുള്ള ചാരിറ്റി അസോസിയേഷന് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. പല സമയത്തും സർക്കാർ ഫണ്ട് മതിയാകാതെ വന്നപ്പോള്‍ തന്റെ സ്വന്തം കയ്യിൽ നിന്നും അദ്ദേഹം ചിലവഴിച്ചിട്ടുണ്ടെന്നും കൌമുദി ടിവിയുടെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മേജർ രവി പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, അദ്ദേഹം പദവി മോഹിച്ചല്ല മനുഷ്യരെ അകമഴിഞ്ഞ് സഹായിക്കുന്നത്. അദ്ദേഹം കൂടുതലും സഹായിച്ചിരിക്കുന്നത് പാലക്കാട്ടെയും വയനാട്ടിലെയും ആദിവാസി സമൂഹത്തെയാണ്, പലർക്കും ഇതൊന്നും അറിയില്ല, ചില മാധ്യമങ്ങള്‍ ഇതൊന്നും വാർത്തയാക്കില്ല. ബി ജെ പി എന്ന് പറയുന്നത് ഇവിടെ പലർക്കും ഒരു തെറ്റാണല്ലോ. സുരേഷ് ഗോപി എന്ത് ചെയ്തു എന്ന് എനിക്ക് അറിയാം. നമ്മുടെ എല്ലാവരുടേയും ആഗ്രഹം തൃശൂരില്‍ നിന്നും സുരേഷ് ഗോപി ഒരു എംപിയായി വിജയിക്കണം എന്നാണ്.
വിജയിച്ചാൽ അദ്ദേഹത്തിന് ഒരു പദവി ലഭിക്കും, അങ്ങനെയായാൽ തൃശൂർ എന്ന നഗരത്തിന്റെ മുഖച്ഛായ തന്നെ അദ്ദേഹം മാറ്റും. ഈ അധികാരം ഒന്നും ഇല്ലാതെ തന്നെ ഒരു കോടിയോളം രൂപ സ്വന്തം രൂപ കയ്യില്‍ നിന്നെടുത്താണ് അദ്ദേഹം തൃശ്ശൂർ മാർക്കറ്റിന് വേണ്ടി ചിലവഴിച്ചത്. എന്നാല്‍ ഇവിടെ എനിക്ക് ഒരു ഭയമുണ്ട്. രാഷ്ട്രീയത്തില്‍ മോശപ്പെട്ട ചില കളികളുണ്ടെന്നും മേജർ രവി പറയുന്നു.
പക്ഷെ അദ്ദേഹത്തിന് ഇവിടെ ശത്രുക്കൾ കൂടുതലാണ്, നമ്മുടെ കേരളത്തിലെ ഇടതും വലതും കേന്ദത്തിൽ ഒന്നിച്ചാണ്, അപ്പോള്‍ ഇവരുടെ രാഷ്ട്രീയ നയങ്ങള്‍ എന്താണെന്ന് എനിക്ക് അറിയില്ല. എന്തിന് വേണ്ടിയും എപ്പോഴും അച്ഛനേയും അമ്മയേയും മാറ്റിപ്പറയുന്ന ഒരു രീതിയാണ് കാണുന്നത്. ഇന്ത്യയില്‍ തോന്നുന്നവർ എല്ലാം പാർട്ടി തുടങ്ങും. ആ സാഹചര്യത്തില്‍ ഈ രണ്ട് പാർട്ടിക്കാരും ചേർന്നുകൊണ്ട് സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ അധാർമ്മികമായ കൂട്ടുകെട്ട് ഉണ്ടാക്കുമെന്നാണ് ഞാന്‍ ഭയപ്പെടുന്നത്.
പക്ഷെ അങ്ങനെ അദ്ദേഹത്തിനെതിരെ കരുക്കൾ നീക്കിയാലും, സുരേഷ് ഗോപിയെ സ്നേഹിക്കുന്ന ഒരു പറ്റം സ്ത്രീ സമൂഹം ഉണ്ട്. മാർകിസ്റ്റ് പാർട്ടി കുടുംബമാണെങ്കിലും അവർ ബൂത്തില്‍ പോയി വോട്ട് കുത്തുക സുരേഷ് ഗോപിക്കായിരിക്കും. നിങ്ങള്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ചിരി വരുമായിരിക്കും. യുപിയില്‍ യോഗി ആദിത്യനാഥിന് മുസ്ലിം സമൂഹത്തില്‍ നിന്നും കിട്ടിയ പിന്തുണ നോക്കിയാല്‍ കാര്യം മനസ്സിലാകുമെന്നും മേജർ രവി പറയുന്നു.
Leave a Reply